ഗര്‍ഭിണിയാണെന്ന വിവരം യുവതി അറിഞ്ഞത് പ്രസവിക്കുന്നതിന് തൊട്ടുമുമ്പ് മാത്രം. കുളിച്ചു കൊണ്ടിരിക്കുമ്പോഴാണ് യുവതിയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ഐഫോണ്‍ നോക്കി പൊക്കിള്‍ കൊടി മുറിച്ച് സ്വയം പ്രസവമെടുത്ത് യുവതി ലോകത്തെ ഞെട്ടിച്ചക്കുകയും ചെയ്തു. ലണ്ടനിലെ ഒരു ഹോട്ടലിലെ ജീവനക്കാരിയായ ഷാര്‍ലറ്റ്(24) എന്ന യുവതിയാണ് സ്വയം പ്രസവമെടുത്തത്. താന്‍ ഗര്‍ഭിണിയായിരുന്നെന്ന വിവരം അറിയില്ലായിരുന്നു എന്നാണ് ഷാര്‍ലറ്റ് പറയുന്നത്. ബാത്ത് ടബ്ബില്‍ കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ വയറ്റില്‍ അസ്വഭാവികമായ ചലനങ്ങളും വേദനയും അനുഭവപ്പെട്ടു. എന്താണെന്ന് അറിയാന്‍ ഐഫോണിന്റെ കാമറയിലൂടെ നോക്കിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയാണ്. കുഞ്ഞിന്റെ തലപുറത്തേക്ക് വരുന്നതാണ് ഷാര്‍ലറ്റ് കണ്ടത്. ആദ്യം ഒന്ന് പരിഭ്രമിച്ചു എന്നാല്‍ ധൈര്യം കൈവിടാതെ ബാത്ത് റൂമിലെ ഫസ്റ്റ് എയ്ഡ് ബോക്സില്‍ നിന്നും കത്രികയെടുത്ത് പൊക്കിള്‍ക്കൊടി മുറിച്ചു. പിന്നീട് ഫോണ്‍ ചെയ്ത് പങ്കാളിയോട് വരാന്‍ ആവശ്യപ്പെട്ടു. 28കാരനായ സുഹൃത്ത് മിഗ്വേലുമായി ഷാര്‍ലറ്റ് രണ്ട് വര്‍ഷമായി ഒരുമിച്ചാണ് താമസിക്കുന്നത്.…
Read More