ലോകത്തെ ഏറ്റവും വലിയ പണക്കാരനും മൈക്രോസോഫ്റ്റ് സ്ഥാപകനുമായ ബില്‍ഗേറ്റ്സിന്റെ വിവാഹമോചന വാര്‍ത്ത ലോകമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയ്ക്കാണ് വഴിവെച്ചത്. ഈ വിവാഹമോചനത്തിനു കാരണം തേടി പല മാധ്യമങ്ങളും തലപുകയ്ക്കുകയും ചെയ്തു. ബാലപീഡകന് ജെഫ്രി എപ്സ്റ്റീനുമായി ബില്‍ ഗേറ്റ്സിനുണ്ടായിരുന്ന ബന്ധമാണ് ഭാര്യ മെലിന്‍ഡയെ വിവാഹമോചനത്തിന് പ്രേരിപ്പിച്ചതെന്നായിരുന്നു പലരും വ്യാഖ്യാനിച്ചത്. ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ ചില മാധ്യമങ്ങള്‍ പുറത്തുവിടുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ബില്‍ ഗേറ്റ്സിനെക്കുറിച്ചുള്ള കൂടുതല്‍ കഥകള്‍ പുറത്തു വരികയാണ്. മുമ്പ് മൈക്രോസോഫ്റ്റ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും ഗേറ്റ്സ് രാജിവെച്ചിരുന്നു. ഇത് അദ്ദേഹത്തിനെതിരേ ഉയര്‍ന്ന ലൈംഗികാരോപണങ്ങളെത്തുടര്‍ന്നാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വാള്‍സ്ട്രീറ്റ് ജേണലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2020 മാര്‍ച്ച് 20-നാണ് ബില്‍ ഗേറ്റ്സ് മൈക്രോസോഫ്റ്റ് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് രാജിവെച്ചത്. സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നിര്‍ണായക സ്ഥാനത്തുനിന്നുള്ള പടിയിറക്കമെന്നായിരുന്നു വിശദീകരണം. സന്നദ്ധ പ്രവര്‍ത്തന രംഗത്ത്…
Read MoreTag: bill gates
ബില്‍ഗേറ്റ്സ് ഒരു പീഡോഫൈല്‍ ആയിരുന്നോ ? വിവാഹബന്ധം തകരാന്‍ കാരണം ബാലപീഡകന് ജഫ്രി എപ്സ്റ്റീനുമായുള്ള ഗേറ്റ്സിന്റെ ബന്ധം;പുറത്തുവരുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നത്…
ഏറെക്കാലം ലോകത്തിലെ ഒന്നാം നമ്പര്‍ പണക്കാരന്, ലോകം ആദരിക്കുന്ന സന്നദ്ധപ്രവര്ത്തകന് എന്നിങ്ങനെ വിശേഷണങ്ങള്‍ ഏറെയുണ്ട് ബില്‍ ഗേറ്റ്സിന്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന വിവരങ്ങള്‍ ഏവരെയും ഞെട്ടിക്കുകയാണ്. ബില്‍ഗേറ്റ്സ്- മെലിന്‍ഡ ദമ്പതിമാരുടെ വിവാഹമോചനം പെട്ടെന്ന് സംഭവിച്ച ഒന്നല്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2019 ഒക്ടോബര്‍ മുതല്‍ തന്നെ മെലിന്‍ഡ വിവാഹമോചനത്തിനു ശ്രമിക്കുകയായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏതാണ്ട് ഇതേ സമയത്താണ് ബാലപീഡനത്തിന് അറസ്റ്റുചെയ്യപ്പെട്ട ജഫ്രി എപ്സ്റ്റീനുമായുള്ള ഗെയ്റ്റ്സിന്റെ ബന്ധം പുറത്തുവന്നത്. 2019ല്‍ തന്നെ, തന്റെ വിവാഹബന്ധം ഇനിയൊരു തിരിച്ചുവരവില്ലാത്തവിധം തകര്‍ന്നിരിക്കുന്നതായി മെലിന്‍ഡ വെളിപ്പെടുത്തി എന്ന വിവരം പുറത്തുവിട്ടിരിക്കുന്നത് ദി വാള് സ്ട്രീറ്റ് ജേര്‍ണലാണ്. കഴിഞ്ഞ തിങ്കളാഴ്ച്ച ഒരു സംയുക്ത പ്രസ്താവനയിലൂടെയാണ് ദമ്പതികള്‍ വിവാഹമോചിതരാകുന്ന കാര്യം പുറംലോകത്തെ അറിയിച്ചത്. എന്നാല്‍ ഇതിനുള്ള തയ്യാറെടുപ്പുകള്‍ വളരെ നേരത്തേ തന്നെ ആരംഭിച്ചിരുന്നതായി ഒരു റിപ്പോര്‍ട്ടില്‍ നേരത്തേ…
Read More‘ഹൈപ്പര്‍ലൂപ്പ് പദ്ധതിയെക്കുറിച്ച് എനിക്ക് ആശങ്കകളുണ്ട്. അതില്‍ സഞ്ചരിക്കുന്ന മനുഷ്യരുടെ സുരക്ഷ ഉറപ്പുവരുത്തുക ശ്രമകരമാണ്’; ഇലോണ്‍ മസ്കിന്റെ അതിവേഗ ട്രെയിനെക്കുറിച്ച് ബില്‍ഗേറ്റ്സ് പറയുന്നതിങ്ങനെ…
ഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുന്ന ഇലോണ്‍ മസ്കിന്റെ സ്വപ്ന പദ്ധതി ഹൈപ്പര്‍ലൂപ്പിനെ വിമര്‍ശിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകരന്‍ ബില്‍ഗേറ്റ്സ്. ഹൈപ്പര്‍ലൂപ്പിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയാണ് ബില്‍ഗേറ്റ്സ് പങ്കുവെച്ചിരിക്കുന്നത്. മിനിറ്റുകള്‍കൊണ്ട് നൂറുകണക്കിന് മൈലുകള്‍ സഞ്ചരിക്കാന്‍ കഴിയുന്ന അദ്ഭുതമായി അവതരിപ്പിച്ചിരിക്കുന്ന ഹൈപ്പര്‍ലൂപ്പിന് വിമര്‍ശകര്‍ ഏറുകയാണ്. റെഡിറ്റ് സംഘടിപ്പിച്ച ചോദ്യോത്തര പരിപാടിയില്‍ പങ്കെടുക്കവേയായിരുന്നു ബില്‍ഗേറ്റ്സ് ഹൈപ്പര്‍ലൂപ്പിനെക്കുറിച്ച് പറഞ്ഞത്. ‘ഹൈപ്പര്‍ലൂപ്പ് പദ്ധതിയെക്കുറിച്ച് എനിക്ക് ആശങ്കകളുണ്ട്. അതില്‍ സഞ്ചരിക്കുന്ന മനുഷ്യരുടെ സുരക്ഷ ഉറപ്പുവരുത്തുക ശ്രമകരമാണ്’ എന്നായിരുന്നു ബില്‍ഗേറ്റ്സിന്റെ പരാമര്‍ശം. അതേസമയം, വൈദ്യുതി കാറുകളും ഡ്രൈവറില്ലാ വാഹനങ്ങളും വരും കാലത്ത് മാനവരാശിക്ക് വിപ്ലവകരമായ മാറ്റങ്ങള്‍ സമ്മാനിക്കുമെന്ന അഭിപ്രായവും അദ്ദേഹം പങ്കുവെച്ചു. ആരോഗ്യ രംഗത്ത് ശതകോടികള്‍ ചെലവാക്കുന്ന ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന് എന്തുകൊണ്ട് ഗതാഗത മേഖലയിലേക്ക് കടക്കുന്നില്ല എന്ന അവതാരകന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് ഗേറ്റ്സ് ഇതു പറഞ്ഞത്.തങ്ങളുടേതായ ട്രാന്സ്പോര്ട്ടേഷന് മേഖലയില്‍ പരീക്ഷണം നടത്തുന്നുണ്ടെന്നും ബില്‍ ഗേറ്റ്സ് പറഞ്ഞു.…
Read Moreസാക്ഷാല്‍ ബില്‍ ഗേറ്റ്സിന്റെ റോള്‍ മോഡല്‍ ! പോളിയോ രോഗികളുടെ കാണപ്പെട്ട ദൈവം; ഡോ. മാത്യു വര്‍ഗീസ് ഒരു സംഭവമാണ്…
ന്യൂയോര്‍ക്ക്: ലോക കോടീശ്വരന്മാരില് ഒരാളും ജീവകാരുണ്യ രംഗത്ത് സജീവവുമായ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ് പലര്‍ക്കും റോള്‍ മോഡലാണ്. എന്നാല്‍ സാക്ഷാല്‍ ബില്‍ ഗേറ്റ്സിന്റെ റോള്‍ മോഡലാവുകയെന്നു പറഞ്ഞാല്‍ അയാള്‍ അസാധ്യനായ ഒരു മനുഷ്യനായിരിക്കണം. താന്‍ കണ്ട അഞ്ചു സൂപ്പര്‍ ഹീറോകളില്‍ ഒരാളെന്നാണ് ഡോ. മാത്യൂസ് വര്‍ഗീസ് എന്ന മലയാളി ഡോക്ടറെ വിശേഷിപ്പിച്ചത്. ബില്‍ ഗേറ്റ്സ് തന്റെ ഗേറ്റ്സ് നോട്സ് എന്ന ബ്ലോഗിലാണ് ഇദ്ദേഹത്തെ ഇങ്ങനെ വിശേഷിപ്പിച്ചത്. പോളിയോ രോഗബാധിതര്‍ക്കിടയില്‍ അവരുടെ ദൈവദൂതനെപ്പോലെ പ്രവര്‍ത്തിക്കുന്ന ഡോ. മാത്യൂ വര്‍ഗീസിന്, പക്ഷേ ബില്‍ ഗേറ്റ്സിന്റെ പരാമര്‍ശം ജീവിതത്തില്‍ യാതൊരു മാറ്റവും വരുത്തുന്നില്ല. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തി അതേ ആവേശത്തോടെ താന്‍ തുടരുമെന്നും അദ്ദേഹം പറയുന്നു.പോളിയോ ബാധിതര്‍ക്കായി ജീവന് സമര്‍പ്പിച്ചയാളാണ് ഡോ. മാത്യു വര്‍ഗീസ്. പഴയ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയില്‍ പോളിയോ ബാധിതര്ക്കുമാത്രമായി അദ്ദേഹം ഒരു വാര്‍ഡ് നടത്തുന്നു.…
Read Moreന്യൂജെനറേഷന് മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്! കുട്ടികള്‍ക്ക് മൊബൈല്‍ കൊടുക്കേണ്ട പ്രായമിതാണ്; ടെക്നോളജിയുടെ പിതാവെന്ന് വിശേഷിപ്പിക്കാവുന്ന ബില്‍ ഗേറ്റ്സ് മക്കളെ വളര്‍ത്തുന്നതിങ്ങനെ
ഇപ്പോഴത്തെ കുട്ടികള്‍ ജനിച്ചുവീഴുന്നതേ സ്മാര്‍ട്ട് ടെക്നോളജിയുടെ പുറത്തേയ്ക്കാണ്. അമ്മേ എന്ന് വിളിക്കാന്‍ പഠിക്കുന്നതിന് മുമ്പ് തന്നെ ഇത്തരം ഉത്പന്നങ്ങള്‍ ഉപയോഗിക്കാനും പഠിച്ചുകഴിഞ്ഞിരിക്കും. ഭക്ഷണം കിട്ടിയില്ലെങ്കിലും കുഴപ്പമില്ല, കളിക്കാന്‍ മൊബൈലോ ടാബോ കിട്ടിയാല്‍ മതി. ഇല്ലെങ്കില്‍ കരച്ചിലും വാശിപിടിക്കലും. മാതാപിതാക്കള്‍ക്ക് സ്വസ്ഥത കൊടുക്കില്ല. കുട്ടികള്‍ കരയാതിരിക്കാനുള്ള എളുപ്പവഴിയായി മാതാപിതാക്കളും ഇതിനെ കാണുന്നു. ലോകത്തെമ്പാടും, മലയാളികളില്‍ പ്രത്യേകിച്ചും കൂടുതലാണ് ഈ സൂത്രപ്പണി. ടെക്കികളാണ് മാതാപിതാക്കളെങ്കില്‍ പറയുകയും വേണ്ട. അതിലൊന്നും ഇപ്പോള്‍ പുതുമയുമില്ല. എന്നാല്‍ ഈ ടെക്നോളജികളെല്ലാം നമ്മുടെ കൈപ്പിടിയിലെത്താന്‍ സഹായിച്ച മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സിന്റെ അനുഭവം പക്ഷേ നേരെ തിരിച്ചാണ്. മൈക്രോസോഫ്റ്റ് സ്ഥാപകനും ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനുമായ ബില്‍ ഗേറ്റ്സിന്റെയും പത്നി മെലിന്‍ഡയുടെയും മക്കള്‍ ടെക്നോളജിയില്‍ മുങ്ങിക്കുളിച്ചാവും വളര്‍ന്നിട്ടുണ്ടാകുക എന്നാണ് സാധാരണക്കാര്‍ ചിന്തിക്കുക. പക്ഷെ മക്കളെ 14 വയസുവരെ ടെക്നോളജിയുടെ സ്വാധീനവലയത്തില്‍ പെടാതെ നോക്കുകയാണ് ഇവര്‍ ചെയ്തത്.…
Read More