ശബരിമല സന്നിധാനത്തെത്തി ഏവരെയും ഞെട്ടിച്ച പത്തനംതിട്ട പ്രമാടം പൂങ്കാവ് സ്വദേശി ബിന്ദു ചില്ലറക്കാരിയല്ല.കുടുംബത്തിനു കോണ്‍ഗ്രസ് ആശയങ്ങളോടായിരുന്നു ആഭിമുഖ്യമെങ്കിലും പഠനകാലത്ത് ബിന്ദുവിനു താല്പര്യം നക്സലൈറ്റ് ആദര്‍ശങ്ങളിലായിരുന്നു. പഠിക്കാന്‍ സമര്‍ഥയായതു കൊണ്ട് മികച്ച ജോലിയും നേടി. ഒരുവട്ടം തെരഞ്ഞെടുപ്പിലും മത്സരിച്ചു. ബിന്ദുവിന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച് മാതാവ് പ്രമാടം ചാഞ്ഞപറമ്പില്‍ അമ്മിണി പറയുന്നതിങ്ങനെ… കാതോലിക്കേറ്റ് കോളജിലെ പഠനകാലത്താണു ബിന്ദു നക്സലൈറ്റ് പാര്‍ട്ടിയോട് ആഭിമുഖ്യം കാട്ടിത്തുടങ്ങിയത്. എതിര്‍ത്തപ്പോള്‍ തന്റെ ഇഷ്ടമാണെന്നായിരുന്നു മറുപടി. തനിക്കിഷ്ടമില്ലാത്ത വിവാഹം കഴിച്ചതിനാല്‍ ഏറെ നാളായി വലിയ അടുപ്പമില്ലായിരുന്നു. ചെറുപ്പത്തില്‍ ശബരിമലയ്ക്കു പോയിട്ടുള്ള ബിന്ദുവിന്റെ ഇപ്പോഴത്തെ ശബരിമല ദര്‍ശനത്തിനു പിന്നില്‍ ആരോ ഉണ്ട്. പരപ്രേരണയാലാണെങ്കിലും അതിന്റെ ആവശ്യമില്ലായിരുന്നു അമ്മിണി പറഞ്ഞു. ക്രിസ്മസ് തലേന്ന് ശബരിമല ദര്‍ശനത്തിനെത്തി വിവാദ നായികയായി മകള്‍ മാറിയപ്പോള്‍ സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധവുമായി അമ്മിണിയുടെ കടയ്ക്കും വീടിനും മുന്നില്‍ എത്തിയിരുന്നു. ചൊവ്വാഴ്ച വൈകിട്ട് പത്തനംതിട്ട എസ്.ഐയും സംഘവും…
Read More