തിരുവനന്തപുരം: ആഡംബര ഹോട്ടലുകളില്‍ താമസിച്ച് സുഭിക്ഷമായ ഭക്ഷണവും മദ്യവും ശാപ്പിട്ട് ബില്‍ കൊടുക്കാതെ മുങ്ങുന്ന തട്ടിപ്പുകാരന് പിടിയില്‍. തൂത്തുക്കൂടി സ്വദേശി വിന്‍സന്റ് ജോണ്‍(66) എന്നയാളാണ് കൊല്ലം റെയില്‍വേ സ്റ്റേഷന് പരിസരത്തുനിന്ന് പിടിയിലായത്. രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. മാന്യവേഷധാരിയായി ഹോട്ടലുകളില്‍ എത്തി മുറിയെടുക്കുന്ന ഇയാള്‍ ഇംഗ്ലീഷ ഭാഷയിലെ പ്രാവീണ്യം കൊണ്ടാണ് ആളുകളെ മയക്കിയിരുന്നത്. റൂം സര്‍വീസും റെസ്റ്ററന്റ് – ബാര്‍ സൗകര്യങ്ങളും ആവോളം ഉപയോഗിച്ച ശേഷം ബില്‍ നല്‍കാതെ മുങ്ങുന്നതാണ് പതിവ്. ബില്‍ നല്‍കാതെ മുങ്ങുന്ന ഹോട്ടലുകളില്‍നിന്ന് വിലയേറിയ ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ തന്ത്രപൂര്‍വം കൈക്കലാക്കി കടത്തിക്കൊണ്ട് പോകുന്നതും ഇയാളുടെ പതിവായിരുന്നു. സമാനമായ തട്ടിപ്പ് തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ നടത്തിയ ശേഷം മുങ്ങിയ വേളയിലാണ് കൊല്ലത്ത് നിന്ന് ഇയാള്‍ പിടിയിലായത്. അഡ്വാന്‍സ് തുക നല്‍കാതെ തലസ്ഥാനത്തെ ഹോട്ടലില്‍ മുറിയെടുത്ത് സൗകര്യങ്ങള്‍…
Read MoreTag: bill
വെറുതെ ഒന്ന് ഭക്ഷണം കഴിച്ചതിന് ചെലവായത് വെറും 4.32 ലക്ഷം ! ബില്‍ കാണിച്ച് ഏവരെയും ഞെട്ടിച്ച സംവിധായകന് അനീഷ് ഉപാസന
ഒരു ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിച്ചതിന്റെ ബില്‍ പങ്കുവച്ച് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് സംവിധായകന് അനീഷ് ഉപാസന. 11 തരം ഭക്ഷണത്തിനും വെളളവും ചേര്‍ത്ത് 4.32 ലക്ഷം ബില്‍. എന്നാല്‍ സംഭവം കണ്ട് ആരും ഞെട്ടേണ്ട കാര്യമില്ല. ഇപ്പറഞ്ഞ തുക ഇന്ത്യന്‍ രൂപയല്ല. സൊമാലിയയിലെ ഇന്ത്യന്‍ ഭക്ഷണശാലയില്‍ നിന്നുമാണ് സംവിധായകനും കൂട്ടരും ഭക്ഷണം കഴിച്ചിരിക്കുന്നത്. സൊമാലിലാന്റ് ഷില്ലിംഗ് ആണ് അവിടുത്തെ കറന്‍സി. 10 സൊമാലിലാന്റ് ഷില്ലിംഗ് എന്നാല്‍ 1.22 ഇന്ത്യന്‍ രൂപയാണ്. അതായത് ഒരു ഷില്ലിംഗ് കേവലം 12.2 പൈസ! ജസ്റ്റ് ഒന്ന് ഫുഡ് കഴിച്ചതാ ! എന്ന തലകെട്ടുമായിയാണ് ബില്‍ അനീഷ് ഉപാസന തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ചത്. ബിരിയാണിയും മറ്റ് ഇന്ത്യന്‍ ഭക്ഷണങ്ങളും കഴിച്ചതിനാണ് ഈ ബില്‍ വന്നിരിക്കുന്നത്. സംവിധായകന്, എഴുത്തുകാരന്, ഫോട്ടാഗ്രാഫര്‍,ഛായാഗ്രഹകന് തുടങ്ങിയ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തിയാണ് അനീഷ് ഉപാസന. നിശ്ചല ഛായാഗ്രാഹകനായി സിനിമയിലെത്തിയ…
Read More