ശനിയാഴ്ച രാത്രി 12 മണിയോടെ കരിങ്കുന്നം സ്റ്റേഷനിലേക്ക് ഓടിക്കയറിവന്ന യുവാവിനെക്കണ്ട് പോലീസുകാര്‍ ആദ്യം ഒന്നമ്പരന്നെങ്കിലും പിന്നെ കാര്യം തിരക്കിയപ്പോള്‍ സംഗതിയുടെ ഗൗരവം മനസ്സിലായി. തന്നെ പാമ്പ് കടിച്ചെന്നും രക്ഷിക്കണമെന്നും അലറിക്കരഞ്ഞായിരുന്നു യുവാവിന്റെ വരവ്. ഇത് കേട്ടമാത്രയില്‍ ഒരു നിമിഷം പോലും പാഴാക്കാതെ അവര്‍ യുവാവിന് പ്രഥമശുശ്രൂഷ നല്കി. തുടര്‍ന്ന് പോലീസ് ജീപ്പില്‍ യുവാവിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. കരിമണ്ണൂര്‍ കോട്ടക്കവല കോട്ടയില്‍ ജിത്തു തങ്കച്ചന് (18) ആണ് സഹായം ചോദിച്ചു പോലീസ് സ്റ്റേഷനിലെത്തിയത്. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജ്യോതിഷ്, അക്ബര്‍, സിപിഒ ഉമേഷ് എന്നിവര്‍ ചേര്‍ന്ന് യുവാവിന് പ്രഥമശുശ്രൂഷ നല്കി. പട്രോളിംഗ് നടത്തുകയായിരുന്ന എഎസ്ഐ ഷാജു, സീനിയര്‍ സിപിഒ മധു എന്നിവരെ വിവരം അറിയിച്ചതോടെ ഉടന്‍ ജീപ്പുമായെത്തി ജിത്തുവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാക്കി. സ്വദേശമായ കരിമണ്ണൂരില്‍ നിന്ന് ബന്ധുക്കള്‍ താമസിക്കുന്ന പാറക്കടവിലെ വീട്ടിലേക്കു വരുന്ന…
Read MoreTag: bike rider
സിഗ്നലില്‍ ഹോണടിച്ച് അലോസരപ്പെടുത്തിയെന്ന് ആരോപണം ! സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നടുറോഡിലിട്ട് മര്‍ദ്ദിച്ച് രണ്ടു യുവാക്കള്‍…
ട്രാഫിക് സിഗ്നലില്‍ ഹോണ്‍ മുഴക്കിയെന്ന് ആരോപിച്ച് ബൈക്ക് യാത്രക്കാരന് നടുറോഡില്‍ മര്‍ദനം. ചൊവ്വാഴ്ച വൈകിട്ട് തിരുവനന്തപുരം നീറമണ്‍കരയിലാണ് സംഭവം. കൃഷി വകുപ്പ് ഉദ്യോഗസ്ഥനായ നെയ്യാറ്റിന്‍കര സ്വദേശി പ്രദീപിനെയാണ് രണ്ട് യുവാക്കള്‍ ചേര്‍ന്ന് മര്‍ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. മുഖത്ത് ഗുരുതര പരിക്കേറ്റ പ്രദീപിന് വായില്‍ മൂന്ന് സ്റ്റിച്ചുണ്ട്. സംഭവം നടക്കുന്ന സമയം നീറമണ്‍കരയില്‍ ഗതാഗതക്കുരുക്കുണ്ടായിരുന്നു. പ്രദീപിന്റെ വാഹനത്തിന് പുറകിലുള്ളവര്‍ ഹോണ്‍ മുഴക്കിയിരുന്നു. എന്നാല്‍ പ്രദീപാണ് ഇത് ചെയ്തതെന്ന് ആരോപിച്ച് തൊട്ടുമുന്നിലുണ്ടായിരുന്ന ബൈക്കിലെ രണ്ട് യുവാക്കള്‍ ഇറങ്ങി വന്ന് മര്‍ദിക്കുകയായിരുന്നു. ‘ബ്ലോക്കിന്റെ ഇടയില്‍ കൂടി കയറി പോകടാ’ എന്ന് ആക്രോശിച്ചുകൊണ്ടാണ് ഇവര്‍ പ്രദീപിനെ മര്‍ദിച്ചത്. തുടര്‍ന്ന് രണ്ടുപേരും ബൈക്കില്‍ കയറി പോയെന്നും പ്രദീപ് പറഞ്ഞു, കരമന പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ പ്രതികളെ പിടികൂടാനായില്ല.
Read Moreപിഴ ഈടാക്കാന്‍ അറിയാത്തതു കൊണ്ടല്ല ! നിങ്ങളുടെ പ്രായത്തിലുള്ള ഒരുത്തന്‍ മോര്‍ച്ചറിയില്‍ മലര്‍ന്നു കിടക്കുവാ; പോലീസുകാരന്റെ വീഡിയോ വൈറലാകുന്നു…
ഇരുചക്രവാഹനങ്ങളിലെ യാത്രക്കാരെല്ലാം ഹെല്‍മറ്റ് വയ്ക്കണമെന്ന നിയമം വന്നതോടെ പലവിധ സംഭവവികാസങ്ങളാണ് അരങ്ങേറുന്നത്. ഹെല്‍മറ്റിലാടെ വന്ന ബൈക്കുകാരനെ പോലീസ് എറിഞ്ഞു വീഴ്ത്തിയ സംഭവം സംസ്ഥാനമാകെ വന്‍പ്രതിഷേധത്തിനു വഴിവെക്കുകയും ചെയ്തു. എന്നാല്‍ ഹൃദ്യമായ ഇടപെടലിലൂടെ ശ്രദ്ധ നേടുകയാണ് ഒരു പോലീസുകാരന്‍ ഇവിടെ. ഹെല്‍മറ്റ് ഇല്ലാതെ ബൈക്കിലെത്തിയ കോളേജ് വിദ്യാര്‍ത്ഥികളെ തടഞ്ഞു നിര്‍ത്തി ഈ പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയം. തൃത്താലയിലാണ് സംഭവം. പോലീസ് പിടിച്ചതോടെ ഭയന്ന് നിന്ന വിദ്യാര്‍ത്ഥികളുടെ തലയില്‍ ഹെല്‍മറ്റ് വച്ചു കൊടുത്തിട്ടാണ് ഉദ്യോഗസ്ഥന്‍ മാതൃകയായത്. പിഴ ഈടാക്കാന്‍ അറിയാത്തോണ്ടല്ലെന്നും ഇനി ആവര്‍ത്തിക്കരുതെന്നും ഇദ്ദേഹം പറയുന്നു.’അപമാനിക്കാന്‍ വേണ്ടിയല്ല നിങ്ങളോട് ഇങ്ങനെ പറയുന്നത്. കഴിഞ്ഞ രണ്ടു മാസം മുന്‍പ് ഒരു ഇന്‍ക്വിസ്റ്റിന് പോയി. നിങ്ങളുടെ പ്രായത്തിലുള്ള ഒരുത്തന്‍ മോര്‍ച്ചറിയില്‍ ഇങ്ങനെ മലര്‍ന്നു കിടക്കുവാ, മുടിയൊക്കെ നന്നായി വാര്‍ന്ന് വച്ച് യൂണിഫോമില്‍ ആ പയ്യന്‍ മരിച്ച് കിടക്കുന്ന കണ്ടപ്പോള്‍ ചങ്ക്…
Read Moreപാമ്പ് പ്രതികാരം ചെയ്യില്ലെന്ന് ആരു പറഞ്ഞു ! തന്റെ വാലിലൂടെ ബൈക്ക് കയറ്റിയവനെ മൂര്‍ഖന്‍ പിന്തുടര്‍ന്നത് രണ്ടു കിലോമീറ്റര്‍; ഒടുവില്‍ സംഭവിച്ചത്…
പാമ്പുകള്‍ പ്രതികാരം ചെയ്യുമോ ? പണ്ടു മുതല്‍തന്നെയുള്ള ഒരു ചോദ്യമാണ്. പ്രതികാരം ചെയ്യുമെന്ന് ചിലര്‍ പറയുമ്പോള്‍ അത് അന്ധവിശ്വാമെന്ന് മറ്റു ചിലര്‍ പറയുന്നു. എന്നാല്‍ ഉത്തര്‍പ്രദേശില്‍ നടന്ന സംഭവം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഒരു യുവാവ് ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ അബദ്ധത്തിലാണ് ഒരു മൂര്‍ഖന്‍ പാമ്പിന്റെ വാലില്‍ക്കൂടി വാഹനത്തിന്റെ ചക്രങ്ങള്‍ കയറ്റി ഇറക്കിയത്. എന്നാല്‍ അത് ഒരു പൊല്ലാപ്പാകുമെന്ന് ബൈക്ക് യാത്രക്കാരനായ യുവാവ് അറിഞ്ഞിരുന്നില്ല. തന്റെ ശരീരത്തില്‍ കൂടി ബൈക്ക് കയറ്റിയവനെ വെറുതെ വിടാന്‍ ആ പാമ്പും ഒരുക്കമായിരുന്നില്ല. അപൂര്‍വ സംഭവങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ജലന്‍ ജില്ല സാക്ഷ്യം വഹിച്ചത്. ഗുഡ്ഡു ചൗധരി എന്ന യുവാവാണ് മൂര്‍ഖന്റെ വാലില്‍ക്കൂടി ബൈക്ക് കയറ്റി വിട്ടത്. എന്നാല്‍ ഗുഡ്ഡുവിനോടു ക്ഷമിക്കാന്‍ മൂര്‍ഖന്‍ ഒരുക്കമല്ലായിരുന്നു. ഗുഡ്ഡുവിന്റെ ബൈക്കിനു പിന്നാലെ പാമ്പ് പാഞ്ഞത് ഏകദേശം രണ്ട് കിലോമീറ്ററോളമാണ്. പാമ്പ് പിന്നാലെ പാഞ്ഞു വരുന്നത് കണ്ട്…
Read More