ഇന്ത്യയില്‍ മാത്രമല്ല അയല്‍രാജ്യങ്ങളിലേക്കും അധികാരപരിധി വര്‍ധിപ്പിക്കാന്‍ ബിജെപിയ്ക്ക് പദ്ധതിയുണ്ടെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. നേപ്പാളിലും ശ്രീലങ്കയിലും ബിജെപി സര്‍ക്കാരുണ്ടാക്കാനുള്ള തയ്യാറെടുപ്പുകളിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെന്നും ബിപ്ലബ് ദേബ് കൂട്ടിച്ചേര്‍ത്തു. അഗര്‍ത്തലയില്‍ നടന്ന പാര്‍ട്ടി പരിപാടിക്കിടെയായിരുന്നു ബിപ്ലബ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2018 ലെ ത്രിപുര നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കിടെയാണ് അമിത് ഷാ ബിജെപിയുടെ രാജ്യാന്തര വികസനത്തെ കുറിച്ച് സൂചിപ്പിച്ചതെന്ന് ബിപ്ലബ് ദേബ് പറഞ്ഞു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും അധികാരം നേടിയ ശേഷം അയല്‍രാജ്യങ്ങളിലേക്ക് കൂടി പാര്‍ട്ടിയുടെ അധികാരപരിധി വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് അമിത്ഷാ പറഞ്ഞതായി ബിപ്ലബ് ദേവ് അറിയിച്ചു. ത്രിപുര ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചക്കിടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ബിജെപി സര്‍ക്കാരുകള്‍ രൂപീകരിച്ചതായി പാര്‍ട്ടിയുടെ വടക്കുകിഴക്കന്‍ മേഖലാ സെക്രട്ടറി അജയ് ജാംവാല്‍ പരാമര്‍ശിച്ചു. ഇതിന് മറുപടിയായി ഇനി നേപ്പാളും ശ്രീലങ്കയുമാണ് അവശേഷിക്കുന്നതെന്നും ആ രാജ്യങ്ങളിലേക്ക്…
Read MoreTag: Biplab Kumar Deb
ത്രിപുരയെ ഇനി ജിംനേഷ്യം പരിശീലകന് നയിക്കും, അഭിപ്രായ സര്‍വേകളില്‍ മണിക് സര്‍ക്കാരിനേക്കാള്‍ ജനപ്രീതി നേടിയ നേതാവ്; ബിപ്ലബ് കുമാര്‍ ദേബ് ചര്‍ച്ചകളില്‍ മുമ്പനാകുന്നതിങ്ങനെ…
ത്രിപുരയില്‍ ചെങ്കോട്ടകള്‍ തകര്‍ത്തെറിഞ്ഞ് ചരിത്രവിജയം നേടിയ ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ മുമ്പന്‍ ബിജെപി ത്രിപുര പ്രസിഡന്റ് ബിപ്ലവ് കുമാര്‍ ദേബ് തന്നെ. മുന്‍ ജിംനേഷ്യം പരിശീലകനായ ഈ നാല്‍പ്പത്തിയെട്ടുകാരന്‍ അഗര്‍ത്തലയിലെ ബനമാലിപൂര്‍ മണ്ഡലത്തില്‍ നിന്നാണ് ജയിച്ചു കയറിയത്. 25 വര്‍ഷം നീണ്ട കമ്മ്യൂണിസ്റ്റു ഭരണത്തിന് അന്ത്യം കുറിച്ച വിജയം നേടാന്‍ ബിജെപിയെ മുമ്പില്‍ നിന്നു നയിച്ച ബിപ്ലവ് കുമാര്‍ ദേബ് 2016 ജനുവരിയിലാണ് പാര്‍ട്ടിയുടെ സംസ്ഥാനാധ്യക്ഷനായി ചുമതലയേറ്റത്. അതിനു ശേഷം കണ്ടത് സിപിഎമ്മുകാര്‍ സ്വപ്നത്തില്‍ പോലും കാണാത്ത ബിജെപിയുടെ മുന്നേറ്റമായിരുന്നു. ബിപ്ലബ് ദേവ് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ മുമ്പിലുള്ളതെന്നും തെരഞ്ഞെടുപ്പിന് മുമ്പു നടന്ന സര്‍വേകളില്‍ മണിക് സര്‍ക്കാരിനേക്കാള്‍ ജനപ്രീതി അദ്ദേഹത്തിനുണ്ടെന്ന് തെളിഞ്ഞതാണെന്നും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ് പറഞ്ഞു. മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ ബിപ്ലവ് കുമാര്‍ ദേബ് പതിനഞ്ചു വര്‍ഷം ഡല്‍ഹിയില്‍…
Read More