വിമാനത്തിനുള്ളില്‍ ഫിലിപ്പീന് സ്വദേശിനിയ്ക്ക് സുഖപ്രസവം. ചൊവ്വാഴ്ച കുവൈത്തില്‍ നിന്നും ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലേക്കുള്ള യാത്രയ്ക്കിടെ കുവൈത്ത് എയര്‍വേയ്സ് വിമാനത്തിലാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. കെയു417 വിമാനത്തിലാണ് സംഭവം. കുവൈത്തില്‍ നിന്നും മനിലയിലേക്ക് ഏതാണ്ട് ഒന്‍പതു മണിക്കൂറിലേറെയാണ് യാത്രാ ദൈര്‍ഘ്യം. വിമാന ജീവനക്കാരാണ് യുവതിയുടെ പ്രസവം കൈകാര്യം ചെയ്തതെന്ന് കുവൈത്ത് എയര്‍വേയ്സ് അറിയിച്ചു. ജീവനക്കാര്‍ അവരുടെ ഡ്യൂട്ടി പ്രൊഫഷണലായി ചെയ്തുവെന്നും കമ്പനി പ്രതികരിച്ചു. ജീവനക്കാര്‍ക്ക് കമ്പനി നല്കുന്ന കൃത്യമായ പരിശീലനമാണ് അടിയന്തര സാഹചര്യങ്ങളില്‍ ഇത്തരം വിഷയങ്ങളെ കൈകാര്യം ചെയ്യാന്‍ അവരെ പ്രാപ്തരാക്കുന്നതെന്നും കുവൈത്ത് എയര്‍വേയ്സ് ട്വിറ്ററില്‍ പറഞ്ഞു. വിമാനത്തിനുള്ളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ചില ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. കുവൈത്ത് എയര്‍വേയ്സ് വിമാനത്തിന്റെ ക്യാബിന് ക്രൂ അംഗങ്ങളില്‍ ഒരാളുടെ കൈയ്യില്‍ കുഞ്ഞ് കിടക്കുന്ന ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. ചുറ്റും കൂടിയിരിക്കുന്ന മറ്റു അംഗങ്ങളുടെ മുഖത്തെ സന്തോഷവും…
Read MoreTag: birth
ഒറ്റ പ്രസവത്തില്‍ പിറന്നത് ആറ് കുഞ്ഞുങ്ങള്‍ !മധ്യപ്രദേശിലെ യുവതിയ്ക്ക് ലഭിച്ചത് 100 കോടിയില്‍ ഒരാള്‍ക്ക് മാത്രം ലഭിക്കുന്ന ഭാഗ്യം…
ഒറ്റപ്രസവത്തില്‍ ആറു കുഞ്ഞുങ്ങള്‍ ലഭിക്കുന്നതിനെ മഹാഭാഗ്യമെന്നു തന്നെ വിശേഷിപ്പിക്കണം. മധ്യപ്രദേശിലെ ബറോദാ ഗ്രമത്തിലെ മൂര്‍ത്തിമാലി എന്ന യുവതിയ്ക്കാണ് ഈ അപൂര്‍വ്വ ഭാഗ്യം ഉണ്ടായത്. നാല് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമായിരുന്നു ജനിച്ചത്. നൂറുകോടിയില്‍ ഒരാള്‍ക്ക് ഇത്തരമൊരു ഭാഗ്യം ലഭിക്കുക എന്ന് ഗാന്ധി മെഡിക്കല്‍ കോളജ് തലവന്‍ ഡോ. അരുണ്‍കുമാര്‍ പറഞ്ഞു. എന്നാല്‍ പ്രസവം നടന്ന ഉടന്‍ രണ്ടു പെണ്‍കുട്ടികളും മരിച്ചത് ആശുപത്രിയെ ദുഖമയമാക്കി. ആണ്‍കുട്ടികള്‍ എന്‍.ഐ.സി.യുവില്‍ നിരീക്ഷണത്തിലാണ്. പ്രാഥമിക ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടികളുടെ ശരീരഭാരം 500 മുതല്‍ 790 കി.ഗ്രാം വരെ ആയിരുന്നു. മരിച്ച പെണ്‍കുഞ്ഞുങ്ങളുടെ ശരീരഭാരം മറ്റുകുഞ്ഞുങ്ങളെ അപേക്ഷിച്ച് കുറവായിരുന്നു എന്നും ഗാന്ധി മെഡിക്കല്‍ കോളജ് തലവന്‍ ഡോ. അരുണ്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.
Read More