ആർക്കുമെന്നെ തടുക്കാനാകില്ല…! പൊതുവേദിയില്‍ തുടര്‍ച്ചയായി 45 പുഷ് അപ്പ് എടുത്ത് ബിപ്ലവ് ദേബിന്റെ ഉജ്ജ്വല പ്രകടനം; വീഡിയോ കാണാം…

കൊല്‍ക്കത്ത: വിവാദ പ്രസ്താവനകളുടെ പേരിലാണ് ത്രിപുര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിപ്ലവ കുമാര്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. എന്നാല്‍ ഇത്തവണ കരുത്തിന്റെ പ്രദര്‍ശനത്തിലൂടെയാണ് ഈ പഴയ ജിംനേഷ്യം മാസ്റ്റര്‍ ശ്രദ്ധനേടിയത്. കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ തുടര്‍ച്ചയായി 45 തവണ പുഷ്അപ് എടുത്താണ് ബിപ്ലബ് ദേബ് കയ്യടി നേടിയത്. കോണ്‍ക്ലേവിന്റെ മോഡറേറ്ററും ഇന്ത്യാ ടുഡേ മാനേജിങ് എഡിറ്ററുമായ രാഹുല്‍ കണ്‍വാളാണ് ബിപ്ലവിനെ പുഷ്അപ് എടുക്കാനായി വെല്ലുവിളിച്ചത്. വെല്ലുവിളി സ്വീകരിച്ച ദേബ് തുടര്‍ച്ചയായി 45 തവണ പുഷ്അപ് എടുത്തു. നേരത്തെ കേന്ദ്ര മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് മുന്നോട്ട് വെച്ച ഫിറ്റ്നസ് ചാലഞ്ചും ബിപ്ലവ് ഏറ്റെടുത്തിരുന്നു. എല്ലാ ദിവസവും സ്ഥിരമായി വ്യായാമം ചെയ്യുന്നതാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്ന് ബിപ്ലവ് വെളിപ്പെടുത്തി. 15 മിനുട്ടിനുള്ളില്‍ തനിക്ക് 150 പുഷ്അപ് വരെ എടുക്കാനാകുമെന്നും ബിപ്ലവ് വെളിപ്പെടുത്തി. കോണ്‍ക്ലേവില്‍ കേന്ദ്ര മന്ത്രി ബബുല്‍…

Read More