കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയ്ക്ക് ജാമ്യം കിട്ടിയ വാര്‍ത്ത പുറത്തു വന്നതോടെ സിപിഎം സംസ്ഥാന സെക്രട്ടറി പദത്തിലേക്കുള്ള കോടിയേരിയുടെ തിരിച്ചുവരവിന് കളമൊരുങ്ങുകയാണ്. ബിനീഷിന് ജാമ്യം കിട്ടിയതോടെ ഇയാള്‍ നിരപരാധിയാണെന്നും കുടുക്കപ്പെട്ടതാണെന്നുമുള്ള വ്യാഖ്യാനങ്ങളും പലരും നടത്തുന്നുണ്ട്. ഈ അവസരത്തില്‍ ബിനീഷിനെതിരേ ഒളിയമ്പുമായി രംഗത്തെത്തിയിരിക്കുകയാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയും മുന്‍ സി.പി.എമ്മുകാരനുമായ അര്ജുന് ആയങ്കി.തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അര്ജുന് ആയങ്കിയുടെ ഒളിയമ്പ്. പോസ്റ്റ് ഇങ്ങനെ… ‘തമ്പ്രാന്റെ മോന് മദ്യംകഴിച്ചാല്‍ അത് കട്ടന്‍ചായ. കണ്ണുകെട്ടല്‍, വായ്മൂടിക്കെട്ടി മൗനംപാലിക്കല്‍. അടിയാന്റെ മോന് കട്ടന്‍ചായ കുടിച്ചാല്‍ അത് മദ്യം, ചാട്ടവാറടി, നോട്ടീസടിച്ച് വിതരണംചെയ്യല്‍, നാടുകടത്തല്‍’. ബിനീഷ് കോടിയേരിക്ക് ജാമ്യംകിട്ടിയ വാര്‍ത്ത വന്ന ശേഷമിട്ട പോസ്റ്റിനുചുവടെ നിരവധി വിവാദ കമന്റുകളും വന്നു. സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ കണ്ണൂര്‍ അഴീക്കോട് സ്വദേശിയായ അര്ജുന് ആയങ്കിക്ക് അടുത്തിടെയാണ് ജാമ്യം ലഭിച്ചത്. ഡിവൈ.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയായിരുന്ന ഇയാളെ കേസില്‍പ്പെട്ടതിനെത്തുടര്‍ന്ന്…
Read MoreTag: bineesh kodiyeri
“അക്കൗണ്ടിൽ പണം വന്നത് പച്ചക്കറി വ്യാപാരം നടത്തി’; അച്ഛനെ ശുശ്രൂഷിക്കാൻ ജാമ്യം അനുവദിക്കണമെന്ന് വാദിച്ച് ബിനീഷ്; അപേക്ഷയിൽ കോടതി ചെയ്തതിങ്ങനെ
ബംഗളൂരു: കള്ളപ്പണക്കേസിൽ ജയിൽ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഒരാഴ്ചത്തേക്ക് മാറ്റിവച്ചു. ഏഴുമാസത്തെ ജയിൽവാസം ജാമ്യം നൽകാനുള്ള കാരണമല്ലെന്ന് കോടതി പറഞ്ഞു. അതേസമയം, കള്ളപ്പണം തനിക്കില്ലെന്നും പച്ചക്കറി വ്യാപാരത്തിലൂടെയാണ് അക്കൗണ്ടിൽ കൂടുതൽ പണം വന്നതെന്നുമാണ് ബിനീഷിന്റെ കോടതിയിലെ വാദം. അസുഖ ബാധിതനായ പിതാവ് കോടിയേരി ബാലകൃഷ്ണനെ പരിചരിക്കാൻ നാട്ടിലേക്ക് മടങ്ങണമെന്നാണ് ഹർജിയിലെ ബിനീഷിന്റെ ആവശ്യം. കർണാടക ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
Read More‘കഷ്ടപ്പെട്ട്’ അനധികൃത മാര്‍ഗത്തിലൂടെ സമ്പാദിച്ചതെല്ലാം നഷ്ടമാകും ! തിരുവനന്തപുരത്തെ ചില എസ്ബിഐ മാനേജര്‍മാരും സംശയത്തില്‍; ബിനീഷ് കോടിയേരിയെ പാപ്പരാക്കുമോ ഇഡി…
നോട്ട് നിരോധനത്തെക്കുറിച്ച് വലിയ വായില്‍ ഡയലോഗ് അടിച്ച ബിനിഷ് കോടിയേരി നോട്ടു നിരോധനത്തെ സമര്‍ഥമായി ഉപയോഗിച്ചതായി സൂചന. ക്രിക്കറ്റ് അസോസിയേഷനിലെ ബന്ധങ്ങള്‍ ഉപയോഗിച്ച് എസ്ബിഐയിലെ ചില മാനേജര്‍മാരെ കൂട്ടുപിടിച്ച് ചിലര്‍ കള്ളപ്പണം വെളിപ്പിച്ചെന്ന വാര്‍ത്ത ഇടയ്ക്കു പുറത്തു വന്നിരുന്നു. തിരുവനന്തപുരത്തെ ചില ബ്രാഞ്ചുകളെയാണ് ഇതിന് സമര്‍ത്ഥമായി ഉപയോഗിച്ചതെന്നാണ് കേരളാ ക്രിക്കറ്റിലെ അടക്കം പറച്ചില്. സമാനമായ സംശയങ്ങളാണ് ഇപ്പോള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഉന്നയിച്ചിരിക്കുന്നത്. ക്രിക്കറ്റിലും സിനിമയിലും രാഷ്ട്രീയത്തിലും ചുവടുറപ്പിച്ച ബിനീഷിന്റെ നീക്കങ്ങളില്‍ ദുരൂഹത കാണുകയാണ് എന്‍ഫോഴ്സ്മെന്റ്. ബിനീഷിന്റെ ഇടപാടുകളെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിയ ഇ.ഡി. കൊല്‍ക്കത്തയിലെ കമ്പനികളിലെ ബിനീഷിന്റെ നിക്ഷേപമാണ് പരിശോധിക്കുന്നത്. 2016ലെ നോട്ടു നിരോധനക്കാലത്ത് ബിനീഷും കൂട്ടാളികളും നിരവധി തവണ കൊല്‍ക്കത്തയില്‍ പോയതായി ഇ.ഡി കണ്ടെത്തിയിരുന്നു. നഷ്ടത്തിലായ കമ്പനികളില്‍ കള്ളപ്പണം നിക്ഷേപിക്കാനായിരുന്നു ആ യാത്രകളെന്നെന്നാണ് ഇപ്പോഴത്തെ നിഗമനം. ബിനീഷ് കോടിയേരിയുടേയും കുടുംബത്തിന്റേയും സ്വത്തുക്കള്‍ മരവിപ്പിക്കാനും നീക്കമുണ്ട്. തിരുവനന്തപുരത്തെ…
Read Moreകേരളത്തിലെ ഉന്നത സിപിഎം നേതാവിന്റെ മകനെതിരേ ഗുരുതര ആരോപണങ്ങളുമായി ദുബായ് കമ്പനി; തട്ടിയെടുത്ത 13 കോടി തിരികെ നല്‍കിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കമ്പനി
ന്യൂഡല്‍ഹി: കേരളത്തിലെ ഉന്നതനായ സിപിഎം നേതാവിന്റെ മകനെതിരേ ഗുരുതര ആരോപണങ്ങളുമായി ദുബായിലുള്ള കമ്പനി രംഗത്ത്. ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ നിന്ന് 13 കോടി രൂപ തട്ടിയെന്നാണ് ആരോപണം. പ്രശ്ന പരിഹാരത്തിന് പാര്‍ട്ടി ഇടപെടണമെന്നാണ് കമ്പനിയുടെ ആവശ്യം. നേതാവിന്റെ മകന് ചെക്കുകള്‍ കമ്പനിയ്ക്കു നല്‍കിയെങ്കിലും ആ ചെക്കുകള്‍ മടങ്ങിയതോടെയാണ് ആള് ദുബായ് വിടുകയും ചെയ്ത സാഹചര്യത്തില്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ ദുബായ് പബ്ലിക് പ്രോസിക്യൂട്ടര്‍ നിര്‍ദേശം നല്‍കിയെന്നാണ് കമ്പനി വൃത്തങ്ങള്‍ പറയുന്നത്. മകന് നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് നേതാവുമായി ചില ദൂതന്മാര് മുഖേന കമ്പനി ചര്‍ച്ച നടത്തിയിരുന്നു.പണം തിരികെ നല്‍കാമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയെങ്കിലും ഒന്നും നടന്നില്ല. ഒരു ഔഡി കാര്‍ വാങ്ങുന്നതിന് 3,13,200 ദിര്‍ഹം (53.61 ലക്ഷം രൂപ) ഈടു വായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങള്‍ക്ക് 45 ലക്ഷം…
Read Moreകവടിയാറിലെ അപകടം മറന്നോ ? പരിക്കേറ്റ ഓട്ടോക്കാരനെക്കുറിച്ചും മൂന്ന് പെണ്‍കുട്ടികളെക്കുറിച്ചും യാതൊരു വിവരവുമില്ല; വിഷയത്തില്‍ ഇടപെട്ടത് ഉന്നത സിപിഎം നേതാവിന്റെ മകന് ?
തിരുവനന്തപുരം: പ്രമുഖ വ്യവസായിയുടെ മകന് മരിച്ച കവടിയാര്‍ അപകടം എല്ലാവരും മറന്ന മട്ടാണ്. ഉന്നത സിപിഎം നേതാവിന്റെ മകന്റെ ഇടപെടലാണ് സംഭവത്തിന്റെ അന്വേഷണം തകിടം മറിച്ചതെന്നാണ് വിവരം. അപകടം നടന്ന് ഏതാനും മിനിറ്റുകള്‍ക്കകം നേതാവിന്റെ മകന് സംഭവസ്ഥലത്ത് എത്തിയിരുന്നു. അദ്ദേഹമാണ് രക്ഷാപ്രവര്‍ത്തനത്തിനുള്ള കാര്യങ്ങള്‍ ചെയ്തത്. അതിനിടെ ഇടിച്ച കാര്‍ മത്സരിച്ച ബെന്‍സ് കാര്‍ ഓടിച്ചിരുന്നത് നേതാവിന്റെ മകനാണെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. മരിച്ച പയ്യനുമായി നേതാവിന്റെ മകന് അടുത്ത ബന്ധമാണുണ്ടായിരുന്നത്. പഞ്ച നക്ഷത്ര ഹോട്ടലില്‍ ഇവര്‍ ഒരുമിച്ചുണ്ടായിരുന്നതായും സൂചനയുണ്ട്. അപകടത്തില്‍പ്പെട്ട പെണ്‍കുട്ടികളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. തലസ്ഥാനത്തെ പണക്കാരുടെ കേന്ദ്രമാണ് കവടിയാര്‍. എത്ര അപകടങ്ങളുണ്ടായാലും മത്സരയോട്ടം നിര്‍ത്താന്‍ ആരും തയ്യാറല്ല. വന്‍കിട പണക്കാരാണ് മത്സരയോട്ടം നടത്തുന്നത്. വഴുതയ്ക്കാട്ടെ ക്ലബുകളില്‍ നിന്നും തൈക്കാട്ടെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും രാത്രി വൈകി പുറത്തിറങ്ങുന്ന കാറുകള്‍ പരിശോധിക്കാനുള്ള ധൈര്യം പോലീസിനില്ല. പരിശോധിച്ചാല്‍ ജോലി തെറിക്കുമെന്നതു തന്നെ…
Read Moreദിലീപിന്റെ ജാമ്യത്തിനു തടസ്സം ബിനീഷ് കോടിയേരിയുമായുള്ള ശത്രുത ? ജാമ്യഹര്‍ജിയില്‍ കാവ്യ ബിനീഷിന്റെ പേരു പരാമര്‍ശിച്ചത് എരിതീയില്‍ എണ്ണ ഒഴിച്ചതു പോലെയായി; ബിനീഷിന്റെ കരുനീക്കങ്ങള്‍ ഇങ്ങനെ…
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യത്തിന് തടസം നില്‍ക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയെന്ന് ആക്ഷേപം.ദിലീപിനെ അനുകൂലിക്കുന്നവരാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. നേരത്തെ ദിലീപിനെതിരേ ഗൂഢാലോചന നടത്തിയവരിലും ബിനീഷ് ഉണ്ടെന്ന ആക്ഷേപം ശക്തമായിരുന്നു. എന്നാല്‍ ഇതിനു വ്യക്തമായ തെളിവൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കിയ കാവ്യ ബിനീഷിന്റെ പേര് പരാമര്ശിച്ചതോടെയാണ് ഇക്കാര്യം വീണ്ടും ചര്‍ച്ചയായത്. സിനിമയില്‍ ദിലീപിനെതിരേ നീക്കം നടത്തുന്ന വിഭാഗത്തിലെ പ്രമുഖനും ബിനീഷ് ആണെന്നാണ് വിവരം. കാവ്യയുടെ ജാമ്യഹര്‍ജി കോടതിയുടെ പരിഗണനയ്ക്കെത്തിയതോടെ ബിനീഷിന്റെ പങ്കും ചോദ്യചിഹ്നമായി. ഇത് ബിനിഷിന്റെ വൈരാഗ്യം കൂട്ടിയെന്നും കാവ്യയ്ക്കും ദിലീപിനുമെതിരേ കൂടുതല്‍ ശക്തമായി നീങ്ങാന്‍ കാരണമായെന്നുമാണ് വിലയിരുത്തല്‍. കേസില്‍ അടുത്ത മാസം കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്. നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്താന്‍ കഴിയാഞ്ഞത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.
Read More