അസമില്‍ ബിജെപി എംപിയുടെ വസതിയില്‍ 10 വയസ്സുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രാജ്ദീപ് റോയി എംപിയുടെ സില്‍ച്ചാറിലുള്ള വസതിയില്‍ ശനിയാഴ്ച വൈകിട്ടാണ് വീട്ടുജോലിക്കാരിയുടെ മകന് അഞ്ചാം ക്ലാസ് വിദ്യാര്‍ഥി രാജ്ദീപ് റോയിയെ (എംപിയുടെ അതേ പേരാണ് കുട്ടിയ്ക്കും) മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സില്‍ച്ചാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് (എസ്എംസിഎച്ച്) അയച്ചതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. കച്ചാര്‍ ജില്ലയിലെ പലോങ് ഘട്ട് പ്രദേശത്തുനിന്നുള്ളവരാണ് കുട്ടിയുടെ കുടുംബം. കുറച്ച് വര്‍ഷങ്ങളായി എംപിയുടെ വീട്ടില്‍ അമ്മയ്ക്കും മൂത്ത സഹോദരിക്കുമൊപ്പം താമസിക്കുകയായിരുന്നു കുട്ടി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും വിഡിയോ ഗെയിം കളിക്കാന്‍ മൊബൈല്‍ ഫോണ്‍ ലഭിക്കാത്തതില്‍ അമ്മയോട് കുട്ടി വഴക്കിട്ടിരുന്നതായും പോലീസ് പറഞ്ഞു. വീട്ടിലെത്തി എല്ലാം വിശദമായി പരിശോധിച്ചതായും കൂടുതല്‍ അന്വേഷണം നടക്കുന്നതായും പോലീസ് അറിയിച്ചു. കുട്ടിയുടെ മരണത്തില്‍ ഞെട്ടിപ്പോയെന്ന് രാജ്ദീപ് റോയി എംപി പ്രതികരിച്ചു. അദ്ദേഹത്തിന്റെ…
Read MoreTag: BJP MP
താനും ലൈംഗികപീഡനത്തിന് ഇരയായിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പൂനം മഹാജന്; ഒരിക്കലെങ്കിലും ലൈംഗികമായ ആക്രമണം നേരിട്ടുള്ളവരാണ് ഒട്ടുമിക്ക സ്ത്രീകളും എന്നും ബിജെപി നേതാവ്
മുംബൈ: ഒട്ടുമിക്ക ഇന്ത്യന്‍ സ്ത്രീകളും ഒരിക്കലെങ്കിലും ലൈംഗികമായ ആക്രമണം നേരിട്ടവരാണെന്ന് പൂനം മഹാജന്. പലപ്പോഴും പലയിടത്തും വെച്ച് തനിക്ക് ലൈംഗിക താല്‍പ്പര്യത്തോടെയുള്ള പുരുഷസ്പര്‍ശനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും എംപിയും ഭാരതീയ ജനതാ യുവമോര്‍ച്ച അധ്യക്ഷയുമായ പൂനം മഹാജന് വെളിപ്പെടുത്തി. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇത്തരം അനുഭവം നേരിടാത്ത ഇന്ത്യന്‍ സ്ത്രീകള്‍ ഉണ്ടാകില്ലെന്നും ഇത്തരം സന്ദര്‍ഭങ്ങളില്‍ ആത്മാനുകമ്പ തോന്നാതെ ശരിയായ പ്രതികരണമാണ് ആവശ്യമെന്നും പറഞ്ഞു. താനുള്‍പ്പെടെ ഇന്ത്യയിലെ എല്ലാ സ്ത്രീകളും ഒരിക്കലെങ്കിലൂം ലൈംഗിക ശല്യത്തിന് ഇരയായിട്ടുണ്ട്. പഠിക്കുന്ന കാലത്ത് വര്‍ളിയില്‍ നിന്നും വെര്സോവയിലേക്ക് കാറില്‍ പോകാന്‍ കഴിയുമായിരുന്നില്ല. പോയിരുന്നത് ട്രെയിനിലായിരുന്നു. അക്കാലത്ത് തന്നെ ആരെങ്കിലും മോശമായി നോക്കുന്നത് പോലും അസഹനീയമായിരുന്നു. ഈ ഗ്രഹത്തിലെ പ്രത്യേകിച്ചും ഇന്ത്യയിലെ എല്ലാ സ്ത്രീകളും ഇത് അഭിമുഖീകരിച്ചിട്ടുണ്ട്. ഐഐഎംഎ യില്‍ നടത്തിയ റെഡ് ബ്രിക്ക് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ബിജെപി നേതാവ്. രാഷ്ട്രീയത്തില്‍ പുരുഷത്വം സാധാരണയാണ്. എന്നാല്‍ സ്ത്രീകളുടെ…
Read Moreബിജെപി എംപിയെ ഹണിട്രാപ്പില്‍ കുടുക്കിയ യുവതി പിടിയില്‍; ദൃശ്യങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ ആവശ്യപ്പെട്ടത് അഞ്ചു കോടി രൂപ; ബലാല്‍സംഗ പരാതി പോലീസ് പരിഗണിച്ചില്ല
ന്യൂഡല്‍ഹി: ബിജെപി എംപി കെ.സി പട്ടേലിനെ ഹണിട്രാപ്പില്‍ കുടുക്കി അഞ്ച് കോടി ആവശ്യപ്പെട്ട കേസില്‍ പ്രതിയെന്നു സംശയിക്കപ്പെടുന്ന യുവതി പിടിയിലായി. ഗാസിയാബാദിലെ വസതിയില്‍ നിന്നാണ് പോലീസ് ഇവരെ പോലീസ് അറസറ്റ് ചെയ്തത്. ഗുജറാത്തിലെ വല്‍സാദില്‍ നിന്നുള്ള എംപിയാണ് കെ.സി പട്ടേല്‍. സഹായം തേടിയെത്തിയ യുവതി ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് ബോധ്യപ്പെടുത്തി ഗാസിയാബാദിലെ വീട്ടിലേക്കു ക്ഷണിക്കുകയായിരുന്നെന്നും അവിടെയെത്തിയ തന്നെ ശീതളപാനീയത്തില്‍ ഉറക്കഗുളിക ചേര്‍ത്തു നല്കി മയക്കി നഗ്ന ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും പകര്ത്തുകയായിരുന്നുമെന്നായിരുന്നു പട്ടേല്‍ പറഞ്ഞത്. തുടര്‍ന്ന് ദൃശ്യങ്ങള്‍ പുറത്തുവിടാതിരിക്കാനായി അഞ്ചു കോടി രൂപ ആവശ്യപ്പെട്ടെന്നും എംപിയുടെ പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ പട്ടേല്‍ തന്നെ ബലാല്‍സംഗം ചെയ്തെന്ന യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തില്ല. ഒരു മാസം മുമ്പ് ഗാസിയാബാദ് പോലീസ് സ്റ്റേഷനില്‍ താന്‍ പരാതിയുമായെത്തിയെങ്കിലും അത് അധികാരപരിധിയ്ക്കു പുറത്താണെന്നു പറഞ്ഞ് പോലീസ് സ്വീകരിച്ചില്ല എന്നും യുവതി പറയുന്നു.എന്നാല്‍ പട്ടേലും…
Read Moreവീണ്ടും ഹണിട്രാപ്പ്! തന്നെ മയക്കിക്കിടത്തി നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ യുവതിയും സംഘവും അഞ്ചു കോടി ആവശ്യപ്പെട്ടെന്ന് ബിജെപി എംപിയുടെ പരാതി
ന്യൂഡല്‍ഹി: താന്‍ ഹണിട്രാപ്പില്‍ പെട്ടതായി ബിജെപി എംപിയുടെ വെളിപ്പെടുത്തല്‍. സഹായം തേടി തന്നെ സമീപിച്ച യുവതിയും സംഘവും തന്നെ ചതിയില്‍പ്പെടുത്തിയ ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തിയെന്നും അതു പുറത്തു വിടാതിരിക്കാന്‍ അഞ്ചു കോടി ആവശ്യപ്പെട്ടെന്നും എംപി പോലീസിനു നല്കിയ പരാതിയില്‍ പറയുന്നു. ഗുജറാത്തിലെ വല്‍സാദില്‍ നിന്നുള്ള എംപിയായ കെ.സി പട്ടേലാണ് ഹണിട്രാപ്പില്‍ പെട്ടത്. പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പാര്‍ലമെന്റ് അംഗങ്ങളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംഘമാണ് സംഭവത്തിനു പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അഞ്ചു കോടി രൂപ നല്‍കിയില്ലെങ്കില്‍ നഗ്നചിത്രങ്ങളും വിഡിയോയും പുറത്തുവിടുമെന്ന് യുവതിയും സംഘവും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. വിവരം പുറത്തുപറഞ്ഞാല്‍ മാനഭംഗക്കേസില്‍ പെടുത്തി നാറ്റിക്കുമെന്നും യുവതി ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 384 അനുസരിച്ചാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തെക്കുറിച്ച് എംപിയുടെ പരാതിയില്‍ പറയുന്നതിങ്ങനെ എംപിയെന്ന നിലയില്‍ തന്റെ സഹായം തേടിയാണ്…
Read More