ട്രാഫിക് സിഗ്നലില്‍ കിടക്കുമ്പോള്‍ ഷാംപൂ തേച്ച് കുളിച്ചാല്‍ എങ്ങനെയിരിക്കും. ഇത്തരത്തില്‍ നടുറോഡില്‍ ഷാംപൂ തേച്ച് കുളി പാസാക്കിയ യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ നാന്‍ജിംഗിലാണ് സംഭവം. ബൈക്കില്‍ എത്തിയ യുവാവ് ട്രാഫിക് ലൈറ്റ് പച്ചയാകുന്നതുവരെ കാത്തിരിക്കേണ്ട സമയത്ത് കയ്യില്‍ കരുതിയ ഷാംപൂ എടുത്ത് തലയില്‍ തേക്കുകയായിരുന്നു. ആ സമയത്ത് നല്ല മഴ പെയ്തതാണ് യുവാവിനെ ഇതിന് പ്രേരിപ്പിച്ചത്. മേല്‍വസ്ത്രം ധരിക്കാതെയാണ് യുവാവ് തലയില്‍ ഷാംപൂ തേച്ച് പിടിപ്പിച്ചത്. യുവാവിന്റെ പ്രവര്‍ത്തി മുഴുവന്‍ പകര്‍ത്തിയ പുറകിലെ വാഹനത്തില്‍ വന്ന വ്യക്തി വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ കുളി വൈറലായി. യുവാവിനോട് ട്രാഫിക് പോലീസ് ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍ മഴ പെയ്യാന്‍ തുടങ്ങിയപ്പോള്‍ തന്റെ മോശം മാനസികാവസ്ഥ ഒഴിവാക്കാന്‍ മുടി ഷാംപൂ ചെയ്തു എന്നാണ് യുവാവിന്റെ മറുപടി. ‘ട്രാഫിക് ലൈറ്റ് പച്ച നിറമാവുന്നത്…
Read More