കണ്ണൂർ: ബിനോയ് കോടിയേരിക്കെതിരേ യുവതി നൽകിയ പീഡനക്കേസ് അന്വേഷിക്കാൻ മുംബൈയിൽ നിന്നും കണ്ണൂരിലെത്തിയ പോലീസ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലെത്തി നോട്ടീസ് നല്കി. പോലീസ് എത്തിയപ്പോൾ കോടിയേരി ബാലകൃഷ്ണനും കുടുംബവും വീട്ടിലില്ലായിരുന്നു. തുടർന്ന് സമീപത്തുള്ള ബന്ധുക്കൾക്കാണ് നോട്ടീസ് നല്കിയത്. മൂഴിക്കരയിലെ മൊട്ടമ്മൽ വീട്ടിലും പോലീസ് എത്തിയെങ്കിലും അവിടെയും ആരും ഉണ്ടായിരുന്നില്ല. ന്യൂ മാഹി പോലീസിന്റെ സഹായത്തോടെയാണ് മുംബൈ പോലീസ് കോടിയേരിയിലെ വീട്ടിലെത്തിയത്. മുംബൈ ഒഷിവാര പോലീസ് സ്റ്റേഷനിൽ ബിനോയ് കോടിയേരിയോട് ഹാജരാകാനാണ് നോട്ടീസ് നല്കിയത്. മുംബൈ ഒഷിവാര പോലീസ് സ്റ്റേഷനിൽ യുവതി നല്കിയ പരാതിയിൽ കണ്ണൂർ ജില്ലയിലെ കോടിയേരി, തിരുവനന്തപുരം എന്നീ സ്ഥലങ്ങളായിരുന്നു പരാമർശിച്ചത്. അതിനാൽ പരാതിയിൽ പറയുന്ന സ്ഥലങ്ങളെക്കുറിച്ച് അന്വേഷിച്ച് വിവരങ്ങൾ ശേഖരിക്കുന്നതിനും നോട്ടീസ് നല്കാനുമാണ് മുംബൈ ഒഷിവാര പോലീസ് സ്റ്റേഷനിലെ എസ്ഐ വിനായക് യാദവ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ദയാനന്ദ്…
Read More