നമ്മുടെ നാട്ടിലെ മാര്‍ക്കറ്റിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്ന ദൃശ്യങ്ങള്‍ മാലിന്യങ്ങള്‍ കുമിഞ്ഞു കൂടി ദുര്‍ഗന്ധം വമിക്കുന്ന ഒരു സ്ഥലത്തിന്റെയാവും. എന്നാല്‍ ഹൈദരാബാദിലെ ബോവ്വനപള്ളി മാര്‍ക്കറ്റില്‍, ഇത് ശരിക്കും ഒരു ചന്ത തന്നെയാണോ എന്ന് ആര്‍ക്കും സംശയം തോന്നാം. കാരണം യാതൊരുവിധ മലിനീകരണങ്ങളും ഇല്ലാത്ത ഒരിടമാണ് ഈ മാര്‍ക്കറ്റ്. വൃത്തിയില്‍ പാശ്ചാത്യരാജ്യങ്ങളോടു കിടപിടിക്കുന്ന ഈ മാര്‍ക്കറ്റില്‍ ദിനംപ്രതി ബാക്കിയാകുന്നത് 10 ടണ്‍ മാലിന്യമാണ്. എന്നാല്‍ ഈ മാലിന്യം അവിടെ അങ്ങനെ കിടക്കുകയല്ല. ഇത് 500 യൂണിറ്റ് വൈദ്യുതിയും 30kg ബയോഗ്യാസുമായി മാറുന്നു. ഇവിടെയുള്ള 120 സ്ട്രീറ്റ് ലൈറ്റ് , 170 കടകള്‍ എന്നിവയിലേക്കെല്ലാം ആവശ്യമായ വൈദ്യുതി ഇതില്‍ നിന്നാണ്. കൂടാതെ മാര്‍ക്കറ്റിലെ കാന്റീന് കിച്ചന് പ്രവര്‍ത്തിക്കുന്നത് ഈ ബയോഗ്യാസ് ഉപയോഗിച്ചാണ്. മാര്‍ക്കറ്റിനുള്ളില്‍ തന്നെ 30m x 40m അടി സ്ഥലമാണ് ഇതിനായി ഉപയോഗിച്ചത്. CSIR-IICT (Council Of…
Read More