ബി​ന്‍​ലാ​ദ​നെ കൊ​ല​പ്പെ​ടു​ത്തി​യ യു​എ​സ് നാ​വി​ക​ന്‍ ടെ​ക്‌​സ​സി​ല്‍ അ​റ​സ്റ്റി​ല്‍ !

ഒ​സാ​മ ബി​ന്‍ ലാ​ദ​നെ വെ​ടി​വ​ച്ചു കൊ​ന്ന യു​എ​സ് നാ​വി​ക സേ​നാം​ഗം റോ​ബ​ര്‍​ട്ട് ജെ ​ഒ’​നീ​ല്‍ യു​എ​സി​ലെ ടെ​ക്സ​സി​ല്‍ അ​റ​സ്റ്റി​ല്‍. പൊ​തു​സ്ഥ​ല​ത്ത് മ​ദ്യ​പി​ച്ചു, അ​ക്ര​മ പ്ര​വൃ​ത്തി​ക​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടു, തു​ട​ങ്ങി​യ​വ​യാ​ണ് ഇ​യാ​ള്‍​ക്കെ​തി​രാ​യ കു​റ്റം. അ​റ​സ്റ്റി​നു പി​ന്നാ​ലെ 3,500 ഡോ​ള​റി​ന്റെ ബോ​ണ്ടി​ല്‍ വി​ട്ട​യ​ച്ച​താ​യി രാ​ജ്യാ​ന്ത​ര മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 2010ല്‍ ​മു​ന്‍ അ​ല്‍-​ഖ്വ​യ്ദ നേ​താ​വാ​യ ബി​ന്‍ ലാ​ദ​നെ കൊ​ല​പ്പെ​ടു​ത്തി​യ വെ​ടി​വ​യ്പ്പ് താ​നാ​ണ് ന​ട​ത്തി​യ​തെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി രം​ഗ​ത്തു​വ​ന്ന സൈ​നി​കോ​ദ്യോ​ഗ​സ്ഥ​നാ​ണ് റോ​ബ​ര്‍​ട്ട് ജെ ​ഒ’​നീ​ല്‍. ലാ​ദ​നെ വ​ധി​ച്ച യു​എ​സ് സൈ​നി​ക ദൗ​ത്യ​മാ​യ ‘ഓ​പ്പ​റേ​ഷ​ന്‍ നെ​പ്ട്യൂ​ണ്‍ സ്പി​യ​റി”​ല്‍ ത​നി​ക്ക് പ്ര​ത്യേ​ക പ​ങ്കു​ണ്ടെ​ന്നും ഇ​യാ​ള്‍ പ​റ​ഞ്ഞി​രു​ന്നു. മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​ന് ഒ’​നീ​ലി​നെ 2016ല്‍ ​മൊ​ണ്ടാ​ന​യി​ല്‍ വ​ച്ച് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഈ ​കേ​സ് പി​ന്നീ​ട് പ്രോ​സി​ക്യൂ​ട്ട​ര്‍​മാ​ര്‍ ത​ള്ളി.

Read More

‘അവര്‍ വരുന്നുണ്ട്’ എന്റെയടുത്ത് കിടന്ന അദ്ദേഹം ഭയചകിതനായിരുന്നു; ഒസാമാ ബിന്‍ ലാദന്റെ അന്ത്യനിമിഷങ്ങളെപ്പറ്റി നാലാം ഭാര്യയുടെ ഓര്‍മക്കുറിപ്പില്‍ പറയുന്നതിങ്ങനെ…

മരണമടഞ്ഞ് ആറു വര്‍ഷങ്ങള്‍ പിന്നിട്ട ശേഷവും ഒസാമാ ബിന്‍ലാദന്റെ അന്ത്യം ചര്‍ച്ചയാവുകയാണ്. ഓപ്പറേഷന്‍ ജേറോനിമോ എന്നു പേരിട്ട ധൗത്യത്തിലൂടെയായിരുന്നു അമേരിക്ക ലാദനെ വധിച്ചത്.  ബിന്‍ ലാദന്റെ നാലാം ഭാര്യ അമാലിന്റെ ഓര്‍മക്കുറിപ്പുകളിലൂടെയാണ് ലാദന്റെ അന്ത്യ നിമിഷങ്ങള്‍ ഇപ്പോള്‍ പുറത്തറിയുന്നത്. യുകെയില്‍ പുറത്തിറങ്ങിയ ഒരു പുസ്തകത്തിലാണ് മരണം വരെ ലാദന്റെ ഒപ്പമുണ്ടായിരുന്ന മുപ്പത്തിയഞ്ചുകാരിയായ നാലാംഭാര്യ അമാല്‍, ബിന്‍ലാദന്റെ അവസാന നിമിഷങ്ങള്‍ വിവരിച്ചിരിക്കുന്നത്. മെയ് 11, 2011 ല്‍ അബട്ടാബാദിലെ സുരക്ഷിത ഭവനത്തില്‍ നിദ്രയില്‍ നിന്ന് ലാദന്‍ ഉണര്‍ന്നത് മരണത്തിലേക്കായിരുന്നു. നാലു ഭാര്യമാരായിരുന്നു ലാദന് ഉണ്ടായിരുന്നത്. അവരില്‍ ഏറ്റവും പ്രായക്കുറവ് അമാലിനായിരുന്നു. അന്ന് അമാലിനും അവരുടെ ആറു മക്കളുടെ ഒപ്പമായിരുന്നു രാത്രി ലാദന്‍ കിടന്നുറങ്ങിയത്. ആ ദിവസം ലാദന്‍ പതിവിലും ഭയചകിതനായിരുന്നു. അമേരിക്കന്‍ യുദ്ധസേനയുടെ ചോപ്പറിന്റെ ശബ്ദം  കേട്ടാണ് താനുണര്‍ന്നതെന്ന് അമാല്‍ പറയുന്നു. തുടര്‍ന്ന് ലാദനും ഉണര്‍ന്നു. പിന്നീടുണ്ടായത് അമാല്‍…

Read More