ന്യൂഡല്‍ഹി: ജനപക്ഷം പാര്‍ട്ടി പിരിച്ചുവിട്ട് പി.സി.ജോര്‍ജ് ഉടന്‍ ബിജെപിയില്‍ ചേരുമെന്ന് സൂചന. ബിജെപി കേന്ദ്ര നേതൃത്വവുമായി ഇന്ന് ചര്‍ച്ച . ഉച്ചയ്ക്ക് ശേഷം ഡല്‍ഹിയില്‍ നടക്കുന്ന കൂടിക്കാഴ്ചയിൽ മകനും ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോണ്‍ ജോര്‍ജും പി.സി.ജോര്‍ജിന് ഒപ്പമുണ്ട്. എല്‍ഡിഎഫിനും യുഡിഎഫിനുമൊപ്പം നില്ക്കാന് ഏറെ നാളുകളായി പി.സി ശ്രമം നടത്തുന്നുണ്ടെങ്കിലും ഇരുമുന്നണികളും താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. ഇതോടെ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ബിജെപിയുമായി സഹകരിച്ച് മുന്നോട്ട് പോകുന്നതിനിടെയാണ് പാര്‍ട്ടിയില്‍ ചേരാനുള്ള നീക്കം. ജനപക്ഷം പാര്‍ട്ടിയെ എന്‍ഡിഎ മുന്നണിയില്‍ എത്തിക്കുകയായിരുന്നു പി.സിയുടെ ഉദ്ദേശ്യം. എന്നാല്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് അടക്കമുള്ളവര്‍ ഈ നീക്കത്തെ ശക്തമായി എതിര്‍ത്തിരുന്നു. ഘടകകക്ഷിയായി എന്‍ഡിഎയില്‍ എത്തിയാലും പാര്‍ട്ടിക്ക് വിശ്വാസ്യത ഉണ്ടാവില്ലെന്നാണ് കേരള നേതാക്കള്‍ ദേശീയ നേതൃത്വത്തെ അറിയിച്ചത്. ഇതോടെ പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ ഒപ്പം നിര്‍ത്താമെന്ന ബിജെപി നേതൃത്വത്തിന്റെ നിര്‍ദേശത്തിന് വഴങ്ങുകയായിരുന്നെന്നാണ് വിവരം.
Read MoreTag: bjp
പ്രതിപക്ഷ സഖ്യത്തിന്റെ പേര് BHARAT എന്നാക്കാം ! അതോടെ ബിജെപി ഈ കളി അവസാനിപ്പിച്ചേക്കുമെന്ന് തരൂര്‍
രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കി മാറ്റിയേക്കുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് ശശി തരൂര്‍ എംപി. പ്രതിപക്ഷ പാര്‍ട്ടികള്‍ സഖ്യത്തിന്റെ പേര് BHARAT (അലൈന്‍സ് ഓഫ് ബെറ്റര്‍മെന്റ് ഹാര്‍മണി ആന്‍ഡ് റെസ്പോണ്സിബിള് അഡ്വാന്‍സ്മെന്റ് ഫോര്‍ ടുമാറോ) എന്നാക്കി മാറ്റിയാല്‍ ഈ പേരുമാറ്റല്‍ ഗെയിം ബിജെപി അവസാനിപ്പിച്ചേക്കുമെന്ന് തരൂര്‍ പരിഹസിച്ചു. സാമൂഹിക മാധ്യമമായ എക്സില്‍ (ട്വിറ്റര്‍) പങ്കുവെച്ച കുറിപ്പിലാണ് പരിഹാസം. ഇന്ത്യയെ ഭാരത് എന്ന് വിളിക്കുന്നതില്‍ ഭരണഘടനാപരമായി എതിര്‍പ്പില്ലെങ്കിലും ‘ഇന്ത്യ’യെ പൂര്‍ണമായും ഒഴിവാക്കാന്‍ സര്‍ക്കാര്‍ അത്ര വിഡ്ഢികളല്ലെന്നാണ് താന്‍ കരുതുന്നതെന്ന് വിവാദത്തില്‍ തരൂര്‍ നേരത്തെ പ്രതികരിച്ചിരുന്നു. ലോകമെമ്പാടും അംഗീകരിക്കപ്പെട്ട പേരിനെ വിട്ടുകളയാതെ ഇന്ത്യയെന്നും ഭാരതമെന്നുമുള്ള പേരുകള്‍ തുടര്‍ന്നും ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് തരൂരിന്റെ പരിഹാസം. ജി20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് അത്താഴവിരുന്നിനായുള്ള രാഷ്ട്രപതിയുടെ ക്ഷണക്കത്തില്‍ ഇന്ത്യക്കു പകരം ഭാരതം എന്ന് ഉപയോഗിച്ചതിന് പിന്നാലെയാണ് രാജ്യത്തിന്റെ പേര് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍…
Read Moreചാണകസോപ്പ് ഉപയോഗിക്കുന്നതിനാല്‍ 30 വര്‍ഷമായി ചര്മരോഗമില്ല ! അവകാശവാദവുമായി ബിജെപി മന്ത്രി
30 വര്‍ഷമായി പശുവിന്റെ ചാണകം കൊണ്ട് നിര്‍മിക്കുന്ന സോപ്പാണ് ഉപയോഗിക്കുന്നതെന്നും അതിനാല്‍ ചര്‍മരോഗങ്ങളൊന്നുമില്ലെന്നും മഹാരാഷ്ട്രയിലെ ഉന്നതവിദ്യാഭ്യാസമന്ത്രി ചന്ദ്രകാന്ത് പാട്ടീല്‍. പൂനെയില്‍ മഹാരാഷ്ട്ര ഗോസേവ കമ്മീഷന് ആസ്ഥാനത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പശുവിന് ചാണകം പുകയ്ക്കുന്ന പരിപാടി ജര്‍മ്മനിയടക്കം പല രാജ്യങ്ങളിലുമുണ്ട്. അന്തരീക്ഷം ശുദ്ധീകരിക്കുന്നതിനാണിത്. അര്‍ബുദ ചികിത്സയ്ക്ക് ഗോമൂത്രമുപയോഗിക്കാമെന്നുവരെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. അധികമാര്‍ക്കും അതേക്കുറിച്ചറിയില്ലെന്നും പൂനെ ജില്ലയുടെ രക്ഷാധികാരി മന്ത്രികൂടിയായ അദ്ദേഹം പറഞ്ഞു. ചാണകം പുകച്ചുകൊണ്ടാണ് രാജ്യത്തെ കോടിക്കണക്കിന് വീടുകളില്‍ ആളുകള്‍ തങ്ങളുടെ പ്രവൃത്തികള്‍ ആരംഭിക്കുന്നത്. അതിനാല്‍ത്തന്നെ പശുവിന് ചാണകത്തിന് ഏറെ ആവശ്യക്കാരുണ്ട്. പശുവിന് ചാണകസോപ്പ് ഉപയോഗിച്ചാല്‍ ചര്‍മരോഗമുണ്ടാകില്ലെന്നുമാത്രമല്ല, മറ്റ് പല ആരോഗ്യപ്രശ്നങ്ങളും ഇല്ലാതാകും. കോവിഡ് സമയത്ത് സംസ്ഥാനത്തുടനീളം സഞ്ചരിക്കേണ്ടിവന്നപ്പോഴും ഒരു ചര്‍മരോഗവും പിടിപെടാതിരുന്നത് ഇതുകാരണമാണെന്നും മന്ത്രി പറഞ്ഞു. ചാണകം, മൂത്രം, പാല് തുടങ്ങി പശുവിന്റെ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണി കണ്ടെത്തുകയെന്നത് ലക്ഷ്യം വച്ചാണ് ഗോസേവ കമ്മീഷന് രൂപീകരിച്ചതെന്നും…
Read Moreഐശ്വര്യ റായിയുടെ കണ്ണുകള്‍ക്ക് ഇത്ര തിളക്കം ഇതു കഴിക്കുന്നത് കൊണ്ട് ! ബിജെപി നേതാവിന്റെ പരാമര്‍ശം വൈറല്‍
ലോകസുന്ദരിയും ബോളിവുഡ് താരവുമായ ഐശ്വര്യറായിയുടെ കണ്ണിന്റെ തിളക്കത്തിന് കാരണം മത്സ്യം കഴിക്കുന്നതാണെന്ന് ബിജെപി മന്ത്രി വിജയ്കുമാര്‍ ഗവിത്. വടക്കന്‍ മഹാരാഷ്ട്രയിലെ നന്ദുര്‍ബാര്‍ ജില്ലയിലെ നടന്ന ഒരു പൊതുപരിപാടിയിലാണ് സംസ്ഥാന ആദിവാസിക്ഷേമ വകുപ്പ് മന്ത്രി വിജയ്കുമാര്‍ ഗവിത് ഇക്കാര്യം പരാമര്‍ശിച്ചത്. ദിവസവും മത്സ്യം കഴിച്ചാല്‍ നടി ഐശ്വര്യ റായിയുടെതുപോലെ എല്ലാവരുടെയും കണ്ണുകള്‍ തിളക്കമുള്ളതായി മാറുമെന്നും മന്ത്രി പറഞ്ഞു. ഗവിതിന്റെ വാക്കുകള്‍ ഇങ്ങനെ… ദിവസവും മത്സ്യം കഴിക്കുന്നവര്‍ക്ക് മിനുസമാര്‍ന്ന ചര്‍മ്മം ഉണ്ടാകുകയും കണ്ണുകള്‍ തിളങ്ങുകയും ചെയ്യും. ആരെങ്കിലും നിങ്ങളെ നോക്കുകയാണെങ്കില്‍, ആ വ്യക്തി (നിങ്ങളിലേക്ക്) ആകര്‍ഷിക്കപ്പെടും. ഐശ്വര്യ റായിയെ കുറിച്ച് ഞാന്‍ പറഞ്ഞിരുന്നോ ? മംഗളൂരുവിലെ കടല്‍ത്തീരത്താണ് അവള് താമസിച്ചിരുന്നത്. അവള് ദിവസവും മീന്‍ കഴിക്കുമായിരുന്നു. അവളുടെ കണ്ണുകള്‍ കണ്ടിട്ടുണ്ടോ? നിങ്ങള്‍ക്കും അവളെപ്പോലെ കണ്ണുകളുണ്ടാകും’. മന്ത്രിയുടെ പരാമര്‍ശത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ വിമര്‍ശനങ്ങളുമുയര്‍ന്നു. ഇത്തരം നിസാരമായ അഭിപ്രായങ്ങള്‍…
Read Moreബിജെപി അംഗങ്ങള്‍ പിന്തുണച്ചു ! തലപ്പാടിയില്‍ എസ്ഡിപിഐ അംഗം പഞ്ചായത്ത് പ്രസിഡന്റ്
മഞ്ചേശ്വരം അതിരിടുന്ന ദക്ഷിണ കന്നട ജില്ലയിലെ തലപ്പാടി പഞ്ചായത്തില്‍ ബിജെപി അംഗങ്ങളുടെ പിന്തുണയോടെ എസ്ടിപിഐ അംഗം പഞ്ചായത്ത് പ്രസിഡന്റായി. വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുടെ ടി. ഇസ്മയിലാണ് ബിജെപി അംഗങ്ങളുടെ പിന്തുണയില്‍ പ്രസിഡന്റായത്. ബി.ജെ.പിയുടെ പുഷ്പാവതി ഷെട്ടിയാണ് വൈസ് പ്രസിഡന്റ്. 24 അംഗ പഞ്ചായത്തില്‍ ബി.ജെ.പി -13, എസ്.ഡി.പി.ഐ -10, കോണ്‍ഗ്രസ് -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. കോണ്‍ഗ്രസ് അംഗം വൈഭവ് ഷെട്ടിയും എസ്.ഡി.പി.ഐയുടെ ഡി.ബി. ഹബീബയും വോട്ടെടുപ്പിന് എത്തിയിരുന്നില്ല ഇതോടെ അംഗങ്ങളുടെ എണ്ണം 22 ആയി. പ്രസിഡന്റ് സ്ഥാനത്തേക്ക് എസ്ഡിപിഐയുടെ ടി.ഇസ്മയിലും ബി.ജെ.പിയുടെ സത്യരാജും തമ്മിലായിരുന്നു മത്സരം. ടി.ഇസ്മയിലിന് എസ്ഡിപിഐയുടെ ഒമ്പത് അംഗങ്ങളെ കൂടാതെ രണ്ട് ബി.ജെ.പി അംഗങ്ങളുടെ വോട്ടുകള്‍ കൂടി ലഭിച്ചു. ഇതോടെ രണ്ട് പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ക്കും 11 വീതം വോട്ടുകള്‍ ലഭിച്ചു. തുടര്‍ന്നു നടന്ന നറുക്കെടുപ്പില്‍ ഇസ്മയില്‍ വിജയിച്ച് പ്രസിഡന്റാകുകയായിരുന്നു. സംവരണം ചെയ്ത വൈസ്…
Read Moreയുപിയില്‍ ബിജെപി നേതാവിനെ ബൈക്കിലെത്തിയ സംഘം വെടിവെച്ചു കൊന്നു ! വീഡിയോ
ബൈക്കിലെത്തിയ സംഘത്തിന്റെ വെടിയേറ്റ് ബിജെപി നേതാവിന് ദാരുണാന്ത്യം. ഉത്തര്‍ പ്രദേശിലെ മൊറാദാബാദിലാണ് സംഭവം.സംഭാല്‍ സ്വദേശിയായ അനുജ് ചൗധരി (34)യാണ് വെടിയേറ്റു മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. മൊറാദാബാദിലെ പാര്‍ശ്വനാഥ് ഹൗസിങ് സൊസൈറ്റിയിലെ വസതിക്ക് പുറത്തുവച്ചാണ് ഇദ്ദേഹത്തിന് വെടിയേറ്റത്. മറ്റൊരാള്‍ക്കൊപ്പം നടക്കുകയായിരുന്ന അനുജ് ചൗധരിക്കുനേരെ ബൈക്കിലെത്തിയ മൂന്നു പേര് പലതവണ വെടിയുതിര്‍ക്കുകയായിരുന്നു. ചൗധരിക്കൊപ്പം ഉണ്ടായിരുന്നത് അദ്ദേഹത്തിന്റെ സഹോദരനാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗുരുതരമായി പരുക്കേറ്റ ചൗധരിയെ ഉടന്‍ തന്നെ മൊറാദാബാദിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റോഡിലൂടെ നടന്നു നീങ്ങുന്ന ചൗധരിയെ അക്രമിസംഘം വെടിവയ്ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. കൊലപാതകത്തില്‍ പങ്കുള്ള അമിത് ചൗധരി, അനികേത് എന്നിവരുടെ പേര് കുടുംബം വെളിപ്പെടുത്തിയാതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ നാലു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് മൊറാദാബാദ് പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. സംഭാല്‍ ജില്ലയിലെ എന്‍ചോറ കാംബോ സ്വദേശിയാണ്…
Read Moreപുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; പെൺമക്കൾ വഴിമാറി, ചാണ്ടി ഉമ്മന്‍ സാധ്യത; തോൽവിയുടെ കാഠിന്യം കുറയ്ക്കാൻ സ്വതന്ത്രനെ തേടി സിപിഎം; ബിജെപി സ്ഥാനാർഥിത്വം ഏതാണ്ട് ഉറപ്പിച്ച് എൻ ഹരി
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ചാണ്ടി ഉമ്മനുള്ള സാധ്യത തെളിഞ്ഞെങ്കിലും എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ സംബന്ധിച്ചു ചര്‍ച്ചകള്‍ മുറുകുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സംബന്ധിച്ച് ഉമ്മന്‍ ചാണ്ടി കുടുംബത്തിലേക്ക് ചര്‍ച്ചകള്‍ നീണ്ടെങ്കിലും മറിയം, അച്ചു ഉമ്മന്‍ എന്നിവര്‍ സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന നിലപാട് വ്യക്തമാക്കിയതോടെ ചാണ്ടി ഉമ്മനിലേക്ക് മാത്രമായി ചുരുങ്ങി. ഇതിന് കോണ്‍ഗ്രസ്, യുഡിഎഫ് നേതൃത്വം പിന്തുണ നല്‍കിയതോടെ ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഏറെക്കുറെ തീരുമാനമായി. ഉമ്മന്‍ ചാണ്ടിയുടെ പ്രതിച്ഛായയില്‍ മണ്ഡലം നിലനിര്‍ത്താമെന്ന മോഹമാണ് ചാണ്ടി ഉമ്മനിലേക്ക് യുഡിഎഫിനെ എത്തിച്ചത്. എല്‍ഡിഎഫില്‍ സിപിഎമ്മിനാണ് പുതുപ്പള്ളി മണ്ഡലം. കഴിഞ്ഞ തവണ മത്സരിച്ച ജയ്ക് സി. തോമസ്, റെജി സഖറിയ എന്നിവരുടെ പേരുകളാണ് ഉയർന്നുകേൾക്കുന്നത്. കഴിഞ്ഞ രണ്ടു തവണ മത്സരിച്ച ജയ്ക് സി. തോമസ് കഴിഞ്ഞ തവണ നേടിയ വോട്ട് വലിയ നേട്ടമായി കണ്ട് വീണ്ടും രംഗത്തിറക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.…
Read Moreബിജെപി പ്രവര്‍ത്തകയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു ! ബിജെപി നേതാവിന്റെ മുന്‍ ഡ്രൈവര്‍ക്കെതിരേ കേസ്
യുവമോര്‍ച്ച പ്രവര്‍ത്തകയെ വിവാഹവാഗ്ദാനം നല്കി നിരവധി തവണ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിജെപി ജില്ലാ നേതാവിന്റെ മുന്‍ ഡ്രൈവര്‍ക്കെതിരേ പോലീസ് കേസ്. കുന്നമംഗലം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് പേരാമ്പ്ര കടിയങ്ങാട് സ്വദേശി സുജിത്തിനെതിരേ കുന്നമംഗലം പോലീസ് കേസെടുത്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്താണ് താല്‍ക്കാലിക ജോലിക്കായി യുവതി ബിജെപി ജില്ലാക്കമ്മിറ്റി ഓഫീസിലെത്തുന്നത്. തെരഞ്ഞെടുപ്പു കാലത്തിനുശേഷം സജീവ പ്രവര്‍ത്തകയായി. ഇക്കാലത്ത് പ്രതി പ്രണയം നടിക്കുകയും വിവാഹവാഗ്ദാനം നല്കിയ ശേഷം യുവതിയെ പേരാമ്പ്രയിലെ വീട്ടിലെത്തിച്ച് പല തവണ പീഡിപ്പിക്കുകയും ചെയ്തതായാണ് പരാതി. യുവതിയുടെ ഫോട്ടോകള്‍ പകര്‍ത്തുകയും ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. എട്ടുമാസം മുന്‍പ് ഇയാള്‍ ബിജെപി ജില്ലാ നേതാവിന്റെ ഡ്രൈവര്‍ ജോലി ഉപേക്ഷിച്ചു പോയതാണ്. തുടര്‍ന്ന് യുവതി അസി. കമ്മിഷണര്‍ കെ സുദര്‍ശനു പരാതി നല്കി. പരാതി കുന്നമംഗലം സ്റ്റേഷനിലേക്ക് കൈമാറുകയും അന്വേഷിച്ച് സംഭവത്തില്‍ കേസെടുക്കുകയുമായിരുന്നു.…
Read Moreമധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തും ! ബിജെപി തകര്‍ന്നടിയും; അഭിപ്രായ സര്‍വെയില്‍ പറയുന്നത്…
നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന മധ്യപ്രദേശില്‍ ഭരണകക്ഷിയായ ബിജെപിയ്ക്ക് അടിപതറുമെന്നും കോണ്‍ഗ്രസ് അവിടെ അധികാരത്തിലെത്തുമെന്നും അഭിപ്രായ സര്‍വെ ഫലങ്ങള്‍. 130 മുതല്‍ 135 വരെ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്നാണു ലോക്പോള്‍ നടത്തിയ സര്‍വേ പ്രവചിക്കുന്നത്. ഭരണകക്ഷിയായ ബിജെപിക്ക് 90 മുതല്‍ 95 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. ബിഎസ്പി രണ്ടു വരെ സീറ്റുകളും മറ്റുള്ളവര്‍ അഞ്ചുവരെ സീറ്റുകളും നേടുമെന്നും സര്‍വെയില്‍ പറയുന്നു. സംസ്ഥാനത്തെ 230 മണ്ഡലങ്ങളില്‍ നിന്നായി 1,72,000 വോട്ടര്‍മാരെ പങ്കെടുപ്പിച്ചാണ് സര്‍വെ നടത്തിയത്. ഒരു നിയമസഭാ മണ്ഡലത്തില്‍നിന്ന് 750 വോട്ടര്‍മാരെയാണ് സര്‍വെയുടെ ഭാഗമാക്കിയത്. ജൂണ്‍ 13 മുതല്‍ ജൂലൈ 15 വരെയായിരുന്നു സര്‍വെ നടത്തിയത്. 40 മുതല്‍ 43 ശതമാനം വരെ വോട്ടുവിഹിതമാണ് കോണ്‍ഗ്രസിന് പ്രവചിക്കുന്നത്. 38 മുതല്‍ 41 ശതമാനം വരെ വോട്ടുവിഹിതം ബിജെപിക്കും മറ്റുള്ളവര്‍ക്ക് 13 ശതമാനം വരെ വോട്ടുവിഹിതവും പ്രവചിക്കുന്നു.…
Read Moreബിജെപിയ്ക്കെതിരായ വിശാലസഖ്യം ! എഎപിയടക്കം 24 പാര്‍ട്ടികള്‍ ബംഗളൂരുവിലെത്തും
ബംഗളൂരു: ബിജെപിക്കെതിരേ വിശാലസഖ്യത്തിനായി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്നും നാളെയുമായി ബംഗളൂരുവില്‍ ചേരും. 24 പാര്‍ട്ടികള്‍ പങ്കെടുക്കും. ഡല്‍ഹി ഓര്‍ഡിനന്‍സിനെ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതോടെ എഎപിയും യോഗത്തിനെത്തും. വൈകിട്ട് ആറ് മുതല്‍ എട്ട് വരെ ആദ്യയോഗം നടക്കും. തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി ഒരുക്കുന്ന വിരുന്നില്‍ നേതാക്കള്‍ പങ്കെടുക്കും.നാളെ രാവിലെ 11 മുതല്‍ വൈകിട്ട് നാല് വരെയാണ് പ്രധാന യോഗം. സഖ്യത്തിന് പേര് നല്‍കുന്നതിലടക്കം നാളെ തീരുമാനമുണ്ടാകും. സീറ്റ് വിഭജനത്തിലും പ്രാഥമിക ചര്‍ച്ചയുണ്ടാകും. പ്രതിപക്ഷത്തിന്റെ രണ്ടാമത്തെ യോഗമാണ് ബംഗളൂരുവിലേത്. പട്നയിലായിരുന്നു ആദ്യയോഗം. ഏക സിവില്‍ കോഡ്, എന്‍സിപിയിലെ പിളര്‍പ്പ് എന്നീ വിഷയങ്ങളില്‍ എടുക്കേണ്ട നിലപാടില്‍ യോഗത്തില്‍ ചര്‍ച്ചയുണ്ടാകും. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ പാര്‍ട്ടികള്‍ ചേര്‍ന്ന് മൂന്ന് വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ രൂപീകരിച്ച് ഒരു പൊതു അജണ്ടയോടെ പ്രവര്‍ത്തിക്കേണ്ടതെങ്ങനെ എന്നതിലാകും ചര്‍ച്ചകളില്‍ ഊന്നല്‍ നല്‍കുക. കോണ്‍ഗ്രസിനും എഎപിക്കും പുറമെ…
Read More