ബിജെപി എംഎല്‍എയെ കൊലപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാവ് പദ്ധതിയിടുന്ന വീഡിയോ പുറത്ത്. കര്‍ണാടകയിലാണ് സംഭവം. യെലഹങ്ക എംഎല്‍എ എസ്ആര്‍ വിശ്വനാഥനെ വകവരുത്താന്‍ കോണ്‍ഗ്രസ് നേതാവായ ഗോപാല്‍കൃഷ്ണ ആസൂത്രണം ചെയ്യുന്ന വീഡിയോയാണ് പുറത്തായത്. ഒരു മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലും ക്ഷണ നേരത്തിനുള്ളില്‍ വൈറലായി.ഗോപാല്‍കൃഷ്ണ മറ്റൊരാളുമായി സംസാരിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ‘അവനെ കൊല്ലണം, എംഎല്‍എയെ തീര്‍ത്തേക്ക്. അതിനായി ഒരു കോടിയോ മറ്റോ ചെലവാകും. അത് ഓക്കെയാണ്. തീര്‍ത്തേക്ക്. ഇക്കാര്യം നമുക്കിടയില്‍ മാത്രമായി ഒതുങ്ങണം, മറ്റാരും ഇതേക്കുറിച്ച് അറിയരുത്’ എന്നും ഗോപാല്‍കൃഷ്ണ വീഡിയോയില്‍ പറയുന്നു. കന്നടയിലാണ് കൊലപാതകം സംബന്ധിച്ച ഇരുവരുടെയും ചര്‍ച്ച. അതേസമയം വീഡിയോ എപ്പോള്‍ ചിത്രീകരിച്ചതാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
Read MoreTag: bjp mla
കോവിഡ് രോഗികള്‍ക്കൊപ്പം വാര്‍ഡില്‍ കിടക്കുന്നത് മൃതദേഹങ്ങളും ! മുംബൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നുള്ള ദൃശ്യം പുറത്തുവിട്ട് ബിജെപി എംഎല്‍എ…
ആശുപത്രിയില്‍ കോവിഡ് രോഗികള്‍ക്കൊപ്പം മൃതദേഹങ്ങളും കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ച് ബിജെപി എംഎല്‍എ നിതീഷ് റാണെ. മുംബൈ കോര്പ്പേറേഷന് നടത്തുന്ന സയന് ആശുപത്രിയില്‍ നിന്നുള്ളതാണ് ഈ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍. ആശുപത്രിയിലെ വാര്‍ഡില്‍ കോവിഡ് രോഗികള്‍ക്കൊപ്പം മൃതദേഹങ്ങളും കിടക്കുന്ന കാഴ്ചയാണ് അദ്ദേഹം പങ്കുവെച്ചത്. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ മൃതദേഹം പ്ലാസ്റ്റിക് കവറിലിട്ട് പൊതിഞ്ഞ് വാര്‍ഡില്‍ തന്നെ കിടത്തിയിരിക്കുന്നത് വീഡിയോയില്‍ നിന്നും വ്യക്തമാണ്. കൊവിഡ് ബാധിച്ച് മരിച്ച് ആറ് പേരുടെ മൃതദേഹങ്ങളാണ് ഇത്തരത്തില്‍ കിടത്തിയിരിക്കുന്നത്. മൃതദേഹങ്ങള്‍ നീക്കം ചെയ്യാന്‍ പോലും ആശുപത്രി അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് എംഎല്‍എ ആരോപിക്കുന്നുണ്ട്. ആശുപത്രിയിലെ കോവിഡ് വാര്‍ഡില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സഹിതം പങ്കുവച്ച് എംഎല്‍എ രംഗത്തെത്തിയെങ്കിലും ഇക്കാര്യത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്ന് വിശദീകരണമൊന്നും ഇതുവരെ വന്നിട്ടില്ല.
Read Moreബാര്‍ ഡാന്‍സര്‍ക്കൊപ്പം ബിജെപി എംഎല്‍എ ഡാന്‍സ് ചെയ്യുന്ന വീഡിയോ വൈറലായി; വീഡിയോ കൃത്രിമമെന്ന പരാതിയുമായി എംഎല്‍എ
ബാര്‍ ഡാന്സര്ക്കൊപ്പമുള്ള വീഡിയോ പുറത്തു വന്ന സംഭവത്തില്‍ പരാതിയുമായി ബിജെപി എംഎല്‍എ.മഹാരാഷ്ട്ര ബിജെപി എംഎല്‍എ സഞ്ജയ്പുരമാണു പോലീസില്‍ പരാതി നല്‍കിയത്. ഗോണ്ഡയിലെ ആംഗാവ്-ദേവ്രി എംഎല്‍എയാണു പുരം. ബാര്‍ ഡാന്‍സറിനൊപ്പം എംഎല്‍എ നൃത്തം ചെയ്യുന്ന വീഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത് വന്‍വിവാദമായിരുന്നു. വീഡിയോ വൈറലായതോടെ ഇത് കൃത്രിമമാണെന്നും തന്നെ വ്യക്തിഹത്യ നടത്താന്‍ എതിരാളികളുടെ സൃഷ്ടിയാണെന്നുമാണ് സഞ്ജയ്പുരം പറയുന്നത്.
Read More