കൊച്ചി: ഫേസ്ബുക്ക് പോസ്റ്റിനു താഴെ കമന്റിട്ട സംഘപരിവാറുകാരന് ചുട്ടമറുപടി കൊടുത്ത നടന് ബിനീഷ് ബാസ്റ്റിന്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും കോണ്‍ഗ്രസ്സ് പാര്‍ട്ടികളും കേരളത്തില്‍ സൃഷ്ടിക്കുന്ന രാഷ്ട്രീയ സാഹചര്യവും സംഘപരിവാറിന്റെ വര്‍ഗ്ഗീയതയെ ചെറുക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കുന്ന ബിനീഷിന്റെ കുറിപ്പിന് താഴെയാണ് ഒരു വ്യക്തി ഭീഷണി മുഴക്കി രംഗത്ത് വന്നത്. ബിനീഷിന്റെ സിനിമ കാണില്ലെന്നായിരുന്നു ഭീഷണി. ഈ കമന്റിന് താഴെയാണ് ആയിരക്കണക്കിന് ലൈക്കുകള്‍ വാരിക്കൂട്ടിയ മാസ് മറുപടിയുമായി ബിനീഷ് രംഗത്തെത്തിയത്. കേരളത്തില്‍ ആര്‍എസ്എസ് വര്‍ഗീയത വര്‍ധിക്കുകയാണെന്നും അതിനെ ചെറുക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കും കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്കും മാത്രമേ സാധിക്കുകയുള്ളൂ എന്നായിരുന്നു ബിനീഷിന്റെ പോസ്റ്റ്്. താനൊരു ഉറച്ച കമ്മ്യൂണിസ്റ്റുകാരനാണെന്നും മരണംവരെ സിപിഎമ്മിനു മാത്രമേ വോട്ടു ചെയ്യുകയുള്ളുവെന്നും ബിനീഷ് തന്റെ പോസ്റ്റിലൂടെ പറഞ്ഞിരുന്നു. ഈ പോസ്റ്റിനടിയിലാണ് ‘എന്നാല്‍ തന്റെ പടം സഖാക്കള്‍’ മാത്രം കണ്ടാല്‍ മതിയെന്ന കമന്റുമായി ഒരാള്‍ വന്നത്. ഇതിനാണ് ബിനീഷ് ചുട്ട മറുപടി കൊടുത്തത്.…
Read More