രാജ്യത്ത് ജനസംഖ്യാ നിയന്ത്രണ നിയമം വരുമോ ? ഇത്തരത്തിലൊരു നിയമം കൊണ്ടു വരുമെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍ വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍. ഇതുമായി ബന്ധപ്പെട്ട നിയമനിര്‍മാണം ഉടന്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഛത്തിസ്ഗഡിലെ റായ്പുരില്‍ ‘ഗരീബ് കല്യാണ്‍ സമ്മേളനില്‍’ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത്തരം ശക്തമായ, വലിയ തീരുമാനങ്ങള്‍ നേരത്തെ എടുത്തിട്ടുണ്ട്. പുതിയ തീരുമാനങ്ങളും വൈകാതെ വരും. മന്ത്രി പ്രഹ്ലാദ് പട്ടേല്‍ പറഞ്ഞു. ചില കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ഛത്തീസ്ഡഗിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തിയില്ലെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. ഇക്കഴിഞ്ഞ ഏപ്രിലില്‍, ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച ബില്‍ രാജ്യസഭയില്‍ ബിജെപി എംപി രാകേഷ് സിന്‍ഹ അവതരിപ്പിച്ചിരുന്നു. എന്നാല്‍ അന്ന് ഇത്തരമൊരു നിയമം പരിഗണിക്കുന്നില്ലെന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ മറുപടി പറഞ്ഞത്. നിര്‍ബന്ധിച്ചുള്ള ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരില്ല. പകരം ബോധവല്‍ക്കരണത്തിലൂടെയായിരിക്കും നടപടി സ്വീകരിക്കുകയെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.രാജ്യത്ത്…
Read MoreTag: birth control
ചൈനക്ക് ഇന്ത്യയേക്കാള്‍ ജനസംഖ്യയുണ്ടാകാം എന്നാല്‍ അവിടെ ഭൂമിയും വിഭവങ്ങളും ഏകദേശം മൂന്നിരട്ടിയാണ് ! വോട്ട് രാഷ്ട്രീയത്തെക്കാള്‍ പ്രാധാന്യം കൊടുക്കേണ്ടത് ജനസംഖ്യാ നിയന്ത്രണത്തിനെന്ന് കങ്കണ…
രാജ്യത്ത് ജനപ്പെരുപ്പം രൂക്ഷമാണെന്നും ജനസംഖ്യാ നിയന്ത്രണത്തിനായി കര്‍ശന നിയമങ്ങള്‍ കൊണ്ടുവരേണ്ടതുണ്ടെന്നും മൂന്നു കുട്ടികളുള്ളവരെ ജയിലില്‍ അടയ്ക്കേണ്ടി വരുമെന്നും ബോളിവുഡ് താരം കങ്കണ റണൗത്ത്. കങ്കണയുടെ ട്വീറ്റില്‍ പറയുന്നതിങ്ങനെ…’രാജ്യത്ത് ജനസംഖ്യാ നിയന്ത്രണത്തിനായി കര്‍ശന നിയമങ്ങള്‍ വരേണ്ടതുണ്ട്. വോട്ട് രാഷ്ട്രീയത്തെക്കാള്‍ പ്രാധാന്യം ഇതിനാണ് കൊടുക്കേണ്ടത്. ഇത്തരം ഒരു പ്രശ്നത്തെ ആദ്യം നിയന്ത്രിക്കാന്‍ ശ്രമിച്ചത് ഇന്ദിരാ ഗാന്ധിയാണ്. നിര്‍ബന്ധിത വന്ധ്യംകരണം നടപ്പിലാക്കിയതുകൊണ്ടാണ് ഇന്ദിരാഗാന്ധി തിരഞ്ഞെടുപ്പില്‍ തോറ്റതും പിന്നീട് കൊല്ലപ്പെട്ടതും. പക്ഷേ ഇന്നത്തെ ഈ പ്രതിസന്ധി നോക്കുമ്പോള്‍ മൂന്നു കുട്ടികള്‍ ഉളളവരെ ജയിലില്‍ അടയ്ക്കുകയോ അല്ലെങ്കില്‍ പിഴ ഈടാക്കുകയോ ചെയ്യേണ്ട നിയമം കൊണ്ടുവരേണ്ടി വരും”കങ്കണ ട്വീറ്റ് ചെയ്യുന്നു. ‘അമേരിക്കയില്‍ 32 കോടി ജനങ്ങളുണ്ട്. എന്നാല്‍ ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഭൂമിയും വിഭവങ്ങളും അവര്‍ക്ക് മൂന്നിരട്ടിയാണ്. ചൈനക്ക് ഇന്ത്യയേക്കാള്‍ ജനസംഖ്യയുണ്ടാകാം. എന്നാല്‍ അവിടെയും ഭൂമിയും വിഭവങ്ങളും ഏകദേശം മൂന്നിരട്ടിയാണ്. ജനസംഖ്യ പ്രശ്നം രാജ്യത്ത് വളരെ…
Read Moreവന്ധ്യംകരണ ശസ്ത്രക്രിയ പാളി ! യുവതി ഗര്‍ഭിണിയായതിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പിനോട് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്; സംഭവം അടിമാലിയില്‍…
വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി ഗര്‍ഭിണിയായ സംഭവത്തില്‍ ആരോഗ്യവകുപ്പ് യുവതിയ്ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്. കൂടുതല്‍ നഷ്ടപരിഹാരം ആവശ്യമുണ്ടെങ്കില്‍ സിവില്‍ കോടതിയെ സമീപിക്കാമെന്നും മനുഷ്യാവകാശ കമ്മീഷന് ഉത്തരവില്‍ പറയുന്നു. നേരത്തെ നഷ്ടപരിഹാരമായി 30,000 രൂപ സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇതിന് പുറമേ ഒരു ലക്ഷം കൂടി നല്കാന് കമ്മിഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. തുക രണ്ടു മാസത്തിനകം നല്‍കണം. തുക കണക്കാക്കിയതിന്റെ മാനദണ്ഡം ലഭ്യമെല്ലന്നും നല്കിയ തുക അപര്യാപ്തമാണെന്നും വിലയിരുത്തിയാണ് കമ്മിഷന്റെ ഉത്തരവ്. മൂന്ന് പെണ്‍കുട്ടികളുടെ അമ്മയായ പള്ളിവാസല്‍ സ്വദേശിനി 2012 ല്‍ ആണ് അടിമാലി താലൂക്ക് ആശുപത്രിയില്‍ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയത്. 2015-ല്‍ വയറുവേദനയെത്തുടര്‍ന്ന് വീണ്ടും ആശുപത്രിയിലെത്തിയപ്പോള്‍ ഗര്‍ഭിണിയാണെന്ന് തിരിച്ചറിയുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് മെഡിക്കല്‍ ഓഫീസര്‍ക്ക് കത്ത് നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്.…
Read More