സിനിമാ മേഖലയില്‍ നിന്ന് താന്‍ നേരിട്ട വിവേചനങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് നടന് ബിനീഷ് ബാസ്റ്റിന്.സിനിമയിലെ വിവേചനം സ്റ്റീല്‍ പാത്രത്തില്‍ തുടങ്ങുന്നുവെന്ന് ബിനീഷ് ഒരു ചാനലിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ബിനീഷ് പറയുന്നതിങ്ങനെ…എനിക്ക് സ്റ്റീല്‍ പാത്രത്തിലാണ് ഭക്ഷണവും ചായയും തന്നിരുന്നത്. ‘തെരി’ എന്ന സിനിമക്ക് ശേഷമാണ് ഞാനൊരു സെലിബ്രിറ്റിയാവുന്നത്. അതിന് ശേഷം എനിക്ക് സ്വന്തമായി ഏസി റൂമും, ചില്ല് ഗ്ലാസില്‍ ചായ തരാനൊക്കെ തുടങ്ങി. സ്റ്റീല്‍ ഗ്ലാസില്‍ നിന്നാണ് സിനിമയില്‍ വേര്‍തിരിവ് തുടങ്ങുന്നത്. താഴെ തൊഴിലെടുക്കുന്നവര്‍ക്ക് സ്റ്റീല്‍ ഗ്ലാസ്, പിന്നെ ചില്ല്, ഏറ്റവും ടോപ്പിലുള്ളവര്‍ക്ക് കപ്പിലുമാണ് ഇപ്പോഴും ചായ കൊടുക്കുന്നത്. ബിനീഷ് ബാസ്റ്റിന് പറയുന്നു.
Read MoreTag: bineesh bastin
ക്ലാസ് വിഷയം ‘കാസ്റ്റ്’ വിഷയമാക്കിയതാണ് പ്രശ്നങ്ങള്‍ക്ക് വഴിവെച്ചതെന്ന് ഫെഫ്ക ! നടനുമായി സഹകരിക്കുന്നതില്‍ പ്രശ്നമില്ലെന്ന് സംവിധായകന്; അനിലുമായി ഇനി സിനിമയില്ലെന്ന് ബിനീഷ്
അനില്‍ രാധാകൃഷ്ണ മേനോന്-ബിനീഷ് ബാസ്റ്റിന് പ്രശ്നം ഒത്തുതീര്‍ന്നതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണന്. കൊച്ചിയില്‍ ഫെഫ്ക വിളിച്ചുചേര്‍ത്ത യോഗത്തില്‍ അനിലിന്റെയും ബിനീഷിന്റെയും മറ്റ് ഫെഫ്ക അംഗങ്ങളുടെയും സാന്നിധ്യത്തിലാണ് പ്രശ്നം ഒത്തുതീര്‍പ്പായത്. ‘അനിലും ബിനീഷും തമ്മിലുണ്ടായ പ്രശ്നത്തില്‍ ജാതി അധിക്ഷേപം ഉണ്ടായിട്ടില്ല. അക്കാര്യം ഇരുവര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. അനിലിന് ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ട്. അതില്‍ അനില്‍ ബിനീഷിനോട് ഖേദം പ്രകടിപ്പിച്ചിട്ടുമുണ്ട്. മറ്റൊരു നടപടി അനിലിനെതിരേ സംഘടന എടുക്കുന്നില്ല. ഫെഫ്ക ഇരുപക്ഷവും ചേരുന്നില്ലെന്നും മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടതെന്നും സംഭവങ്ങള്‍ തുടര്‍ന്ന് ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ക്ലാസ് വിഷയം ഒരു കാസ്റ്റ് വിഷയമാക്കിയതാണ് പ്രശ്നങ്ങള്‍ക്ക് വഴിവച്ചത്. അനിലിന്റെ പരാമര്‍ശത്തില്‍ ജാതീയത ഇല്ല. ജാതീയതയ്ക്ക് എതിരെയാണ് ഫെഫ്ക നിലകൊള്ളുന്നത്. സിനിമയില്‍ ജാതീയമായ വേര്‍തിരിവില്ല. ഇതില്‍ ജാതീയത ഇല്ലെന്ന് ഇന്നത്തെ ചര്‍ച്ചയിലും ബോധ്യപ്പെട്ടു. വര്‍ഗപരമായ പരാമര്‍ശം ഉണ്ടായി എന്നത് സംശയപരമായി നിലകൊള്ളുന്നു. ഇരുവരും തമ്മില്‍ നേരത്തെ…
Read Moreബിനീഷ് ബാസ്റ്റിന് നായകനായി അരങ്ങേറ്റം കുറിയ്ക്കുന്നു ! സിനിമാ രംഗത്ത് അവഗണനകള്‍ നേരിടുന്ന സംവിധായകന്റെ കഥ പ്രമേയം…
ബിനീഷ് ബാസ്റ്റിനെ നായകനാക്കി പുതിയ സിനിമ വരുന്നു. നവാഗതനായ സാബു അന്തിക്കായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ബിനീഷ് നായകനാകുന്നത്. സിനിമാ രംഗത്ത് അവഗണനകള്‍ നേരിടുന്ന സഹസംവിധായകന്റെ കഥയാണ് ‘ദി ക്രിയേറ്റര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം ആരംഭിക്കും. പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നടന്ന വിവാദ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നിരവധി ആളുകള്‍ ബിനീഷിന് തങ്ങളുടെ സിനിമകളില്‍ വേഷങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു. ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന് അനില്‍ രാധാകൃഷ്ണ മേനോന് പറഞ്ഞതിനെത്തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. പാലക്കാട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥി യൂണിയന്റെ പരിപാടിക്കിടെയായിരുന്നു സംഭവം. തന്റെ സിനിമയില്‍ ചാന്‍സ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന് കോളേജ് അധികൃതരെ അറിയിച്ചുവെന്ന് യൂണിയന് ഭാരവാഹികള്‍ തന്നോട് പറഞ്ഞുവെന്നാണ് ബിനീഷ് ബാസ്റ്റിന് ആരോപിച്ചത്. അതിനു…
Read Moreബിനീഷ് ബാസ്റ്റിനെ അപമാനിച്ചെന്ന ആരോപണം: പ്രശ്നം രമ്യമായി പരിഹരിക്കപ്പെടുമെന്ന് മന്ത്രി ബാലൻ
തിരുവനന്തപുരം: നടൻ ബിനീഷ് ബാസ്റ്റിനെ അപമാനിച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി മന്ത്രി എ.കെ.ബാലൻ. സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും മാപ്പ് പറയുന്നുവെന്നും അനിൽ രാധാകൃഷ്ണ മേനോൻ ഇതിനോടകം തന്നെ പറഞ്ഞിട്ടുണ്ടെന്നും അതിനാൽ പ്രശ്നത്തെ മറ്റൊരു തരത്തിൽ ചിത്രീകരിക്കരുതെന്നും മന്ത്രി പറഞ്ഞു. ബിനീഷിനെ ജാതീയമായി അധിഷേപിക്കാൻ ഉദ്ദേശിച്ചില്ലെന്നും അനിൽ രാധാകൃഷ്ണ മേനോൻ വ്യക്തമാക്കിയെന്നും ഇക്കാര്യങ്ങൾ അദ്ദേഹം തന്നോട് വിശദീകരിച്ചുവെന്നും മന്ത്രി പറഞ്ഞു. അതിനാൽ തന്നെ പ്രശ്നം മറ്റൊരു തരത്തിൽ ചിത്രീകരിക്കരുതെന്നും ഇത് രമ്യമായി പരിഹരിക്കപ്പെടുമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. നേരത്തെ, ബിനീഷിനെ മാനസികമായി ബുദ്ധിമുട്ടിക്കാനോ അപമാനിക്കാനോ താൻ ശ്രമിച്ചിട്ടില്ലെന്ന് അനിൽ രാധാകൃഷ്ണ മേനോൻ പറഞ്ഞിരുന്നു. പേരിനൊപ്പം മേനോൻ ഉണ്ടെന്ന് കരുതി തന്നെ സവർണനായി ചിത്രീകരിക്കരുതെന്നും ബിനീഷിനെ വേദനിപ്പിക്കുന്ന തരത്തിൽ എന്തെങ്കിലും തന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ടെങ്കിൽ ഹൃദ്യത്തിന്റെ അടിത്തട്ടിൽ നിന്ന് മാപ്പ് ചോദിക്കുന്നുവെന്നുമായിരുന്നു അനിൽ രാധാകൃഷ്ണ മേനോന്റെ പ്രതികരണം.
Read Moreഎനിക്ക് ഏറ്റവും ഇഷ്ടമുള്ള സംവിധായകന് ! മനുഷ്യനെ മനുഷ്യനായി കാണുന്ന ഒരാളാണ് അനിലേട്ടന്; ബിനീഷ് ബാസ്റ്റിനും അനില്‍ രാധാകൃഷ്ണ മേനോനും തമ്മിലുള്ള പഴയ വീഡിയോ ക്ലിപ് പുറത്ത്…
നടന് ബിനീഷ് ബാസ്റ്റിനെ സംവിധായകന് അനില്‍ രാധാകൃഷ്ണമേനോന് അപമാനിച്ച വിഷയം കത്തിപ്പടരുകയാണ്. ഈ അവസരത്തില്‍ ഇരുവരുമൊന്നിച്ചുള്ള ഒരു പഴയ വീഡിയോ ക്ലിപ്പ് ചര്‍ച്ചയാകുകയാണ്. വീഡിയോയില്‍ അനില്‍ രാധാകൃഷ്ണമേനോനെക്കുറിച്ച് ബാസ്റ്റിന് പറയുന്നതിങ്ങനെ… ”എനിക്ക് ഏറ്റവും ഇഷ്ടമുള്ള സംവിധായകനാണ് അനിലേട്ടന്. ഞാന്‍ ഒരുപാട് സംവിധായകര്‍ക്കൊപ്പം ജോലി ചെയ്തിട്ടുണ്ട്. എന്നാല്‍ ആരും എന്നെ കണ്ടാല്‍ സംസാരിക്കാറില്ല. എന്നാല്‍ അനിലേട്ടന് അങ്ങനെയല്ല. മമ്മൂക്ക ഉണ്ടെങ്കിലും ലാലേട്ടന് ഉണ്ടെങ്കിലും അവരോട് സംസാരിക്കുന്ന പോലെയാണ് അനിലേട്ടന് എന്നോട് സംസാരിക്കുന്നത്. മനുഷ്യനെ മനുഷ്യനായി കാണുന്ന ഒരാളാണ് അനിലേട്ടന്. പുകഴ്ത്തി പറയുന്നതല്ല, എനിക്ക് അദ്ദേഹം ചാന്‍സ് തന്നില്ലെങ്കിലും പ്രശ്നമില്ല” ബിനീഷ് ബാസ്റ്റിന് പറയുന്നു. മെഡിക്കല്‍ കോളജിലെ കോളജ് ഡേയ്ക്ക് അതിഥിയായെത്തിയ ബിനിഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാന്‍ കഴിയില്ലെന്ന് അനില്‍ രാധാകൃഷ്ണമേനോന് പറയുകയായിരുന്നു. തന്റെ സിനിമയില്‍ അവസരം ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന് പറഞ്ഞുവെന്നും…
Read Moreബിനീഷ് ബാസ്റ്റിനെ അപമാനിച്ചെന്ന പരാതി; ടീമേ, കട്ടസപ്പോർട്ട്; ബിനീഷിനെ പിന്തുണച്ച് സോഷ്യൽമീഡിയ
സ്വന്തം ലേഖകൻ തൃശൂർ: യുവനടനെ അപമാനിച്ചെന്ന പരാതിയിൽ സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോനെതിരെ പ്രതിഷേധം വ്യാപകം. പാലക്കാട് സർക്കാർ മെഡിക്കൽ കോളജിൽ കോളജ് ഡേയ്ക്ക് അതിഥിയായി എത്തിയ മേനോൻ തന്റെ സിനിമയിൽ ചാൻസ് ചോദിച്ചു നടക്കുന്ന ഒരു മൂന്നാംകിട നടനുമായി വേദി പങ്കിടാനാവില്ലെന്ന് പറഞ്ഞതാണ് വിവാദമായത്. സംവിധായകന്റെ ആവശ്യപ്രകാരം കോളജ് അധികൃതർ യുവനടൻ ബിനീഷ് ബാസ്റ്റിനോട് സംവിധായകൻ വേദി വിട്ടുപോയിട്ട് കോളജിലെത്തിയാൽ മതിയെന്ന് പറഞ്ഞത്രെ. ബിനീഷ് പറയുന്നത് വൈകീട്ട് 6 മണിക്കായിരുന്നു പരിപാടി. ചടങ്ങ് തുടങ്ങുന്നതിന് ഒരു മണിക്കൂർ മുന്‍പാണ് യൂണിയൻ ചെയർമാനും മറ്റും ഞാൻ താമസിച്ച ഹോട്ടലിൽ എത്തിയത്. ഉദ്ഘാടനം കഴിഞ്ഞ് ഒരു മണിക്കൂർ വന്നാൽ മതിയെന്നായിരുന്നു അവരുടെ ആവശ്യം. എനിക്ക് കാര്യം മനസിലായില്ല. എന്തിനാണ് അങ്ങനെ ഉദ്ഘാടനത്തിനെത്താതെ വൈകി വരുന്നതെന്ന് അവരോടു ചോദിച്ചപ്പോഴാണ് മാസിക പ്രകാശനം ചെയ്യാൻ വരാമെന്നേറ്റ സംവിധായകൻ അനിൽ രാധാകൃഷ്ണ…
Read Moreപരിപാടിയ്ക്ക് ചീഫ് ഗസ്റ്റാണെന്ന് പറഞ്ഞ് ചെയര്‍മാനാണ് വിളിച്ചത് ! ആ കോളേജിലെ പരിപാടിക്ക് അതിഥിയായി വിളിച്ചിട്ട് പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞപ്പോള്‍ എനിക്ക് ഭയങ്കര വിഷമം തോന്നി; ബിനീഷ് ബാസ്റ്റിന് പറയുന്നത്…
സംവിധായകന് അനില്‍ രാധാകൃഷ്ണ മേനോന് താനുമായി വേദി പങ്കിടാന്‍ പറ്റില്ലെന്നു പറഞ്ഞതോടെ തന്റെ ജീവിതത്തിലെ ഏറ്റവും അപമാനകരമായ ദിനമാണ് കടന്നു പോയതെന്ന് നടന് ബിനീഷ് ബാസ്റ്റിന്.തനിക്കൊപ്പം വേദി പങ്കിടാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് സംവിധായകന് അനില്‍ രാധാകൃഷ്ണമേനോന് വിശദീകരിക്കണം എന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് ബിനീഷ് പറയുന്നതിങ്ങനെ…ഏറ്റവും അപമാനിക്കപ്പെട്ട ദിവസമായിരുന്നു. പരിപാടിക്ക് ചീഫ് ഗസ്റ്റാണെന്ന് പറഞ്ഞ് വിളിച്ചത് മിനിഞ്ഞാന്നാണ്. ചെയര്‍മാനാണ് എന്നെ വിളിച്ചത്. ഇടുക്കിയില്‍ നിന്ന് എന്റെ സ്വന്തം വണ്ടിയില്‍ പാലക്കാടേക്ക് ചെന്നു. അവിടെ ചെന്നപ്പോ ഡ്രസ് ഒക്കെ മാറാന്‍ സ്ഥലം ചോദിച്ചപ്പോള്‍ ഹോട്ടല്‍ തന്നെ അവര്‍ തന്നു. ഞാന്‍ ഹോട്ടലില്‍ ചെന്നപ്പോള്‍ ചെയര്‍മാനും മറ്റുള്ള കുറച്ച് വിദ്യാര്‍ത്ഥികളും ഭയങ്കര ഡെസ്പായിട്ട് എന്നെ വന്നു കണ്ടു. ചേട്ടാ ചേട്ടനോട് ഒരിക്കലും ഞങ്ങള്‍ പറയാനാഗ്രഹിക്കാത്ത കാര്യമാണ് പറയാന്‍ പോകുന്നതെന്ന് അവര്‍ പറഞ്ഞു.’ ‘എന്തായാലും മച്ചാനേ പറഞ്ഞോ നമ്മളെല്ലാം ഫ്രണ്ട്സല്ലേ എന്ന്…
Read Moreവിവാദം ഞാൻ മന്ത്രിയോട് പറഞ്ഞോളം..!നടൻ ബിനീഷ് ബാസ്റ്റിൻ അപമാനിക്കപ്പെട്ട സംഭവം മന്ത്രിയോട് വിശദീകരിക്കുമെന്ന് പ്രിൻസിപ്പൽ
പാലക്കാട്: ഗവൺമെന്റ് മെഡിക്കൽ കോളജിൽ നടന്ന വിദ്യാർഥി യൂണിയൻ പരിപാടിയിൽ നടൻ ബിനീഷ് ബാസ്റ്റിൻ അപമാനിക്കപ്പെട്ട സംഭവം മന്ത്രിയോട് വിശദീകരിക്കാൻ കോളജ് പ്രിൻസിപ്പൽ തിരുവനന്തപുരത്തെത്തി. മന്ത്രി എ.കെ.ബാലനെ നേരിട്ട് കണ്ട് സംഭവത്തെ കുറിച്ച് വിശദീകരിക്കാനാണ് പ്രിൻസിപ്പൽ എത്തിയത്. മന്ത്രി ആവശ്യപ്പെട്ടിട്ടല്ല താനെത്തിയതെന്നും, സംഭവം വിവാദമായ സാഹചര്യത്തിൽ ഇത് നേരിട്ട് ചെന്ന് വിശദീകരിക്കാൻ സ്വയം തീരുമാനിക്കുകയായിരുന്നുവെന്നും പ്രിൻസിപ്പൽ ഡോ.ടി.ബി.കുലാസ് പറഞ്ഞു.
Read Moreബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവം: അനിൽ രാധാകൃഷ്ണ മേനോനെതിരെ നടപടിയുണ്ടാകുമെന്ന് ഫെഫ്ക
കൊച്ചി: പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നടൻ ബിനീഷ് ബാസ്റ്റിനെ അപമാനിച്ചെന്ന വിവാദത്തിൽ സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോനെതിരെ ഫെഫ്ക. സംഭവത്തിൽ അനിലിനോട് ഫെഫ്ക വിശദീകരണം തേടിയെന്ന് ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. ഇദ്ദേഹത്തിനെതിരെ നടപടിയുണ്ടാകുമെന്നും ബി. ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പാലക്കാട് സർക്കാർ മെഡിക്കൽ കോളജിലെ വിദ്യാർഥി യൂണിയന്റെ പരിപാടിക്കെത്തിയപ്പോഴാണ് സംഭവം. തന്റെ സിനിമയിൽ ചാൻസ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന് കോളേജ് അധികൃതരെ അറിയിച്ചുവെന്നാണ് ബിനീഷിന്റെ ആരോപണം. ഇതേത്തുടര്‍ന്ന്, കോളേജ് യൂണിയന് ഭാരവാഹികള്‍ പരിപാടിക്ക് വൈകിയെത്താൻ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ പ്രതിഷേധിച്ച് വേദിയിലെത്തിയ നടൻ, കരഞ്ഞുകൊണ്ടാണ് വേദി വിട്ടത്. പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ്, പ്രിൻസിപ്പലും യൂണിയൻ ചെയർമാനും ബിനീഷ് താമസിച്ച ഹോട്ടലിൽ എത്തി, ഉദ്ഘാടനം കഴിഞ്ഞ് ഒരു മണിക്കൂർ കഴിഞ്ഞ് വന്നാൽ…
Read Moreമൂന്നാംകിട നടനോടൊപ്പം വേദി പങ്കിടില്ല; ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടില്ലെന്ന് പറഞ്ഞ അനിൽ രാധകൃഷ്ണമേനോനെതിരേ പ്രതിഷേധം ആളുന്നു
പാലക്കാട്: കോളജ് ഡേയ്ക്ക് മുഖ്യാതിഥിയായി എത്തിയ നടൻ ബിനീഷ് ബാസ്റ്റിനെ സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ അപമാനിച്ചെന്ന് ആരോപണം. പാലക്കാട് സർക്കാർ മെഡിക്കൽ കോളജിലാണ് സംഭവം. ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാൻ അനിൽ വിസമ്മതിച്ചതിനെ തുടർന്ന് സംഘാടകർ തന്നെ ഒഴിവാക്കുവാൻ ശ്രമിച്ചെന്ന് പ്രതിഷേധവുമായി വേദിയിലെത്തി ബിനീഷ് പറഞ്ഞു. വ്യാഴാഴ്ച വൈകിട്ട് ആറ് മണിക്ക് നടന്ന ചടങ്ങിൽ അനിലിനെ മാഗസിൻ പ്രസിദ്ധീരിക്കുവാനും ബിനീഷിനെ മുഖ്യാതിഥിയുമായാമാണ് സംഘാടകർ ക്ഷണിച്ചത്. ചടങ്ങിന് ഒരുമണിക്കൂർ മുമ്പ് ബിനീഷ് താമസിച്ച ഹോട്ടലിലെത്തിയ യൂണിയൻ ചെയർമാനും പ്രിൻസിപ്പലും ഉദ്ഘാടനം കഴിഞ്ഞ് ഒരുമണിക്കൂറിന് ശേഷം കോളജിൽ എത്തിയാൽ മതിയെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു. കാരണം അന്വേഷിച്ചപ്പോൽ ബിനീഷിനൊപ്പം വേദി പങ്കിടുവാൻ അനിൽ രാധാകൃഷ്ണ മേനോൻ വിസമ്മതിച്ചുവെന്ന് അവർ അറിയിച്ചു. തുടർന്ന് പരിപാടി നടന്നുകൊണ്ടിരിക്കുന്നതിനിടെ വേദിയിലെത്തിയ ബിനീഷ് വേദിയുടെ നിലത്തിരുന്ന് പ്രതിഷേധിച്ചു. സീറ്റിൽ ഇരിക്കുവാൻ ആവശ്യപ്പെട്ടുവെങ്കിലും ബിനീഷ് വിസമ്മതിച്ചു. തനിക്ക്…
Read More