സ്വന്തം ജീവിതം സിനിമയാക്കാന്‍ ഒരുങ്ങുകയാണെന്ന് സംവിധായകന് രാംഗോപാല്‍ വര്‍മ. മൂന്ന് ഭാഗങ്ങളായാണ് താന്‍ ചിത്രം ഒരുക്കുന്നതെന്നും സിനിമ വലിയ വിവാദങ്ങള്‍ക്കു വഴിവെച്ചേക്കുമെന്നും രാമു കുറിച്ചു. ഓരോ ഭാഗത്തിനും രണ്ട് മണിക്കൂര്‍ വീതമാണ് ദൈര്‍ഘ്യം. രചനയും രാമു തന്നെയാണ്. രാമു എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബൊമ്മക്കു ക്രിയേഷന്‍സിന്റെ ബാനറില്‍ ബൊമ്മക്കു മുരളിയാണ്. സെപ്റ്റംബറില്‍ ചിത്രീകരണം തുടങ്ങാനാണ് പദ്ധതിയിടുന്നത്. ആദ്യ ഭാഗത്തില്‍ 20 വയസുള്ള രാമുവിനെയാണ് കാണിക്കുന്നത്. ഈ സിനിമയില്‍ പുതുമുഖമാണ് രാംഗോപാല്‍ വര്‍മയെ അവതരിപ്പിക്കുന്നത്. രണ്ടാം ഭാഗത്തില്‍ ഏതെങ്കിലും പ്രമുഖ യുവതാരത്തെയാവും പരിഗണിക്കുക. എന്നാല്‍ മൂന്നാം ഭാഗത്തില്‍ തന്റെ കഥാപാത്രത്തെ താന്‍ തന്നെ അവതരിപ്പിക്കുമെന്നും രാംഗോപാല്‍ വര്‍മ വ്യക്തമാക്കി. ആര്‍ജിവി- ദി ഇന്റലിജന്റ് ഇഡിയറ്റ്’ എന്ന് പേരിട്ടിരിക്കുന്ന മൂന്നാം ഭാഗത്തില്‍ തന്റെ പരാജയങ്ങളെ കുറിച്ചും ദൈവം, രതി, സമൂഹം എന്നിവയെ കുറിച്ചും പറയുമെന്നും രാം ഗോപാല്‍ വര്‍മ…
Read MoreTag: biopic
സ്വന്തം ജീവിതകഥ പറയുന്ന സിനിമയില്‍ അതിഥി വേഷത്തില്‍ ഷക്കീല !സിനിമയുടെ വിശേഷങ്ങള്‍ ഇങ്ങനെ…
നടി ഷക്കീലയുടെ ജീവിതകഥ പറയുന്ന സിനിമയില്‍ അതിഥി വേഷത്തില്‍ ഷക്കീലയും എത്തുന്നു. ഇന്ദ്രജിത്ത് ലങ്കേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 90കളിലും 2000ന്റെ മധ്യംവരെയും ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച നടിയായിരുന്ന ഷക്കീലയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ റിച്ച ഛദ്ദയാണ് ഷക്കീലയുടെ വേഷം കൈകാര്യം ചെയ്യുന്നത്.കന്നഡ സംവിധായകനായ ഇന്ദ്രജിത് ലങ്കേഷിന്റെ ആദ്യ ഹിന്ദി ചിത്രമാണ് ‘ഷക്കീല’. റിച്ചയ്ക്ക് പുറമെ പങ്കജ് ത്രിപാഠി, മലയാളി താരമായ രാജീവ് പിള്ള, കന്നഡ താരം എസ്തര് നൊറോണ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷൂട്ടിംഗ് തുടങ്ങുന്നതിനു മുന്‍പു തന്നെ ഷക്കീലയെന്ന വ്യക്തിയെ അടുത്തറിയാനായി റിച്ച ബാംഗ്ലൂരില്‍ വെച്ച് ഷക്കീലയുമായി കൂടിക്കാഴ്ച നടത്തിയത് വാര്‍ത്തയായിരുന്നു. ഷക്കീലയുടെ ജീവിതക്കഥ പറയുന്നതിനൊപ്പം യഥാര്‍ത്ഥ ഷക്കീലയെ സ്ക്രീനില്‍ കാണാനുള്ള അവസരം കൂടി ഒരുക്കുകയാണ് സംവിധായകന് ലങ്കേഷ്. ‘ഷക്കീലയെ കുറിച്ചൊരു സിനിമ ചെയ്യണമെന്നത് എന്നും എന്റെ ആഗ്രഹമായിരുന്നു. ഓണ്‍ സ്ക്രീനിലെയും…
Read More