ആംബുലന്‍സ് ജീവനക്കാരുടെ സമയോചിതമായ ഇടപെടലില്‍ യുവതിയ്ക്ക് കനിവ് 108 ആംബുലന്‍സില്‍ സുഖപ്രസവം. ആറ്റിങ്ങല്‍ കോരാണി ചെമ്പകമംഗലം സ്വദേശിനിയായ 28കാരിയാണ് ആംബുലന്‍സിനുള്ളില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ആംബുലന്‍സിന്റെ സേവനം തേടുകയായിരുന്നു. കണ്ട്രോള് റൂമില്‍ നിന്ന് സന്ദേശം ലഭിച്ചയുടന്‍ ആംബുലന്‍സ് പൈലറ്റ് സുജിത്ത് ബി, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് വിവേക് ബി ആര് എന്നിവര്‍ സ്ഥലത്തെത്തി യുവതിയുമായി എസ്എടി ആശുപത്രിയിലേയ്ക്ക് തിരിച്ചു. ആംബുലന്‍സ് കഴക്കൂട്ടം എത്തിയപ്പോഴേക്കും യുവതിയുടെ ആരോഗ്യനില വഷളായി. തുടര്‍ന്ന് വിവേക് നടത്തിയ പരിശോധനയില്‍ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ലെന്ന് മനസിലാക്കി. ഉടന്‍ തന്നെ ആംബുലന്‍സില്‍ പ്രസവത്തിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കി. രാത്രി 12.10ന് വിവേകിന്റെ പരിചരണത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്കി. ഉടന്‍ തന്നെ അമ്മയും കുഞ്ഞുമായുള്ള പൊക്കില്‍കൊടി ബന്ധം…
Read MoreTag: birthday celebrations
മകളുടെ പിറന്നാള്‍ ബാലാശ്രമത്തിലെ കുട്ടികള്‍ക്കൊപ്പം ആഘോഷമാക്കി ഗായിക അമൃത സുരേഷ് ! രസകരമായ വീഡിയോ വൈറലാകുന്നു…
മക്കളുടെ ജന്മദിനം ഗംഭീരമായി ആഘോഷിക്കുക ഏതൊരു മാതാപിതാക്കളുടെയും ആഗ്രഹമാണ്. പിറന്നാള്‍ ദിനത്തില്‍ കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട വസ്തുക്കള്‍ അവര്‍ സമ്മാനിക്കാറുമുണ്ട്. അത്തരത്തിലുള്ള പിറന്നാള്‍ ആഘോഷങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരിക്കുകയാണ് ഗായിക അമൃത സുരേഷിന്റെ മകളുടെ പിറന്നാള്‍ ആഘോഷം. കഴിഞ്ഞ മാസമായിരുന്നു അമൃത സുരേഷിന്റെ മകള്‍ അവന്തികയുടെ ജന്മദിനം. ഇത്തവണ അമൃത സുരേഷും അനിയത്തി അഭിരാമിയും പിറന്നാള്‍ ആഘോഷിച്ചത് തൃപ്പുണിത്തറയിലുള്ള ശ്രീ പൂര്‍ണ്ണത്രയീശ ബാലാശ്രമത്തിലെ കുട്ടികള്‍ക്കൊപ്പമായിരുന്നു. ഇവിടെത്തെ അന്തേവാസികളായ കുട്ടികളുമായി കൊച്ചി വണ്ടര്‍ ലാ അമ്യൂസ്മെന്റ് പാര്‍ക്കിലാണ് അമൃതം ഗമയ മ്യൂസിക് ബാന്‍ഡിന്റെ നേതൃത്വത്തില്‍ അവന്തികയുടെ പിറന്നാള്‍ ആഘോഷിച്ചത്.കുട്ടികള്‍ക്കും ഇത് പുതിയ അനുഭവമായി. ഒരു പകല്‍ മുഴുവന്‍ ശ്രീ പൂര്‍ണ്ണത്രയീശ ബാലാശ്രമത്തിലെ കുട്ടികള്‍ക്കൊപ്പം വണ്ടര്‍ ലാ അമ്യുസ്മെന്റ്റ് പാര്‍ക്കില്‍ ചെലവിട്ടതിനു ശേഷമാണ് അമൃത സുരേഷും സംഘവും മടങ്ങിയത്.
Read Moreവിദ്യാര്‍ഥിയ്ക്ക് പരാതിയില്ല…പക്ഷെ പോലീസിന് അങ്ങനെയല്ല ! പിറന്നാളുകാരനെ പോസ്റ്റില്‍ കെട്ടിയിട്ടു തലയിലൂടെ ചാണകവെള്ളം ഒഴിച്ച് കൂട്ടുകാര്‍; പോലീസ് കേസെടുത്തു…
തൊടുപുഴ: സഹപാഠിയുടെ പിറന്നാള്‍ അല്പം വ്യത്യസ്ഥമായി ആഘോഷിച്ച സഹപാഠികള്‍ കുടുങ്ങി; പിറന്നാളുകാരനെ ശാരീരിക പീഡനമേല്പ്പിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെത്തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിയുടെ ഓഫീസും ഇടപെട്ടതിനെത്തുടര്‍ന്ന് പോലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു. വിദ്യാര്‍ഥികളോട് ഇന്ന് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പിറന്നാളുകാരനായ വിദ്യാര്‍ഥിയെ പോസ്റ്റില്‍ കെട്ടിയിട്ട് സഹപാഠികള്‍ ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. തൊടുപുഴ നഗരത്തിലെ പ്രമുഖ വിദ്യാഭ്യാസസ്ഥാപനത്തിലെ വിദ്യാര്‍ഥികളാണ് അതിരുവിട്ട ആഘോഷം നടത്തിയത്. വിദ്യാര്‍ഥിയെ പോസ്റ്റില്‍ കെട്ടിയിട്ടു പല തരത്തിലുള്ള ദ്രാവകങ്ങള്‍ കുപ്പികളില്‍ കലക്കി ഒഴിച്ചും പല നിറത്തിലുള്ള വര്‍ണപ്പൊടികള്‍ മുഖത്തും തലയിലും ഷര്ട്ടിനകത്തുംവരെ വിതറിയും ചാണകവെള്ളം ഒഴിച്ചുമാണ് ആഘോഷങ്ങള്‍. കൂട്ടമായ ആക്രമണത്തില്‍ ക്ഷീണിതനായ സഹപാഠിയോട് മുഖമുയര്‍ത്താന്‍ ആക്രോശിക്കുന്നതും വീഡിയോയില്‍ കാണാം. പത്തിലധികം വിദ്യാര്‍ഥികളാണ് വീഡിയോയിലുള്ളത്. വീഡിയോ സമൂഹമാധ്യങ്ങളില്‍ ചര്‍ച്ചയായതോടെ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. കോളജ് അധികൃതരുമായി പോലീസ് ബന്ധപ്പെട്ടപ്പോള്‍ സംഭവം അവധി ദിവസത്തിലായിരിക്കാം…
Read More