കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ വീട്ടിലെത്താന്‍ പലരും പലവഴികളും സ്വീകരിക്കുന്ന കാഴ്ചയാണ് കണ്ടത്. അടുത്തുള്ള ഒരു വീട്ടിലെ ബൈക്ക് മോഷ്ടിച്ചാണ് വേളയില്‍ കോയമ്പത്തൂരിലെ ഒരു ചായക്കടയിലെ തൊഴിലാളി സ്ഥലംവിട്ടത്. കുടുംബത്തോടൊപ്പം ജന്മനാട്ടിലേക്ക് പോകുന്നതിനായിരുന്നു ഈ മോഷണം. രണ്ടാഴ്ച കഴിഞ്ഞ് ഉടമക്ക് ബൈക്ക് പാര്‍സലയച്ച് കൊടുക്കുകയും ചെയ്തു. പ്രാദേശിക പാര്‍സല്‍ കമ്പനി തങ്ങളുടെ ഓഫീസിലെത്താന്‍ ബൈക്ക് ഉടമയായ സുരേഷ് കുമാറിനോട് ആവശ്യപ്പെടുകയായിരുന്നു. അവിടെ എത്തിയപ്പോള്‍ രണ്ടാഴ്ച മുമ്പ് മോഷണം പോയ തന്റെ ഹീറോ ഹോണ്ട സ്പ്ലെന്‍ഡര്‍ ബൈക്ക് പാര്‍സല്‍ കമ്പനിയുടെ ഗോഡൗണില്‍ കിടക്കുന്നതാണ് കണ്ടത്. ബൈക്ക് മോഷണം പോയതിനെത്തുടര്‍ന്ന് സമീപ പ്രദേശത്തെ സിസിടിവി കാമറകള്‍ പരിശോധിച്ചപ്പോള്‍ പ്രദേശത്തുള്ള ഒരു ചായക്കടയിലെ ജീവനക്കാരനാണ് മോഷണം നടത്തിയതെന്ന് തിരിച്ചറിയുകയുമുണ്ടായി. അതേസമയം വാഹനം മോഷ്ടിച്ചയാള്‍ പേ അറ്റ് ഡെലിവറി അടിസ്ഥാനത്തിലാണ് പാര്‍സലയച്ചത്. കുമാറിന് തന്റെ വാഹനം തിരിച്ചുകിട്ടാന്‍ ആയിരം രൂപ പാര്‍സല്‍…
Read MoreTag: bike steals
മോഷ്ടിച്ച ബൈക്കിലെ പെട്രോള്‍ തീര്‍ന്നതോടെ മോഷ്ടാവ് അടുത്തു കണ്ട വീടിന്റെ മുറ്റത്തേക്ക് കയറി ! അവിടെ കിടന്ന ബൈക്കുമെടുത്ത് സ്ഥലം വിട്ടു…
മോഷ്ടിച്ച ബൈക്കിലെ പെട്രോള്‍ തീര്‍ന്നതോടെ മോഷ്ടാവ് അടുത്തു കണ്ട വീട്ടുമുറ്റത്തു കിടന്ന ബൈക്കുമായി സ്ഥലംവിട്ടു. ഒറ്റക്കല്‍ റെയില്‍വേ സ്റ്റേഷന് ചരുവിള പുത്തന്‍ വീട്ടില്‍ ഷെഫീക്കിന്റെ ബൈക്കാണ് മോഷ്ടാവ് ആദ്യം കടത്താന്‍ ശ്രമിച്ചത്. ഹാന്‍ഡില്‍ ലോക്ക് തകര്‍ത്താണ് ബൈക്ക് കൈക്കലാക്കിയത്.എന്നാല്‍ വേണ്ടത്ര പെട്രോള്‍ ഇല്ലാത്തതിനാല്‍ വീട്ടില്‍നിന്ന് കുറച്ചുദൂരംവരെമാത്രമേ ബൈക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞുള്ളൂ. തുടര്‍ന്ന് ഷഫീഖിന്റെ ബൈക്ക് വഴിയോരത്ത് വെച്ചശേഷം സമീപത്തുതന്നെയുള്ള ആര്യാഭവനില്‍ ബിനുകുമാറിന്റെ ബൈക്കുമായി മോഷ്ടാവ് കടക്കുകയായിരുന്നു. ബിനുകുമാറിന്റെ ബൈക്ക് കാര്‍ പോര്‍ച്ചിലാണ് സൂക്ഷിച്ചിരുന്നത്. തെന്മല പോലീസില്‍ പരാതി നല്കി. മോഷ്ടാവിനെ പിടിക്കാന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
Read More