കഞ്ചാവിനടിമകളായ മനുഷ്യരെക്കുറിച്ചും അവര്‍ കാട്ടിക്കൂട്ടുന്ന കൊളളരുതായ്മകളെക്കുറിച്ചും നാം ധാരാളം കേട്ടിട്ടുണ്ട്. എന്നാല്‍ കഞ്ചാവിനടിമകളായ തത്തകളെക്കുറിച്ച് കേട്ടിട്ടുണ്ടോ? കഞ്ചാവടിച്ച് കിറുങ്ങിയ തത്തകളും കഞ്ചാവു കര്‍ഷകരായ ആളുകളും തമ്മില്‍ നടക്കുന്ന സംഘര്‍ഷമാണ് ഇപ്പോള്‍ ഒറീസ്സയില്‍ ചിത്തോഗഡ്ഢില് ചര്‍ച്ചാവിഷയമായിരിക്കുന്നത്. കറുപ്പ് ഇന്ത്യയില്‍ നിരോധിച്ചിരിക്കുന്ന ലഹരി പദാര്‍ത്ഥമാണ്. മയക്കുമരുന്നായ ഹെറോയിന്‍ വേര്‍തിരിച്ചെടുക്കുന്നത് കറുപ്പ് അഥവാ ഒപ്പിയം എന്ന ഈ ലഹരി വസ്തുവില്‍ നിന്നാണ്. മധ്യപ്രദേശ് ഒഡീഷ എന്നിവിടങ്ങളില്‍ ലൈസന്‍സെടുത്ത് കറുപ്പ് കൃഷി ചെയ്യുന്ന കര്‍ഷകരുണ്ട്. വൈദ്യുതവേലിയുള്‍പ്പെടെ കനത്ത സുരക്ഷയിലാണ് ഈ കൃഷി നടത്തിവരുന്നത്. എന്നാല്‍ ഇതിനെതിരെ സ്ഥിരമായി ചില ശത്രുക്കളുടെ ആക്രമണം നടക്കാറുണ്ട്. പാടത്തെ കറുപ്പ് കഴിക്കാനായി മാത്രമെത്തുന്ന ചിലയിനം തത്തകളാണ് ഇവരുടെ ശത്രുക്കള്‍. കറുപ്പ് കഴിച്ചതിനുശേഷം എട്ടും പത്തും മണിക്കൂര്‍ അടുത്തുള്ള മരത്തില്‍ പോയി ഉറങ്ങുകയെന്നതാണ് ഇവരുടെ പ്രധാന ഹോബി. കറുപ്പ് ചെടിയിലെ പൂവിനകത്ത് നിന്നാണ് ഇവര്‍ തരിതരി പോലുള്ള വിത്തുകള്‍…
Read More