തിരുവനന്തപുരം: ഹൈ സ്പീഡ് റെയിലിനായുള്ള ഡിപിആറിൽ സംസ്ഥാന സർക്കാരിന് പിടിവാശിയില്ലെന്ന് സിപിഎം നേതാവ് എ.കെ. ബാലൻ. ഇ. ശ്രീധരന്റെ ബദൽ നിർദേശം പാർട്ടി ചർച്ച ചെയ്യും. വികസനത്തിനായി ബിജെപിയെയും ഒപ്പം നിർത്തുമെന്നും ബാലൻ മാധ്യമങ്ങളോട് പറഞ്ഞു. ശ്രീധരന്റെ ബദൽ സിപിഎം – ബിജെപി ഡീലിന്റെ ഭാഗമാണെന്ന കോൺഗ്രസ് ആരോപണവും ബാലൻ തള്ളി. വികസനത്തിൽ രാഷ്ട്രീയമില്ലെന്ന് പറഞ്ഞ അദ്ദേഹം ചങ്കെടുത്ത് കാട്ടിയാലും ചെമ്പരത്തിയെന്ന് പറയു ന്നവരാണ് ചിലരെന്ന പരിഹാസവും ഉന്നയിച്ചു.
Read MoreTag: bjp
പശ്ചിമബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം കൃത്രിമമെന്ന് ആരോപണം ! പ്രതിഷേധവുമായി ബിജെപി
പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ കൃത്രിമത്വം ആരോപിച്ച് ധര്‍ണ നടത്തി ബിജെപി. ദക്ഷിണ ദിനാജ്പൂര്‍ ജില്ലയ്ക്ക് കീഴിലുള്ള ബാലൂര്‍ഘട്ട് കോളേജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്ത് കഴിഞ്ഞ ദിവസം രാത്രി വൈകി പശ്ചിമ ബംഗാള്‍ ബിജെപി പ്രസിഡന്റ് സുകാന്ത മജുംദാറുടെ നേതൃത്വത്തിലായിരുന്നു ധര്‍ണ. വലിയ തോതില്‍ ബൂത്തുപിടിത്തം നടന്നുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് ദിവസങ്ങളിലും വോട്ടെണ്ണിയ ദിവസമായ ഇന്നലെയും വന്‍സംഘര്‍ഷമാണ് പശ്ചിമബംഗാളില്‍ അരങ്ങേറിയത്. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) ഫലം കെട്ടിച്ചമച്ചതാണെന്നായിരുന്നു ബിജെപിയുടെ ആരോപണം, വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ മജുംദാര്‍ പറഞ്ഞു. ”തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചുവെന്നും പുറത്തുവന്ന ഫലം കെട്ടിച്ചമച്ചതാണെന്നും. ബിജെപി പറഞ്ഞു. സ്ഥലത്തെ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ (ബിഡിഒ) പക്ഷപാതപരമായി പെരുമാറിയെന്നും ഇയാള്‍ ടിഎംസിയുടെ ഏജന്റാണെന്നും മജുംദാര്‍ പറഞ്ഞു. വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു ആരോപണം. വോട്ടെണ്ണലില്‍…
Read Moreനേതൃത്വത്തെ വെട്ടിലാക്കി ഭീമന് രഘു ; പുറത്തുനിന്നും എത്തുന്നവരെ എങ്ങനെ കൈകാര്യം ചെയ്യാം; കലാകാരന്മാരുടെ വരവിൽ ജാഗ്രത കാട്ടാൻ ബിജെപി
സ്വന്തം ലേഖകന്‍ കോഴിക്കോട്: പാർട്ടിയിലേക്കു വന്ന നടന് ഭീമന് രഘു നേതൃത്വത്തിന് പാരയായതോടെ സിനിമാ നടൻമാരടക്കമുള്ള കലാകാരന്മാരുടെ കാര്യത്തില്‍ സൂക്ഷിച്ച് ഇടപെടാന്‍ ബിജെപി. ജനകീയ മുഖമുള്ള പൊതുസമ്മതരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരിക എന്ന കേന്ദ്രനിര്‍ദേശത്തെ തുടര്‍ന്നാണ് ഒരുകൂട്ടം സിനിമാ നടന്മാരെ ബിജെപി ലക്ഷ്യമിട്ടത്. ഇ തില്‍ ആദ്യംതന്നെ ബിജെപിയില്‍ ചേര്‍ന്നയാളായിരുന്നു ഭീമന് രഘു. എന്നാല്‍ ഇദ്ദേഹം ബിജെപിയിലെ ഉള്ളുകള്ളികള്‍ പരസ്യമായി വെളിപ്പെടുത്തി പാര്‍ട്ടിവിട്ടത് വലിയ തലവേദനയായിരിക്കുകയാണ്. കെ. സുരേന്ദ്രനും ശോഭാസുരേന്ദ്രനും തമ്മിലുള്ള തര്‍ക്കവും തെരഞ്ഞെടുപ്പുകാലത്തെ പണപ്പിരിവും ഉള്‍പ്പെടെ വലിയ വിമര്‍ശനങ്ങളാണ് ഭീമന് രഘു പരസ്യമായി ഉന്നയിച്ചത്. കേരള ബിജെപി ഇപ്പോള്‍ ഒരു കോക്കസിന്റെ കൈയിലാണ്. അത് മാറിയെങ്കില്‍ മാത്രമേ പാര്‍ട്ടി മുന്നോട്ട് പോകുകയുള്ളൂവെന്ന് തുറന്നടിച്ച ഭീമന് രഘു, താന്‍ നിയമസഭയിലേക്കു മത്സരിച്ച വേളയില്‍ സുരേഷ്ഗോപി പ്രചാരണത്തിന് എത്തിയില്ലെന്നും കുറ്റപ്പെടുത്തി. സുരേഷ് ഗോപിയെ നേതൃനിരയിലേക്ക് കൊണ്ടുവരാന്‍ കെ. സുരേന്ദ്രനും വി.…
Read Moreഅവസാന തുറുപ്പുചീട്ട് പുറത്തെടുത്ത് ബിജെപി; സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിയാക്കും, തൃശൂരിൽ മത്സരിപ്പിക്കും
തൃശൂർ: തൃശൂർ ലോക്സഭാ മണ്ഡലത്തിൽ വിജയമുറപ്പിക്കാൻ അവസാന പോരാട്ടത്തിന് ഒരുങ്ങുകയാണ് ബിജെപി. സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിയാക്കാനും തൃശൂർ ലോക്സഭ മണ്ഡലത്തിൽ മത്സരിപ്പിക്കാനുള്ള നീക്കം ഏതാണ്ട് തീരുമാനമായി. തൃശൂർ പിടിക്കാനുള്ള രണ്ടാം അങ്കത്തിന് കേന്ദ്രമന്ത്രിയായി സുരേഷ് ഗോപി എത്തുന്നതോടെ ചിത്രം മാറുകയാണ്. നിലവിലെ എംപി ടി.എൻ. പ്രതാപൻ തന്നെയായിരിക്കും തൃശൂരിലെ യുഡിഎഫ് സ്ഥാനാർഥി. പ്രതാപൻ മത്സരിക്കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാൻഡ് പറഞ്ഞു കഴിഞ്ഞു. ഇടതുമുന്നണി സ്ഥാനാർഥിയായി മുൻ മന്ത്രി സിപിഐയിലെ വി.എസ്. സുനിൽകുമാറിനെ രംഗത്തിറക്കാനാണ് നീക്കം. ഇതോടെ തൃശൂർ മണ്ഡലത്തിലെ പോരാട്ടം ഏവരും ഉറ്റുനോക്കുന്നതായി മാറും. കഴിഞ്ഞ തവണ മത്സരിച്ചപ്പോഴാണ് സുരേഷ് ഗോപി കേന്ദ്രമന്ത്രി അമിത്ഷായുടെ സാന്നിധ്യത്തിൽ തൃശൂർ താനിങ്ങെടുക്കുവാ എന്നു പ്രഖ്യാപിച്ചത്. പക്ഷേ തൃശൂരുകാർ അങ്ങനെ വിട്ടുകൊടുക്കാൻ തയാറായില്ല. മത്സരം ഇഞ്ചോടിഞ്ച് പോരാട്ടമാക്കി മാറ്റിയെങ്കിലും വോട്ടെണ്ണിയപ്പോൾ കോണ്‍ഗ്രസിലെ ടി.എൻ. പ്രതാപൻ വിജയിച്ചു. ഇത്തവണ അതല്ല സ്ഥിതിയെന്നാണ് സൂചന.…
Read Moreതീവ്ര ഹിന്ദുത്വ സംഘടനയായ ബജറംഗസേന കോണ്‍ഗ്രസില്‍ ലയിച്ചു ! മധ്യപ്രദേശില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി
മധ്യപ്രദേശിലെ തീവ്രഹിന്ദുത്വ സംഘടനയായ ബജ്റംഗ സേന കോണ്‍ഗ്രസില്‍ ലയിച്ചു. വരുന്ന നവംബറില്‍ മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത് ബിജെപിയ്ക്ക് വന്‍തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. തീവ്രഹിന്ദുത്വ ആശയങ്ങളില്‍ പ്രചോദിതരായ ഈ സംഘടന ആര്‍എസ്എസുമായും ബിജെപിയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ആര്‍എസ്എസിന്റെ അടുത്തയാളായ ബിജെപി നേതാവ് രഘുനന്ദന് ശര്‍മയാണ് ബജറംഗ് സേനയുടെ കണ്‍വീനര്‍.ഇദ്ദേഹം തല്‍സ്ഥാനം രാജിവച്ച് കോണ്‍ഗ്രസില്‍ അംഗത്വമെടുത്തു. ഇനിമുതല്‍ കോണ്‍ഗ്രസിന്റെയും മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥിന്റെയും ആശയങ്ങളെ ഏറ്റെടുക്കുകയാണെന്ന് ശര്‍മയുടെ സാന്നിധ്യത്തില്‍ ബജ്റങ് സേന ദേശീയ പ്രസിഡന്റ് രണ്‍വീര്‍ പടേറിയ പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം പ്രമുഖ ബിജെപി നേതാവും മുന്‍ മന്ത്രിയുമായ ദീപക് ജോഷി ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇദ്ദേഹമാണ് ലയനത്തിന് ചുക്കാന്‍ പിടിച്ചത്. മുന്‍ മുഖ്യമന്ത്രി കൈലാഷ് ജോഷിയുടെ മകനാണ് ബിജെപി വിട്ട ദീപക് ജോഷി. ഇത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ് മധ്യപ്രദേശിലുണ്ടാക്കിയിരിക്കുന്നത്. അദ്ദേഹം വഴിയാണ്…
Read Moreകടലില്‍ മുങ്ങിത്താഴ്ന്ന യുവാക്കളെ സാഹസികമായി രക്ഷപ്പെടുത്തി എംഎല്‍എ ! വീഡിയോ…
കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് മുങ്ങിത്താഴ്ന്ന മൂന്നു യുവാക്കളെ സാഹസികമായി രക്ഷപ്പെടുത്തി എംഎല്‍എ. ഗുജറാത്തിലെ രജുലയില്‍ നിന്നുള്ള ബിജെപി എംഎല്‍എ ഹിര സോളങ്കിയാണ് യുവാക്കളെ രക്ഷപ്പെടുത്തിയത്. അപകടത്തില്‍പ്പെട്ട ഒരു യുവാവ് മുങ്ങിമരിച്ചു. പട്വ ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. കല്‍പേഷ് ഷിയാല്‍, വിജയ് ഗുജാരിയ, നികുല്‍ ഗുജാരിയ, ജീവന് ഗുജാരിയ എന്നീ നാലു യുവാക്കളാണ് കടലില്‍ കുളിക്കാനിറങ്ങിയത്. കനത്ത തിരമാലയില്‍ പെട്ട യുവാക്കള്‍ മുങ്ങിപ്പോകുന്നത് കടല്‍ തീരത്തുണ്ടായിരുന്ന എംഎല്‍എയും സംഘവും കണ്ടു. ബോട്ടുമായി എത്തിയ സോളങ്കിയും സംഘവും കടലില്‍ ചാടി മൂന്നു യുവാക്കളെ രക്ഷപ്പെടുത്തി. എന്നാല്‍ ജീവന് ഗുജാരിയ ഒഴുക്കില്‍പ്പെട്ടു. ഇയാളുടെ മൃതദേഹം വൈകുന്നേരം കണ്ടെത്തി.
Read Moreകൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ ഭാര്യയെ പിരിച്ചുവിട്ട നടപടി റദ്ദാക്കി സിദ്ധരാമയ്യ ! വീണ്ടും നിയമിക്കും…
മംഗളൂരുവില്‍ കൊല്ലപ്പെട്ട യുവമോര്‍ച്ച പ്രവര്ത്തകന് പ്രവീണ്‍ നെട്ടാരുവിന്റെ ഭാര്യയെ പിരിച്ചുവിട്ട നടപടി റദ്ദാക്കി സിദ്ധരാമയ്യ സര്‍ക്കാര്‍. കരാര്‍ നിയമനത്തില്‍ ജോലി ചെയ്യുകയായിരുന്ന നൂതന് കുമാരിയെയാണ് വീണ്ടും ജോലിയില്‍ നിയമിക്കുമെന്ന് അറിയിച്ചത്. സര്‍ക്കാര്‍ മാറുന്നതിനനുസരിച്ച് കരാര്‍ ജീവനക്കാരെ മാറ്റുന്നത് സാധാരണയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. പ്രവീണിന്റെ ഭാര്യയെ മാത്രമല്ല, മറ്റ് 150 കരാര്‍ ജീവനക്കാരെയും ജോലിയില്‍നിന്നു മാറ്റിയതായി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇതു ചര്‍ച്ചയായതോടെ, മാനുഷിക പരിഗണന നല്കി നൂതന് കുമാരിയെ വീണ്ടും നിയമിക്കുമെന്ന് സിദ്ധരാമയ്യ അറിയിക്കുകയായിരുന്നു. കരാര്‍ അടിസ്ഥാനത്തില്‍ ഗ്രൂപ്പ് സി തസ്തികയിലാണ് നൂതന് കുമാരിക്ക് മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ദക്ഷിണ കന്നഡയിലെ മംഗളൂരുവിലെ ഓഫീസില്‍ നിയമനം നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കൈകാര്യം ചെയുന്ന മംഗളൂരു ഡപ്യൂട്ടി കമ്മിഷണറുടെ അസിസ്റ്റന്റായിട്ടായിരുന്നു നിയമനം. പുതിയതായി അധികാരമേറ്റ കോണ്‍ഗ്രസ് സര്‍ക്കാര്‍ സംസ്ഥാനത്തെ താത്ക്കാലിക നിയമനങ്ങള്‍ റദ്ദാക്കി. സാധാരണഗതിയില്‍ സര്‍ക്കാര്‍…
Read Moreഅച്ഛന് ഞങ്ങളെ മരത്തില്‍ കയറ്റും ! ഇക്വാലിറ്റിയിലാണ് വളര്‍ന്നതെന്ന് അഹാന കൃഷ്ണ…
പെണ്‍കുട്ടികള്‍ എന്ന നിലയില്‍ തങ്ങളെ അച്ഛന് ഒന്നില്‍ നിന്നും വിലക്കിയിരുന്നില്ലെന്ന് നടി അഹാന കൃഷ്ണ. ഇതേക്കുറിച്ച് അഹാന പറയുന്നതിങ്ങനെ…ഒരു പെണ്‍കുട്ടി ആയതുകൊണ്ട് ഞാന്‍ ഒരിക്കലും ഒന്നിനും താഴെയല്ലെന്നാണ് വിശ്വസിക്കുന്നത്. അച്ഛന് മരിച്ചാല്‍ ഞങ്ങള്‍ ആരെങ്കിലും വേണം ചടങ്ങുകള്‍ ചെയ്യാന്‍. അല്ലാതെ ഞങ്ങളുടെ ഭര്ത്താക്കന്മാരല്ല ഇത് ചെയ്യേണ്ടതെന്ന് അച്ഛന് ഞങ്ങളോട് ചെറുപ്പത്തില്‍ താമാശയ്ക്ക് പറയുമായിരുന്നു. ഞങ്ങളോട് ഒരിക്കലും പെണ്‍കുട്ടിയായത് കൊണ്ട് എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യരുതെന്ന് ആരും പറഞ്ഞിട്ടില്ല. ഞങ്ങള്‍ വളര്‍ന്നത് എല്ലാ അവകാശങ്ങളും തുല്യമായിട്ടുള്ള ചുറ്റുപാടിലാണ്. വീട്ടില്‍ ഒന്നിനും പ്രത്യേകം ജെന്‍ഡന്‍ റോള്‍ ഉണ്ടായിരുന്നില്ല. എല്ലാ കാര്യങ്ങളും എല്ലാവരും ചെയ്യണം. അച്ഛന്റെ പ്രിയപ്പെട്ട വിനോദമായിരുന്നു ഞങ്ങളെ മരത്തില്‍ കയറ്റുക എന്നത്. എനിക്ക് പൊതുവേ അതിഷ്ടമില്ലെങ്കിലും അച്ഛന് ഞങ്ങളെ എല്ലാവരെയും മരത്തില്‍ കയറ്റും. ഇക്വാലിറ്റിയിലാണ് ഞങ്ങള്‍ വളര്‍ന്നത്.
Read Moreബിജെപി സര്‍ക്കാരിന്റെ കാലത്തെ മുഴുവന്‍ പദ്ധതികളും നിര്‍ത്തിവച്ച് സിദ്ധരാമയ്യ ! പരിശോധനയ്ക്കു ശേഷം മാത്രം അനുമതി…
ബംഗളൂരു: കര്‍ണാടകയില്‍ ബിജെപി സര്‍ക്കാരിന്റെ കാലത്ത് അനുമതി നല്കിയ മുഴുവന്‍ പദ്ധതികളും നിര്‍ത്തിവച്ച് പരിശോധനയ്ക്കു വിധേയമാക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടു. വിവിധ വകുപ്പുകളുടെയും കോര്‍പറേഷനുകളുടെയും ബോര്‍ഡുകളുടെയും കീഴിലുള്ള എല്ലാ തുടര്‍ നടപടികളും ഉടനടി നിര്‍ത്തണമെന്നും ആരംഭിക്കാത്ത പദ്ധതികള്‍ ആരംഭിക്കരുതെന്നും ഉത്തരവിലുണ്ടെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ബിജെപി അനുവദിച്ച പല പദ്ധതികള്‍ക്കും സുതാര്യതയില്ലെന്നും അംഗീകാരമില്ലെന്നും നിയമസഭാംഗങ്ങളും ജനങ്ങളും പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. ചില പദ്ധതികളില്‍ വര്‍ക്ക് ഓര്‍ഡറുകള്‍ ഇല്ലാതെ പണം നല്‍കിയിട്ടുണ്ട്. ചില പദ്ധതികളില്‍ ഒന്നും നടത്താതെ കടലാസില്‍ മാത്രം രേഖപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി അവയെല്ലാം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും പരിശോധന പൂര്‍ത്തിയായ ശേഷമേ തുടര്‍ നടപടിയുണ്ടാകൂവെന്നും അറിയിപ്പില്‍ പറയുന്നു. അധികാരമേറ്റെടുത്തശേഷം സിദ്ധരാമയ്യയുടെ പ്രധാന തീരുമാനങ്ങളിലൊന്നാണിത്. ബിജെപി അനുവദിച്ച പുതിയ പ്രവൃത്തികളില്‍ ഭൂരിഭാഗവും തെരഞ്ഞെടുപ്പ് കമ്മീഷന് പുറപ്പെടുവിച്ച മാതൃകാ പെരുമാറ്റച്ചട്ടത്തിനുശേഷം അനുമതി നേടിയവയാണെന്ന്…
Read Moreസെക്രട്ടേറിയറ്റ് വളഞ്ഞ് യുഡിഎഫ് ! രാപകല്‍ സമരവുമായി ബിജെപിയും
തിരുവനന്തപുരം: പിണറായി വിജയന് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ തലസ്ഥാന നഗരം സമരമുഖമാക്കി പ്രതിപക്ഷം. സര്‍ക്കാരിനെതിരേ യുഡിഎഫ് നടത്തുന്ന സെക്രട്ടേറിയറ്റ് വളയല്‍ സമരവും ബിജെപി നടത്തുന്ന രാപ്പകല്‍ സമരവുമാണ് തലസ്ഥാനത്ത് ഇന്നു നടക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനും ജനദ്രോഹത്തിനും അഴിമതിക്കും നികുതി കൊള്ളയ്ക്കുമെതിരേയാണ് സമരം. യുഡിഎഫ് സമരത്തില്‍ മുന്നണിയിലെ എംഎല്‍എമാരും എംപിമാരും ഘടകകക്ഷി നേതാക്കളും പങ്കെടുക്കുന്നുണ്ട ്. വിവിധ ജില്ലകളില്‍ നിന്നുള്ള നേതാക്കളും പ്രവര്‍ത്തകരും ഇന്നലെ രാത്രിയോടെതന്നെ തലസ്ഥാന നഗരത്തില്‍ എത്തിയിരുന്നു. രാവിലെ ഏഴോടെ സെക്രട്ടേറിയറ്റിന് പുറത്തുള്ള റോഡ് പ്രവര്‍ത്തകര്‍ വളഞ്ഞു. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ സത്യപ്രതിജ്ഞാചടങ്ങ് ഇന്ന് നടക്കുന്നതിന്റെ സന്തോഷവും ആത്മവിശ്വാസവും കൈമുതലാക്കിയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും സമരത്തില്‍ പങ്കാളികളാകാനെത്തിയത്. കന്റോണ്‍മെന്റ് ഗേറ്റ് ഒഴികെ മറ്റെല്ലാ ഗേറ്റുകളും സമരക്കാര്‍ വളഞ്ഞു. കന്റോണ്‍മെന്റ് ഗേറ്റിന്റെ നിയന്ത്രണം പൂര്‍ണമായും പോലീസ് ഏറ്റെടുത്തു. കന്റോണ്‍മെന്റ് ഗേറ്റ് ഉപരോധിച്ച് സമരം ചെയ്യില്ലെന്ന്…
Read More