എന്‍ഡിഎയില്‍ ചേരുന്നതിന് തന്റെ പാര്‍ട്ടിയ്ക്ക് യാതൊരു വിമുഖതയുമില്ലെന്ന് തുറന്നു പറഞ്ഞ് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി.കുമാരസ്വാമി. മഹാരാഷ്ട്രയില്‍ ശിവസേനയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണത്തിന് തയ്യാറെടുക്കുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന ചോദ്യത്തിനായിരുന്നു കുമാരസ്വാമിയുടെ ഇത്തരത്തിലുള്ള മറുപടി. കര്‍ണാടകയില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കുന്ന വിജയം നേടാനായില്ലെങ്കില്‍ കര്‍ണാടക സര്‍ക്കാര്‍ ന്യൂനപക്ഷമാവും. ഇത് കൂടി കണക്കിലെടുത്താണ് ബിജെപിക്ക് പിന്തുണ വേണ്ടി വരുകയാണെങ്കില്‍ അവരെ പിന്തുണക്കുന്നതിന് മടിക്കില്ലെന്ന സൂചന കുമാരസ്വാമി നല്‍കിയത്. ശിവസേനയുമായി സഖ്യമുണ്ടാക്കിയവര്‍ ആ സമയത്ത് ജെഡിഎസിനെ പരിഹസിക്കരുതെന്നും കുമാരസ്വാമി ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയിലെ സംഭവവികാസങ്ങളെ കുറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എന്താണ് പറയാനുള്ളത്. ബിജെപിയേക്കാള്‍ തീവ്രനിലപാടുള്ളവരാണ് ശിവസേനയെന്ന് എല്ലാവര്‍ക്കുമറിയാം. അത്തരമൊരു പ്രത്യയശാസ്ത്രമുള്ളവരുമായി സഖ്യമുണ്ടാക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നവരാണ് എന്റെ പാര്‍ട്ടി ബിജെപിയുമായി ചേരുന്നുവെന്ന് പ്രചരിപ്പിക്കുന്നത്. സിദ്ധരാമയ്യയ്ക്ക് ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളതെന്നും കുമാരസ്വാമി ചോദിച്ചു. എല്ലാ പാര്‍ട്ടികളും ഇപ്പോള്‍ അവസരവാദ രാഷ്ട്രീയമാണ് പയറ്റുന്നത്.അത്തരം പ്രവര്‍ത്തനങ്ങള്‍…
Read More