എടപ്പാളില്‍ ഒന്നരക്കോടി രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുടെ ശേഖരം പിടികൂടി. ലോറികളില്‍ ബിസ്കറ്റ് പാക്കറ്റുകള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്തിയ പുകയില ഉത്പന്നങ്ങളാണ് എക്സൈസ് പിടികൂടിയത്. സംഭവത്തില്‍ പട്ടാമ്പി സ്വദേശി രമേശ്, വല്ലപ്പുഴ സ്വദേശി അലി, നെടുമങ്ങാട് സ്വദേശി ഷെമീര്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ബംഗളൂരുവില്‍നിന്ന് കൊണ്ടുവന്ന പുകയില ഉത്പന്നങ്ങള്‍ എടപ്പാള്‍ വട്ടംകുളത്തെ ബിസ്കറ്റ് ഗോഡൗണില്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ എക്സൈസ് സംഘം ഇവരെ വളയുകയായിരുന്നു. രണ്ട് ലോറികളില്‍നിന്നായി മൂന്നുലക്ഷത്തിലധികം പാക്കറ്റ് പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തതെന്നും കേരളത്തിലെ ഏറ്റവും വലിയ പാന്‍മസാല വേട്ടകളിലൊന്നാണിതെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എടപ്പാളില്‍ എത്തിച്ച പുകയില ഉത്പന്നങ്ങള്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാനാണ് ലക്ഷ്യമിട്ടിരുന്നതെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഗോഡൗണിന്റെ ഉടമ വെളിയങ്കോട് സ്വദേശി ഷൗക്കത്ത് ഒളിവിലാണ്. പാന്‍മസാല കടത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ അന്വേഷണം വ്യാപിപ്പിക്കുമെന്ന് എക്സൈസ് അറിയിച്ചു.
Read MoreTag: biscuit
ഇത്തവണത്തെ കിറ്റ് ‘പൊളിക്കും’ ! ഭക്ഷ്യക്കിറ്റില്‍ ബിസ്ക്കറ്റും ശര്‍ക്കര വരട്ടിയും ഉറപ്പാക്കുമെന്ന് മന്ത്രി ജി ആര് അനില്‍; ഇതിന് കാരണമായത് ഏഴാംക്ലാസുകാരി അനറ്റിന്റെ കത്ത്…
സപ്ലൈകോയുടെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യക്കിറ്റില്‍ ഇത്തവണ ഉള്‍പ്പെടുത്തിയിരിക്കുന്നത് ഇരട്ടിമധുരം. വിതരണത്തിനെത്തുന്ന സൗജന്യ ഭക്ഷ്യക്കിറ്റില്‍ ബിസ്ക്കറ്റും ശര്‍ക്കര വരട്ടിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യമന്ത്രി ജിആര്‍ അനിലിന്റെ ഇടപെടലിലാണ് ഇത്തരത്തില്‍ രണ്ട് ഐറ്റം മധുര പലഹാരങ്ങളുമായി വ്യത്യസ്തമായ കിറ്റ് തയ്യാറാകുന്നത്. പൂര്‍ണപിന്തുണയുമായി സ്പ്ലൈകോയും കൈകോര്‍ക്കുന്നതോടെ കേരളത്തിലെ ഓരോ കുടുംബത്തിലേയും കുട്ടികളുടെ കൈകളിലേക്ക് പലഹാരമെത്തുകയാണ്. മന്ത്രിയുടെ തീരുമാനത്തിന് പിന്നില്‍ അടൂരിലെ ഏഴാംക്ലാസുകാരി അനറ്റിന് നല്കിയ വാക്കിന്റെ മധുരവുമുണ്ട്. അടൂര്‍ പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥിനി അനറ്റ് ഭക്ഷ്യക്കിറ്റില്‍ സ്നാക്സും ഉള്‍പ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ചാണ് മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. പെരിങ്ങനാട് പാറക്കൂട്ടം ചെറിയാച്ചന് തോമസ്-ഷൈനി ചെറിയാന് ദമ്പതികളുടെ ഇളയ മകളാണ് അനറ്റ്. അന്ന് വീട്ടുകാരെ പോലും അറിയിക്കാതെയാണ് ഈ ഏഴാംക്ലാസുകാരി കത്തെഴുതിയത്. കത്ത് ശ്രദ്ധയില്‍പ്പെട്ടതോടെ ഭക്ഷ്യ മന്ത്രി ജിആര്‍ അനില്‍ അടുത്ത തവണ കിറ്റില്‍ സ്നാക്സ് പാക്കറ്റ് ഉണ്ടാവുമെന്ന ഉറപ്പ് നല്‍കുകയും…
Read More