വിവാഹസദ്യയില്‍ പപ്പടം പൊടിഞ്ഞുപോയി, പായസം കിട്ടിയില്ല എന്നൊക്കെ പറഞ്ഞ് കല്യാണത്തിനെത്തുന്നവര് തമ്മില്‍ തല്ലുന്നത് ഇക്കാലത്തെ ഫാഷനാണ്. സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തിലുള്ള നിരവധി വീഡിയോകളാണ് ദിനംപ്രതി പ്രചരിക്കുന്നത്. അക്കൂട്ടത്തില്‍ ഏറ്റവും പുതിയ വീഡിയോയാണ് ഇപ്പോള്‍ ട്രെന്‍ഡ് ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്. വിവാഹവേദി തന്നെയാണ് സ്ഥലം, രാജ്യം അങ്ങ് പാക്കിസ്ഥാനിലും. വിവാഹത്തിന് വിളമ്പിയ ബിരിയാണിയില്‍ മട്ടന്‍ പീസില്ല എന്നതാണ് സംഘര്‍ഷങ്ങളുടെ കാരണം. വീഡിയോയുടെ തുടക്കത്തില്‍ എല്ലാവരും സമാധാനമായി ഇരുന്ന് ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നത് കാണാം. പെട്ടെന്നാണ് ഒരാള്‍ എത്തി മറ്റൊരാളെ പുറകില്‍ നിന്നും അടിക്കുന്നത്. ഇതിനു പിന്നാലെ എല്ലാവരും പരസ്പരം കൂട്ടയടിയാവുകയായിരുന്നു. രണ്ടുപേര്‍ തമ്മിലുള്ള പ്രശ്നം ഭക്ഷണം കഴിക്കാനിരുന്ന മുഴുവന്‍ പേരും ഏറ്റെടുത്ത് വലിയ സംഘര്‍ഷത്തില്‍ അവസാനിപ്പിച്ചു.
Read MoreTag: biriyani
വീണ്ടും ബിരിയാണി വിവാദം ! ഫുട്ബോള്‍ താരങ്ങള്‍ക്ക് ബിരിയാണി വാങ്ങാന്‍ ചെലവിട്ടത് 43 ലക്ഷം; എന്നാല്‍ കഴിച്ചവര്‍ ആരുമില്ല…
ഇപ്പോള്‍ ബിരിയാണി വിവാദങ്ങളുടെ കാലമാണ്. കേരളാ മുഖ്യമന്ത്രി പിണറായി വിജയന് മുതല്‍ സിപിഎമ്മിന്റെ വിദ്യാര്‍ഥി സംഘടന എസ്എഫ്ഐ വരെ ബിരിയാണി വിവാദത്തില്‍പ്പെട്ടു. ഇപ്പോഴിതാ മറ്റൊരു ബിരിയാണിത്തട്ടിപ്പിന്റെ കഥയാണ് വെളിയില്‍ വരുന്നത്. ഫുട്ബോള്‍ താരങ്ങള്‍ക്ക് ബിരിയാണി വാങ്ങാനായി 43 ലക്ഷം രൂപ ചെലവിട്ട ജമ്മു കാശ്മീര്‍ ഫുട്ബോള്‍ അസോസിയേഷനാണ് വിവാദത്തില്‍പ്പെട്ടിരിക്കുന്നത്. ആരാധകരുടെ പരാതിയില്‍ അഴിമതി വിരുദ്ധ വിഭാഗം ഫുട്ബോള്‍ അസോസിയേഷനെതിരെ അന്വേഷണം തുടങ്ങിയതായാണ് കശ്മീരിലെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്തെ ഫുട്ബോളിന്റെ വളര്‍ച്ചയ്ക്കായി ജമ്മു കശ്മീര്‍ സ്പോര്‍ട്സ് കൗണ്‍സില്‍ നല്കിയ തുകയാണ് ഉദ്യോഗസ്ഥര്‍ തിരിമറി നടത്തിയത്. ജെകെഎഫ്എ പ്രസിഡന്റ് സമീര്‍ താക്കൂര്‍, ട്രഷറര്‍ സുരിന്ദര്‍ സിങ് ബണ്ടി, ചീഫ് എക്സിക്യൂട്ടിവ് എസ്.എ. ഹമീദ്, ജെകെഎഫ്എ അംഗം ഫയാസ് അഹമ്മദ് എന്നിവര്‍ക്കെതിരെ കേസെടുത്തു. കൃത്രിമമായി ഉണ്ടാക്കിയ ബില്ലുകള്‍ ഉപയോഗിച്ച് പണം തട്ടിയെടുത്തെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഖേലോ ഇന്ത്യ, മുഫ്തി…
Read Moreബിരിയാണി വാങ്ങിത്തരാം എന്ന് പറഞ്ഞ് വിദ്യാര്‍ഥികളെ സമരത്തിനിറക്കി എസ്എഫ്ഐ ! ബിരിയാണി കിട്ടിയില്ലെന്ന് വിദ്യാര്‍ഥികള്‍; പരാതിയുമായി രക്ഷിതാക്കളും…
ബിരിയാണിച്ചെമ്പ് വിവാദം ഒന്നു തണുത്തു നില്ക്കുമ്പോള് അടുത്ത ബിരിയാണി വിവാദവുമായി എസ്എഫ്ഐ. ബിരിയാണി വാങ്ങിത്തരാം എന്ന് പറഞ്ഞ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ വിദ്യാര്‍ഥികളെ സമരത്തിന് കൊണ്ടുപോയി എന്ന് പരാതിയുയര്‍ന്നിരിക്കുകയാണ് ഇപ്പോള്‍. പാലക്കാട് പത്തിരിപ്പാല ജി.വി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥികളുടെ കലക്ടറേറ്റ് സമര പങ്കാളിത്തമാണ് വിവാദത്തിലായിരിക്കുന്നത്. അനുമതിയില്ലാതെ കുട്ടികളെ പ്രകടനത്തിന് കൊണ്ടു പോയവര്‍ക്കെതിരെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്കി. എന്നാല്‍ ആരോപണം ശരിയല്ലെന്ന് എസ്എഫ്ഐ പറഞ്ഞു. എസ്എഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി കഴിഞ്ഞ ദിവസം കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിലേക്കാണ് സ്കൂളില്‍ നിന്ന് വിദ്യാര്‍ഥികളെ അനുമതിയില്ലാതെ കൊണ്ടു പോയതെന്നാണ് ആക്ഷേപം. ക്ലാസിലെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് കൊണ്ടു പോവുകയായിരുന്നു. ഭക്ഷണം ഉണ്ടാവും എന്ന് പറഞ്ഞാണ് തങ്ങളെ കൊണ്ടു പോയത്, എന്നാല്‍ ഒന്നും കിട്ടിയില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. പ്രകടനത്തിന് പോയ കുട്ടികള്‍ രാവിലെ മുതല്‍ ക്ലാസില്‍ ഉണ്ടായിരുന്നില്ല എന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം. സ്കൂളില്‍ വരാത്ത…
Read Moreമുഖ്യമന്ത്രി ‘ബിരിയാണി’ ഇഷ്ടമല്ലാത്ത ആള് ! മതാനുഷ്ടാനങ്ങള്‍ നിര്‍വഹിച്ച് ജീവിക്കാനാഗ്രഹിക്കുന്ന മുസ്ലീമാണ് താനെന്നും അതാണ് ചിലര്‍ക്ക് പ്രശ്നമെന്നും കെ ടി ജലീല്‍…
തന്റെ സ്വത്ത് ആര്‍ക്ക് എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാമെന്ന് കെ ടി ജലീല്‍. മാന്യന്മാരെ അധിക്ഷേപിക്കാന്‍ പ്രതിപക്ഷ രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്ന ശ്രമമാണിതെന്നും ജലീല്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് ബിരിയാണി ഇഷ്ടമല്ല, കള്ളം പറയുമ്പോള്‍ എന്റെ പേര് പറയൂ, ഞാന്‍ ബിരിയാണി കഴിക്കും. മതാനുഷ്ടാനങ്ങള്‍ നിര്‍വഹിച്ച് ജീവിക്കാനാഗ്രഹിക്കുന്ന മുസ്ലീമാണ് താന്‍. അങ്ങനെയായി എന്നുള്ളതാണ് ചിലര്‍ക്കെങ്കിലും താന്‍ കണ്ണിലെ കരടാകാന്‍ കാരണം. സ്വപ്നയുടെ ആരോപണങ്ങളില്‍ ഭയമില്ല. സ്വപ്നയുടെയും തന്റെയും അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ ആരാണ് കള്ളനെന്ന് ആര്‍ക്കും മനസിലാകുമെന്നും ജലീല്‍ പറഞ്ഞു. സ്വര്‍ണക്കള്ളക്കടത്തിലെ പ്രധാനപ്രതിയായ സ്വപ്ന സുരേഷ് ചില വെളിപ്പെടുത്തല്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഒന്നരവര്‍ഷക്കാലമായി അവര്‍ ജയിലിലായിരുന്നു. എന്‍ഐഎ, കസ്റ്റംസ്, ഇഡി ഇവരെല്ലാം അതുമായി ബന്ധപ്പെട്ട് ആരോപിതരായിട്ടുള്ള എല്ലാ ആളുകളെയും വിളിച്ചുവരുത്തി തെളിവെടുപ്പ് നടത്തുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ വന്നു എന്നുപറയപ്പെടുന്ന സ്വര്‍ണം എങ്ങോട്ടാണ് പോയത്, ആര്‍ക്കാണ് കിട്ടിയത്, ആരെല്ലാമായിരുന്നു അതിന്റെ വാഹകര്‍, ഉത്തരവാദിത്വം…
Read Moreബിരിയാണിയ്ക്കൊപ്പം ഒന്നേമുക്കാല്‍ ലക്ഷത്തിന്റെ ആഭരണവും നൈസായി അകത്താക്കി യുവാവ് ! ഒടുവില്‍ കള്ളിപൊളിഞ്ഞപ്പോള് സംഭവിച്ചത്…
ചെന്നൈയില്‍ ഈദ് വിരുന്നിനെത്തിയ അതിഥി മോഷ്ടിച്ച ആഭരണങ്ങള്‍ വിഴുങ്ങിയതോടെ പെട്ടത് വീട്ടുകാര്‍. ഒടുവില്‍ ഡോക്ടര്‍മാര്‍ വയറിളക്കത്തിനുള്ള മരുന്ന് കഴിപ്പിച്ചാണ് ആഭരണങ്ങള്‍ തിരിച്ചെടുത്തത്. ജ്വല്ലറി സ്റ്റോറിലെ ജീവനക്കാരിയായ യുവതിയുടെ ഈദ് സല്‍ക്കാരത്തിന് സുഹൃത്തിനെ ക്ഷണിച്ചപ്പോള്‍ ഒപ്പമെത്തിയതായിരുന്നു സുഹൃത്തിന്റെ കാമുകനായ പ്രതി. ഇവിടെ നിന്നും 1.45 ലക്ഷം വിലമതിപ്പുള്ള ആഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് പിടിക്കപ്പെടാതിരിക്കാന്‍ ബിരിയാണി കഴിക്കവെ ഇയാള്‍ ഇതിനൊപ്പം ആഭരണങ്ങളും വിഴുങ്ങി. വിരുന്ന് കഴിഞ്ഞ് അതിഥികള്‍ പോയതോടെയാണ് ഡയമണ്ട് നെക്ലേസ്, സ്വര്‍ണാഭരണങ്ങള്‍ എന്നിവ കാണാനില്ലെന്ന് വീട്ടുകാര്‍ തിരിച്ചറിഞ്ഞത്. അതിഥികളെ വിളിച്ച് ഇവര്‍ പരിശോധന നടത്തി. ഇതിനിടെയാണ് വിരുന്നിനെത്തിയ സുഹൃത്തിനൊപ്പം വന്ന കാമുകനില്‍ ഇവര്‍ സംശയം പ്രകടിപ്പിച്ചത്. ഉടനെ തന്നെ വിരുഗമ്പക്കം പോലീസ് സ്റ്റേഷനില്‍ പരാതിയും നല്കി. പോലീസ് ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. വയറില്‍ ആഭരണങ്ങളുണ്ടെന്ന് മനസ്സിലായതോടെ ഡോക്ടര്‍മാര്‍ മുഖേന ഇയാള്‍ക്ക് വയറിളക്കാനുള്ള മരുന്ന് നല്കി. പിറ്റേ…
Read Moreഎഞ്ചിനീയറിംഗ് ജോലി ഉപേക്ഷിച്ച ബിരിയാണി വില്‍പ്പന ! വളരെ സന്തോഷവും സംതൃപ്തിയുമുണ്ടെന്ന് യുവാക്കള്‍…
വൈറ്റ് കോളര്‍ ജോലി ഉപേക്ഷിച്ച് ശാന്തവും സമാധാനപരവുമായ ജോലികള്‍ ചെയ്യാനിറങ്ങുന്ന ആളുകള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. ഇത്തരത്തില്‍ എഞ്ചിനീയറിംഗ് ജോലി ഉപേക്ഷിച്ച് ബിരിയാണിക്കട തുടങ്ങിയ രണ്ടു ചെറുപ്പക്കാരാണ് ഇപ്പോള്‍ ശ്രദ്ധേയരാകുന്നത്. ഹരിയാനയില്‍ നിന്നുള്ള എഞ്ചിനീയര്‍ സുഹൃത്തുക്കളായ രോഹിത്, സച്ചിന് എന്നിവരാണ് തങ്ങളുടെ ജോലിയിലും, ശമ്പളത്തിലും അതൃപ്തരായതിനെ തുടര്‍ന്ന് ജോലി ഉപേക്ഷിച്ച് ഒരു ബിരിയാണിക്കട തുടങ്ങിയത്. രോഹിത് പോളിടെക്നിക്കിലും സച്ചിന് ബിടെക്കിലുമായിരുന്നു ബിരുദം നേടിയത്. രണ്ടുപേര്‍ക്കും ഒരു സ്വകാര്യ കമ്പനിയിലായിരുന്നു ജോലി. എന്നാല്‍, രണ്ട് യുവാക്കളും അവരുടെ ജോലിയില്‍ അതൃപ്തരായിരുന്നു. ഇതോടെയാണ് സ്വന്തമായി ഒരു ബിസിനസ് എന്ന ചിന്തയിലേക്ക് ഇരുവരും എത്തിയത്. തുടര്‍ന്ന് ഒരു വെജ് ബിരിയാണി സ്റ്റാള്‍ തുടങ്ങി. ഇപ്പോള്‍ തങ്ങള്‍ക്ക് ജോലിയില്‍ കിട്ടിയതിനേക്കാള്‍ വരുമാനം ലഭിയ്ക്കുന്നുവെന്നും ജീവിതം സന്തോഷകരമായി മുന്നോട്ട് പോകുകയാണെന്നുമാണ് ഇവര്‍ പറയുന്നത്. സോനിപട്ട് പോലുള്ള പോഷ് ഏരിയകളിലാണ് അവര്‍ സ്റ്റാള്‍ ഇട്ടിരിക്കുന്നത്. ബിരിയാണി…
Read Moreഅഞ്ചു പൈസയ്ക്ക് ബിരിയാണി കിട്ടുമെങ്കില്‍ പിന്നെ എന്തു കൊറോണ ! വമ്പന്‍ ഓഫര്‍ കേട്ട് ഇരച്ചെത്തി ജനം; ഒടുവില്‍ സംഭവിച്ചത്…
സൗജന്യം എന്നു കേട്ടാല്‍ പിന്നെ മറ്റൊന്നും നോക്കാത്തവരാണ് മലയാളികളെങ്കിലും ഇക്കാര്യത്തില്‍ തമിഴ്നാട്ടുകാര്‍ ഒരുപടി മുമ്പിലാണ്. തമിഴ് രാഷ്ട്രീയക്കാര്‍ വോട്ടു പിടിക്കാന്‍ ടിവിയും ഫ്രിഡ്ജും വാഷിംഗ് മെഷീനുമൊക്കെ വാഗ്ദാനം ചെയ്യുന്നത് തന്നെ ഉദാഹരണം. ഇത്തരത്തില്‍ കച്ചവടം വര്‍ധിപ്പിക്കാന്‍ ബിരിയാണി കടയുടമ പ്രഖ്യാപിച്ചത് ഒരു വമ്പന്‍ ഓഫറായിരുന്നു. അഞ്ച് പൈസയുടെ നാണയം കൊണ്ടുവരുന്നവര്‍ക്ക് ബിരിയാണി സൗജന്യമായി നല്കുമെന്നതായിരുന്നു ഓഫര്‍. ഇത് കേട്ടറിഞ്ഞ് നൂറ് കണക്കിന് ആളുകള്‍ കടയ്ക്ക് മുന്നില്‍ തടിച്ചുകൂടിയതോടെയാണ് കടയുടമ പുലിവാലു പിടിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ തടിച്ചുകൂടിയ നാട്ടുകാരെ പിരിച്ചു വിടാന്‍ ഒടുക്കം പോലീസ് വരേണ്ടി വന്നു. മധുരയ്ക്ക് സമീപമുള്ള സെല്ലൂരിലാണ് സംഭവം. കച്ചവടം വര്‍ധിപ്പിക്കുന്നതിന് സുകന്യ ബിരിയാണി സ്റ്റാളാണ് ഓഫര്‍ പ്രഖ്യാപിച്ചത്. അഞ്ചു പൈസയുടെ നാണയുമായി വരുന്നവര്‍ക്ക് ബിരിയാണി സൗജന്യമായി നല്കുമെന്നതായിരുന്നു ഓഫര്‍. പോസ്റ്റര്‍ കണ്ട് നൂറ് കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ…
Read Moreബിരിയാണിയും കിണ്ണത്തപ്പവും ചപ്പാത്തിയുമെല്ലാം വന്‍ഹിറ്റ് ! ക്രിസ്മസ് കേക്കിലൂടെ നവംബറില്‍ മാത്രം നേടിയത് 11 ലക്ഷം രൂപ; വിയ്യൂര്‍ ജയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മാതൃകയാകുന്നതിങ്ങനെ…
സംസ്ഥാനത്തെ ജയിലുകളില്‍ നിര്‍മിക്കുന്ന ചപ്പാത്തിയും ബിരിയാണിയും പ്രശസ്തമായിട്ട് നാളുകള്‍ ഏറെയായി. എന്നാല്‍ ഇക്കാര്യത്തില്‍ മറ്റു ജയിലുകളെ കടത്തിവെട്ടുകയാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍. വിയ്യൂരിലെ ഭക്ഷ്യേല്‍പാദന യൂണിറ്റ് വഴി ഈ വര്‍ഷം ഇതുവരെ നേടിയത് ഒരു കോടി രൂപയാണ്. നവംബറിലെ മാത്രം വരുമാനം 11 ലക്ഷം. ക്രിസ്മസ്- ന്യൂ ഇയര്‍ വിപണി ലക്ഷ്യമിട്ട് ആദ്യമായി പരീക്ഷിച്ച പ്രീമിയം കേക്കിനു പ്രിയമേറിയതോടെ ഉല്പാദനം കൂട്ടി. ജയിലിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വരുമാനത്തിന്റെ പാതിയും ചെലവഴിക്കുന്നതോടെ അടിസ്ഥാന സൗകര്യ വികസനത്തിലും മുന്നേറാന്‍ സാധിക്കുമെന്നാണു പ്രതീക്ഷ. വിയ്യൂരിലെ ഫ്രീഡം ഫുഡ് ഫാക്ടറിയില്‍ തയാറാക്കുന്ന ബിരിയാണിയും ചപ്പാത്തിയും അടക്കമുള്ള ജയില്‍ വിഭവങ്ങള്‍ ജനശ്രദ്ധ പിടിച്ചുപറ്റിയതോടെയാണ് ഇത്തവണ ക്രിസ്മസ്- ന്യൂ ഇയര്‍ വിപണി ലക്ഷ്യമിട്ട് പ്രീമിയം കേക്കിന്റെ നിര്‍മാണവും ആരംഭിച്ചത്. നിര്‍മാണം തുടങ്ങിയ ബനാന ഫ്രൂട്ട് പ്രീമിയം കേക്കും ഗ്രേപ്സ് ഫ്രൂട്ട് പ്രീമിയം കേക്കും ചൂടപ്പംപോലെയാണ് വിറ്റു…
Read Moreകൊള്ളാം വളരെ നല്ലത്… പക്ഷെ ജ്യൂസിനു പകരം ചിക്കന്‍ ബിരിയാണി ആയിരുന്നെങ്കില്‍ പൊളിച്ചേനേ…രക്തദാതാവ് രജിസ്റ്ററില്‍ കുറിച്ചത് ഇങ്ങനെ…
രക്തംദാനം ചെയ്യാന്‍ നിരവധി യുവതിയുവാക്കളാണ് ഇപ്പോള്‍ മടികൂടാതെ മുമ്പോട്ടു വരുന്നത്. ബ്ലഡ് ബാങ്ക് സംവിധാനമുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ രക്തം ദാനം ചെയ്യുന്നത് യുവതികളും, യുവാക്കളും പതിവാക്കിയിട്ടുണ്ട്. ആശുപത്രിയില്‍ രക്തം നല്കിയ ശേഷം അഭിപ്രായം കുറിക്കേണ്ട ഫീഡ് ബാക്ക് രജിസ്റ്ററില്‍ കണ്ട കുറിപ്പ് ഫേസ്ബുക്ക് പോസ്റ്റില്‍ വൈറലാവുകയാണ്. മുന്‍പ് രക്തം നല്കിയ യുവാവിന്റെ കുറിപ്പാണിത്. കൊള്ളാം, വളരെ നല്ലത് ജ്യൂസിന് പകരം ചിക്കന്‍ ബിരിയാണി ആണെങ്കില്‍ പൊളിച്ചേനെ (ഇപ്പം തരാട്ട) എന്നാണ് യുവാവ് കുറിച്ചത്. ഇതേ പേജില്‍ നല്ല അഭിപ്രായം കുറിച്ച നിരവധി പേരുണ്ടായിരുന്നു. ചിക്കന്‍ ബിരിയാണി ചോദിച്ച യുവാവിന് മറുപടി നല്കുവാനും നിരവധി പേരാണുള്ളത്. 330 എം.എല്‍ ബ്ലഡ് കൊടുത്തവന് ഒരു ചിക്കന്‍ ബിരിയാണി അല്ലേ ചോദിച്ചുള്ളൂ എന്ന് കമന്റ് ചെയ്തവരുമുണ്ട്. നിരവധി രക്തദാതാക്കളുടെ മനസ്സിലുള്ള കാര്യമാണ് യുവാവ് രജിസ്റ്ററില്‍ കുറിച്ചതെന്ന അഭിപ്രായമുള്ളവരുമുണ്ട്.
Read Moreഇതാണ് ഭായിമാരുടെ സ്നേഹം ! ദേശീയ പണിമുടക്ക് ദിനത്തില്‍ തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്നവര്‍ക്ക് അന്യസംസ്ഥാന തൊഴിലാളികള്‍ വച്ചു നല്‍കിയത് നല്ല ഒന്നാന്തരം ബിരിയാണി;ഈ വംഗദേശ മാതൃക കേരളീയര്‍ക്ക് ഒരു പാഠം…
കണ്ണൂര്‍:അന്യസംസ്ഥാന തൊഴിലാളികളെ അവജ്ഞയോടെ നോക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ സംയുക്ത ട്രേഡ് യൂണിയന് പ്രഖ്യാപിച്ച ദേശീയ പണിമുടക്കു ദിനത്തില്‍ ഇവര്‍ ചെയ്ത നന്മ പ്രവര്‍ത്തി പലരെയും മാറ്റി ചിന്തിപ്പിക്കുകയാണ്. പാനൂര്‍ ടൗണിന്റെ തെരുവോരങ്ങളില്‍ കഴിയുന്നവര്‍ക്ക് വിശപ്പടക്കാന്‍ ഭക്ഷണവും വെള്ളവുമായി രംഗത്തിറങ്ങിയാണ് ഇവര്‍ കാരുണ്യത്തിന്റെ പുത്തന്‍ മാതൃക സൃഷ്ടിച്ചത്. കൊല്‍ക്കത്തയിലെ ജല്ലായ് ജില്ലയിലെ സിലിഗുഡിയില്‍ നിന്നെത്തിയ പതിമൂന്ന് തൊഴിലാളികളാണ് തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കാനെത്തിയത്.നിര്‍മ്മാണ തൊഴിലാളികളായ ഇര്ഫാന്, ഹമീദ്, നവദീപ്, ബാബൂല്‍, എന്നിവരുടെ നേതൃത്വത്തിലാണ് ഹോട്ടലുകളും തട്ടുകടകളും പോലും അടഞ്ഞ് കിടന്ന പാനൂര്‍ ടൗണിലെ കടവരാന്തയില്‍ കഴിയുന്നവര്‍ക്ക് ബിരിയാണിയുമായി എത്തിയത്. ടൗണിന് സമീപത്തുള്ള ക്വാട്ടേഴ്സില്‍ താമസിക്കുകയാണ് ഈ ബംഗാള്‍ തൊഴിലാളികള്‍. നാല്പത്തെട്ടു മണിക്കൂര്‍ പണിമുടക്ക് കാരണം വാഹനങ്ങള്‍ ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് ജോലിക്ക് പോകാനായില്ല. അതിനാല്‍ തെരുവോരങ്ങളില്‍ കഴിയുന്നവരുടെ വിഷമം മനസ്സിലാക്കി താമസ സ്ഥലത്തു വെച്ച് ബിരിയാണി പാചകം…
Read More