ആധുനിക കൃഷിരീതികള്‍ പഠിക്കാനായി ഇസ്രയേലില്‍ എത്തിയ ശേഷം കടന്നുകളഞ്ഞ ബിജു കുര്യന് നാളെ കേരളത്തില്‍ തിരിച്ചെത്തിയേക്കുമെന്ന് വിവരം. ഇന്ന് ഉച്ചയ്ക്ക് ടെല്‍ അവീവ് വിമാനത്താവളത്തില്‍ നിന്ന് ബിജു കുര്യന് കേരളത്തിലേക്ക് പുറപ്പെടുമെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെ ബിജു കേരളത്തിലെത്തുമെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍നിന്ന് ഇസ്രായേലിലെത്തിയ സംഘത്തില്‍നിന്ന് കണ്ണൂര്‍ ജില്ലയിലെ ഇരുട്ടി സ്വദേശിയായ ബിജു കുര്യനെ ഫെബ്രുവരി 16ന് രാത്രി ഏഴുമണിയോടെയാണ് കാണാതായത്. ടെല്‍ അവീവിനടുത്ത് സ്ഥിതി ചെയ്യുന്ന ഹെര്‍സ്ലിയ നഗരത്തില്‍ നിന്നാണ് ഇയാളെ കാണാതായത്. ഇസ്രയേലില്‍ ജോലി ചെയ്ത് പണം സമ്പാദിക്കാനായാണ് ഇയാള്‍ മുങ്ങിയതെന്ന് എന്നായിരുന്നു ആദ്യം പ്രചരിച്ച റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇസ്രയേലിലെ ഇസ്രായേലിലെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാണ് ഇദ്ദേഹം സംഘം വിട്ടതെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്ത്. ആദ്യ ദിവസം ജറുസലേം സന്ദര്‍ശിക്കുകയും അടുത്ത ദിവസം അവിടെനിന്ന് ബെത്ലഹേമിലേക്ക് പോകുകയും ചെയ്തു.…
Read MoreTag: biju kurian
പതിവായി വിളിക്കുന്നുണ്ടെങ്കിലും ബിജു ഫോണ്‍ എടുക്കുന്നില്ലെന്ന് കുടുംബം ! വീസ റദ്ദാക്കണമെന്ന് ആവശ്യം…
ആധുനിക കൃഷിരീതികള്‍ പഠിക്കാന്‍ കേരളത്തില്‍ നിന്ന് ഇസ്രയേലിലേക്ക് പുറപ്പെട്ട സംഘത്തില്‍ നിന്നു കാണാതായ ഇരിട്ടി കെപി മുക്കിലെ കോച്ചേരില്‍ ബിജു കുര്യനെപ്പറ്റി വിവരങ്ങളൊന്നുമില്ലെന്ന് കുടുംബം. കഴിഞ്ഞ വ്യാഴാഴ്ചയ്ക്കു ശേഷം ബിജു കുടുംബാംഗങ്ങളെ ബന്ധപ്പെട്ടിട്ടില്ല. എല്ലാ ദിവസവും തുടര്‍ച്ചയായി ഫോണില്‍ വിളിക്കുന്നുണ്ടെങ്കിലും ഫോണ്‍ എടുക്കുന്നില്ല. സന്ദേശങ്ങള്‍ക്കും മറുപടിയില്ല. ഇസ്രയേലിലെ മലയാളി ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് ബിജുവിനെ കണ്ടെത്താനും നാട്ടിലെത്തിക്കാനുമുള്ള ശ്രമത്തിലാണെന്ന് സഹോദരന് ബെന്നി പറഞ്ഞു. ഇസ്രയേലില്‍ തങ്ങാന്‍ പദ്ധതിയുള്ളതിനെക്കുറിച്ച് ബിജു കുടുംബാംഗങ്ങളോടു പറഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കര്‍ഷകനെ കാണാതായതു സംബന്ധിച്ച് പായം കൃഷി ഓഫിസര്‍ കെ.ജെ.രേഖ പ്രിലിമിനറി റിപ്പോര്‍ട്ട് വകുപ്പിനു കൈമാറി. ബിജു കുര്യനെ ഇസ്രയേലിലേക്കുള്ള യാത്രയ്ക്കു തിരഞ്ഞെടുത്തത് നടപടിക്രമങ്ങളെല്ലാം പാലിച്ചാണെന്നും വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. അതേസമയം ബിജുവിന്റെ വീസ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഇസ്രയേലിലെ ഇന്ത്യന്‍ എംബസിയ്ക്ക് കത്തയച്ചു വീസ റദ്ദാക്കി ബിജുവിനെ ഇന്ത്യയിലേക്ക് അയയ്ക്കണമെന്നാണ്…
Read Moreഇസ്രയേലില്‍ കൃഷി പഠിക്കാന്‍ പോയ സംഘം തിരികെയെത്തി ! ബിജു എട്ടുമാസത്തിനകം മടങ്ങിയില്ലെങ്കില്‍ കര്‍ശന നടപടി…
നവീന കൃഷിരീതികള്‍ പഠിക്കാനായി ഇസ്രയേലിലേക്ക് പോയ കര്‍ഷകസംഘം മടങ്ങിയെത്തി. കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ബി.അശോകിന്റെ നേതൃത്വത്തിലുള്ള സംഘം ആയിരുന്നു ഇസ്രയേല്‍ സന്ദര്‍ശനത്തിനായി പോയത്. 27 പേരടങ്ങുന്ന സംഘമായിരുന്നു ഇസ്രയേലിലേക്ക് പോയത്. എന്നാല്‍ അവിടെ വച്ച് കാണാതായ കണ്ണൂര്‍ സ്വദേശി ബിജു കുര്യനെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇസ്രയേല്‍ ഇന്റലിജന്‍സ് ബിജുവിനായില്‍ തെരച്ചില്‍ തുടരുകയാണ്. മേയ് എട്ടുവരെയാണ് വിസ കാലാവധി. ഇതിനകം ബിജു തിരികെ മടങ്ങിയില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകും. 17ന് രാത്രി മുതലാണ് ബിജുവിനെ ഹെര്‍സ്ലിയയിലെ ഹോട്ടലില്‍ നിന്ന് കാണാതായത്. സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും ഭാര്യയ്ക്ക് 16ന് വാട്സ്ആപ്പില്‍ സന്ദേശം അയച്ചിരുന്നു. ഇതിന് ശേഷം ബിജുവിനെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. വിമാനടിക്കറ്റിനുള്ള പണം ബിജു നല്‍കിയിരുന്നുവെങ്കിലും വിസ സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരമുള്ളതാണ്. ഈ മാസം 12 നാണ് 27 കര്‍ഷകര്‍ അടങ്ങുന്ന പരീശീലന സംഘം ഇസ്രയേലില്‍ എത്തിയത്. 10…
Read More