കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയത്തിലേക്ക് നീങ്ങവെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പാര്‍ട്ടി ആസ്ഥാനത്തേക്ക് എത്തിയപ്പോള്‍ അവിടേക്ക് മൂര്‍ഖന്‍ പാമ്പ് ഇഴഞ്ഞെത്തിയതിന്റെ ദൃശ്യം പുറത്ത്. ഷിഗോണിലെ ബിജെപി ക്യാംപിലേക്ക് മുഖ്യമന്ത്രി കടന്നു വരുന്നതിനിടെയാണ് മതിലിനുള്ളില്‍നിന്ന് പാമ്പ് പുറത്തേക്കുവന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. പാമ്പിനെ പിന്നീട് പിടികൂടി. കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ ലീഡ് നില കേവല ഭൂരിപക്ഷത്തിനും മുകളില്‍ എത്തിയിരിക്കുകയാണ്. ഇതോടെ രാജ്യത്തെ വിവിധ കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ആഘോഷം തുടങ്ങിയിട്ടുണ്ട്.
Read MoreTag: bjp
നടന് വിജയ് എന്‍ഡിഎ സഖ്യത്തിലേക്ക് ? ബിജെപിയോട് വിമുഖതയുള്ള ഇളയ ദളപതിയുടെ നീക്കത്തില്‍ അദ്ഭുതപ്പെട്ട് രാഷ്ട്രീയ നിരീക്ഷകര്‍…
ഇളയ ദളപതി വിജയ് രാഷ്ട്രീയത്തിലേക്കെന്ന് സൂചന. തമിഴ്നാട്ടില്‍ അണ്ണാഡിഎംകെയുമായും പുതുച്ചേരിയില്‍ എന്‍ആര്‍ കോണ്‍ഗ്രസുമായും സഖ്യമുണ്ടാക്കാന്‍ വിജയ് നീക്കം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. വിജയ് ആരാധക സംഘമായ വിജയ് മക്കള്‍ ഇയക്കം പ്രവര്‍ത്തകരാണു ഇതുസംബന്ധിച്ചു വ്യാപക പ്രചാരണം നടത്തുന്നത്. പുതുച്ചേരി മുഖ്യമന്ത്രി എന്‍.രംഗസാമി വിജയ്യെ വീട്ടിലെത്തി സന്ദര്‍ശിച്ചതിനു പിന്നാലെയാണ് എന്‍ആര്‍ കോണ്‍ഗ്രസ് സഖ്യം സംബന്ധിച്ച പ്രചാരണം നടക്കുന്നത്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി വിജയ് രഹസ്യ കൂടിക്കാഴ്ച നടത്തിയതായി വാര്‍ത്തകള്‍ വന്നിരുന്നു. വിരമിച്ച പൊലീസ്, ഐഎഎസ് ഉദ്യോഗസ്ഥര്‍, മുന്‍ എംഎല്‍എമാര്‍, മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരോട് വിജയ് ഉപദേശം തേടിയതായും റിപ്പോര്‍ട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് ഇക്കാര്യത്തില്‍ പ്രഖ്യാപനം നടക്കുമെന്നും അഭ്യൂഹമുണ്ട്. എന്നാല്‍ പൊതുവെ ബിജെപിയുടെ രാഷ്ട്രീയത്തോട് വിമുഖത കാണിക്കുന്ന വിജയ് എങ്ങനെ എന്‍ഡിഎ സഖ്യത്തില്‍ ചേരുമെന്ന ചോദ്യവും നിലനില്‍ക്കുന്നുണ്ട്.
Read Moreബിജെപിക്ക് വേണ്ടി ജോലി ചെയ്യുകയാണെങ്കില്‍ എന്തിനാണ് മാധ്യമപ്രവര്ത്തകനായിരിക്കുന്നത് ! രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് മുംബൈ പ്രസ് ക്ലബ്…
മാധ്യമപ്രവര്‍ത്തകനെ അധിക്ഷേപിച്ചെന്നാരോപിച്ച് രാഹുല്‍ ഗാന്ധിക്കെതിരെ മുംബൈ പ്രസ് ക്ലബ്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ പാര്‍ട്ടി ഓഫീസില്‍ നടന്ന പത്ര സമ്മേളനത്തിനിടെ ഒരു മാധ്യമപ്രവര്‍ത്തകനെതിരേ ആക്ഷേപമുയര്ന്നുവെന്നാണ് കേസ്. എം.പി സ്ഥാനം പോകുമോ എന്നതുള്‍പ്പെടെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചോദിക്കവേ രാഹുല്‍ ക്ഷുഭിതനായി എന്നാണ് ആരോപണം. ബിജെപിക്ക് വേണ്ടി ഇത്ര നേരിട്ട് ജോലി ചെയ്യുന്നത് എന്തിനാണന്നാണ് രാഹുല്‍ ചോദിച്ചത്. ബിജെപിക്ക് വേണ്ടി ജോലി ചെയ്യുകയാണങ്കില്‍ എന്തിനാണ് മാധ്യമപ്രവര്ത്തകനായിരിക്കുന്നെതന്നും ബിജെപിയുടെ ബാഡ്ജ് ധരിക്കണമെന്നും രാഹുല്‍ പറഞ്ഞു. അതേസമയം, ഒരു മാധ്യമപ്രവര്‍ത്തകന്റെ ജോലി പത്രസമ്മേളനം വിളിക്കുന്ന രാഷ്ട്രീയക്കാരോട് മാന്യമായ രീതിയില്‍ ചോദ്യം ചോദിക്കുകയാണെന്നും, നാലാം തൂണായ മാധ്യമ പ്രവര്ത്തിന്റെ അന്തസിനെതിരേ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗമായ രാഹുല്‍ ഗാന്ധി പ്രവര്‍ത്തിച്ചത് അങ്ങേയറ്റം അപലപനീയമാണന്നും പ്രസ് ക്ലബ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. റിപ്പോര്‍ട്ടുചെയ്യാനും വിമര്‍ശനാത്മകമായ അഭിപ്രായങ്ങള്‍ നല്‍കാനുമുള്ള മാധ്യമസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാ…
Read Moreയുവമോര്‍ച്ച പ്രവര്‍ത്തകയെ പോലീസുകാരന് കഴുത്തിനു പിടിച്ചതു ‘കത്തിക്കും’; ദേശീയ വനിതാ കമ്മീഷന് കേരളത്തിലേക്ക്
കോഴിക്കോട്: ഇന്ധന വിലവര്‍ധനയുമായി ബന്ധപ്പെട്ട ‘കരിങ്കൊടി സമര’ത്തില്‍ നേട്ടമുണ്ടാക്കാന്‍ ബിജെപി. കോഴിക്കോട് മുണ്ടിക്കൽതാഴം ജംഗ്ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിനുനേരേ കരിങ്കൊടി കാണിച്ച യുവമോർച്ച ജില്ലാ കമ്മിറ്റി അംഗം വിസ്മയ പിലാശേരിയെ പുരുഷ പോലീസ് ഉദ്യോഗസ്ഥൻ കഴുത്തിനു പിടിച്ചുമാറ്റിയ സംഭവം ദേശീയ ശ്രദ്ധയിലേക്കു കൊണ്ടു വരാനാണു ബിജെപി നേതൃത്വത്തിന്റെ ശ്രമം. വിഷയത്തില്ഇടപെടുമെന്ന് ദേശീയ വനിതാ കമ്മീഷന് (എൻഡബ്ല്യുസി) ചെയർപേഴ്സ ണ് രേഖ ശർമ അറിയിച്ചു. ‘മാർച്ച് 9ന് കേരളത്തിലെത്തും. വിഷയം ഏറ്റെടുക്കും’ എന്ന് അവർ ട്വീറ്റ് ചെയ്തു. മഹിളാ മോർച്ചയുടെ ട്വീറ്റിനു മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് വിസ്മയുടെ വീട് സന്ദര്‍ശിച്ചിരുന്നു. വിഷയം കത്തിക്കാന്തന്നെയാണ് മഹിളാമോര്‍ച്ചയുടെയും തീരുമാനം. സംസ്ഥാനത്തുടനീളം പ്രവര്‍ത്തകരെ പോലീസ് അകാരണമായി കസ്റ്റഡിയില്‍ എടുക്കുന്നതായും മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരില്‍ ദ്രോഹിക്കുന്നതായും ബിജെപി സംസ്ഥാന നേതൃത്വം നേരത്തത്തന്നെ ആക്ഷേപമുന്നയിച്ചിരുന്നു. മുഖ്യമന്ത്രിക്കെതിരേ ശക്തമായ…
Read Moreകേരളം തട്ടകമാക്കാനുറച്ച് കോണ്‍ഗ്രസ് എംപിമാര്‍ ! ഇനി ലോക്സഭയിലേക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ് ഏഴ് പേര്…
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഒരുക്കങ്ങള്‍ മിക്ക പാര്‍ട്ടികളും തുടങ്ങിക്കഴിഞ്ഞു. ഭരണകക്ഷിയായ ബിജെപി വളരെ ക്രിയാത്മകമായ പ്രവര്‍ത്തനമാണ് ലോകസഭാ തെരഞ്ഞെടുപ്പ് മുമ്പില്ക്കണ്ട് നടത്തുന്നത്. എന്നാല്‍ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിനാകട്ടെ ആശങ്കയൊഴിഞ്ഞിട്ടുമില്ല. ഭാരത് ജോഡോ യാത്രയിലൂടെ രാഹുല്‍ ഗാന്ധി ആവേശം ഉയര്‍ത്തുന്നുണ്ടെങ്കിലും അത് എത്രകണ്ട് വോട്ടായി മാറുമെന്നത് സംബന്ധിച്ച് ഒരു ധാരണയുമില്ല. 2014ല്‍ മോദി പ്രഭാവത്തോടെ അധികാരത്തില്‍ വന്ന ബിജെപി 2019ല്‍ ശക്തി വര്‍ധിപ്പിച്ചപ്പോള്‍ 2014ലെ 44 സീറ്റ് 52 ആയി വര്‍ധിപ്പിക്കാനായത് മാത്രമായിരുന്നു കോണ്‍ഗ്രസിന് ആശ്വസിക്കാനുണ്ടായ വക. പഴയ ശക്തികേന്ദ്രമായ യുപിയിലും ബംഗാളിലും ഇന്ന് യാതൊരു പ്രതീക്ഷയ്ക്കും വകയില്ലാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്. ബിഹാറിലും മഹാരാഷ്ട്രയിലും സ്ഥിതി വ്യത്യസ്ഥമല്ല. നിലവില്‍ ഭരണത്തിലുള്ള വലിയ സംസ്ഥാനമായ രാജസ്ഥാനില്‍പ്പോലും വലിയ പ്രതീക്ഷയില്ലെന്നതാണ് വാസ്തവം. കോണ്‍ഗ്രസിലെ ചേരിപ്പോരും ഭരണവിരുദ്ധ വികാരവും തിരിച്ചടിയായേക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. കോണ്‍ഗ്രസ് രണ്ടക്കം കടക്കാന്‍ സാധ്യതയുള്ള ഏക സംസ്ഥാനമായാണ് കേരളത്തെ…
Read Moreകോവിഡ് നിര്‍ദ്ദേശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് ഭാരത് ജോഡോ യാത്ര മുന്നോട്ട് ! കോവിഡ് മാനദണ്ഡത്തില്‍ ദുരൂഹതയെന്ന് നിതീഷ് കുമാര്‍…
കോവിഡ് നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പ്പറത്തി ഭാരത് ജോഡോ യാത്ര ഹരിയാനയില്‍. കേന്ദ്ര ആരോഗ്യ മന്ത്രിയുടെ കോവിഡ് നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ചാണ് ഹരിയാനയില്‍ യാത്ര ആരംഭിച്ചിരിക്കുന്നത്. മാസ്ക് ധരിക്കുകയോ ആളകലം പാലിക്കുകയോ ചെയ്യാതെയാണ് യാത്ര. ഭാരത് ജോഡോ യാത്രയില്‍ കോവിഡ് നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിക്കും അശോക് ഗെലോട്ടിനും ആരോഗ്യമന്ത്രി കത്തയയ്ക്കുകയും ചെയ്തു. മാസ്കും സാനിറ്റൈസറും കൃത്യമായി ഉപയോഗിക്കണമെന്നും വാക്സീന് എടുത്തവരെ മാത്രമേ യാത്രയില്‍ പങ്കെടുപ്പിക്കാവൂ എന്നും അദ്ദേഹം നിര്‍ദേശിച്ചു. അല്ലാത്തപക്ഷം യാത്ര മാറ്റി വയ്ക്കണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ ഭാരത് ജോഡോ യാത്രയോട് ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും ഇഷ്ടക്കേടാണെന്നും ഗുജറാത്തില്‍ പ്രധാനമന്ത്രി നടത്തിയ റാലിയില്‍ ഈ നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടോ എന്നും കോണ്‍ഗ്രസ് ചോദിച്ചു. ബിജെപി നേതാക്കളുടെ പ്രചരണ പരിപാടികള്‍ക്കൊന്നും ബാധകമല്ലാത്ത കോവിഡ് മാനദണ്ഡം രാഹുല്‍ ഗാന്ധിയുടെ യാത്രയ്ക്കു…
Read More“ഓപറേഷൻ താമര”…അട്ടിമഫി നീക്കം മുന്നിൽ കണ്ട് ഹിമാചൽ എംഎൽഎമാരെ രാജസ്ഥാനിലേക്കു മാറ്റാൻ കോൺഗ്രസ്
ന്യൂഡൽഹി: ഹിമാചലിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ കോൺഗ്രസ് എംഎൽഎമാരെ രാജസ്ഥാനിലേക്കു മാറ്റാൻ കോൺഗ്രസ്. ബിജെപിയുടെ അട്ടിമറിനീക്കം മുന്നിൽ കണ്ടാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കം. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനും മുതിര്‍ന്ന നേതാവ് ഭൂപീന്ദര്‍ സിംഗ് ഹൂഡയ്ക്കുമാണ് “ഓപ്പറേഷന് താമര’ തകര്‍ക്കാൻ പാർട്ടി ചുമതല നൽകിയിരിക്കുന്നത്. കോണ്‍ഗ്രസ് എംഎല്‍എമാരെ ബസുകളില്‍ രാജസ്ഥാനിലേക്ക് മാറ്റാനാണു നീക്കം. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക വദ്ര ഹിമാചലിലെ സ്ഥിതിഗതികള്‍ നേരിട്ടു നിരീക്ഷിച്ചുവരികയാണ്. പ്രിയങ്ക ഇന്ന് ഷിംലയില്‍ എത്തും. വോട്ടെണ്ണൽ പുരോഗമിക്കുന്പോൾ 11 മണിക്കു ലഭിക്കുന്ന റിപ്പോർട്ടനുസരിച്ച് കോൺഗ്രസ് 34 സീറ്റിലും ബിജെപി 31 സീറ്റിലും ലീഡ് ചെയ്യുകയാണ്. മൂന്നു സീറ്റിൽ സ്വതന്ത്രർ ലീഡ് ചെയ്യുന്നു. സ്വതന്ത്രർ നിർണായകശക്തിയാകുമെന്ന് സൂചനകളുമുണ്ട്.
Read Moreഗോവയില്‍ കോണ്‍ഗ്രസിനെ വിഴുങ്ങി ബിജെപി ! ആകെയുള്ള 11 എംഎല്‍എമാരില്‍ പ്രതിപക്ഷ നേതാവടക്കം എട്ടു പേര് ബിജെപിയിലേക്ക്…
ഗോവയില്‍ കോണ്‍ഗ്രസിന്റെ ശവപ്പെട്ടിയില്‍ അവസാന ആണിയടിച്ചു കൊണ്ട് പ്രതിപക്ഷ നേതാവുള്‍പ്പെടെ എട്ട് എംഎല്‍എമാര്‍ ബിജെപിയിലേക്ക്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സദാനന്ദ് ഷേത് തനവാഡെയാണ് ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോ എംഎല്‍എമാരുടെ യോഗം ചേര്‍ന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷിയെ ബിജെപിയില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് അടക്കമാണ് ബിജെപിയില്‍ ചേരുന്നത്. ഗോവയില്‍ നിലവില്‍ കോണ്‍ഗ്രസിന് 11 എംഎല്‍എമാരാണ് ഉള്ളത്. ഇതില്‍ എട്ടുപേര്‍ പോകുന്നതോടെ അംഗസംഖ്യ മൂന്നായി ചുരുങ്ങും. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ യാത്ര നടത്തുന്ന വേളയിലാണ് കോണ്‍ഗ്രസ് ഗോവയില്‍ വീണ്ടും തിരിച്ചടി നേരിടുന്നത്. നേരത്തെയും ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചെക്കേറിയതിനെ തുടര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ഥികളെ കൊണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷം എംഎല്‍എമാരെ ആരാധനാലയങ്ങളില്‍ എത്തിച്ചും പ്രതിജ്ഞ എടുപ്പിച്ചിരുന്നു.
Read Moreഹര് ഘര്‍ തിരംഗ റാലിയിലേക്ക് പശു ഓടിക്കയറി ! പശുവിന്റെ ആക്രമണത്തില്‍ ഗുജറാത്ത് മുന്‍ ഉപമുഖ്യമന്ത്രിക്ക് പരിക്ക്; വീഡിയോ…
ബിജെപിയുടെ ഹര് ഘര്‍ തിരംഗ റാലിക്കിടയിലേക്ക് പശു ഓടിക്കയറി മുന്‍ ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന് പരിക്ക്. ഗുജറാത്തിലെ മെഹ്സന ജില്ലയിലായിരുന്നു സംഭവം. തെരുവിലൂടെ നടന്ന പശു അപ്രതീക്ഷിതമായി ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഓടിക്കയറുകയായിരുന്നു. പശുവിന്റെ ആക്രമണത്തില്‍ നിതിന്‍ പട്ടേല്‍ അടക്കം അഞ്ചോളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. നിതിന്‍ പട്ടേലിന്റെ കാലിനാണ് പരിക്കേറ്റത്. തുടര്‍ന്ന് പ്രഥമ ശുശ്രൂഷ നല്കി അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയ്ക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടു.അടുത്ത 20 ദിവസം വിശ്രമിക്കാന്‍ വേണ്ടി ഡോക്ടര്‍മാര്‍ തന്നോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം അദ്ദേഹം പറഞ്ഞു.
Read Moreവനിതയെ അപമാനിച്ച ബിജെപി നേതാവിന്റെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ചു പൊളിച്ചു ! സംഭവം യുപിയില്‍…
വനിതയെ അപമാനിച്ച ബിജെപി കിസാന്‍മോര്‍ച്ച നേതാവിന്റെ കെട്ടിടം ബുള്ഡോസറുമായിട്ടെത്തി പൊളിച്ച് നീക്കി അധികൃതര്‍. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. അനധികൃത നിര്‍മാണമെന്ന് ചൂണ്ടിക്കാട്ടിയാണ് നോയിഡയിലെ സെക്ടര്‍-93 ബിയിലുള്ള ഗ്രാന്‍ഡ് ഒമാക്സ് സൊസൈറ്റിയില്‍ താമസക്കാരനായ ശ്രീകാന്ത് ത്യാഗിയുടെ വീടിന് നേരെ ജില്ലാ ഭരണകൂടത്തിന്റെ ബുള്‍ഡോസര്‍ നടപടി. പോലീസ് ഉദ്യോഗസ്ഥരോടൊപ്പം എത്തിയ അധികൃതര്‍ ശ്രീകാന്ത് ത്യാഗിയുടെ വസ്തുവിലെ അനധികൃത കെട്ടിടം പൊളിച്ചുനീക്കുകയായിരുന്നു. നിലവില്‍ കിസാന്‍മോര്‍ച്ച നേതാവായ ശ്രീകാന്ത് ത്യാഗി ഒളിവിലാണ്. ഹൗസിംഗ് സൊസൈറ്റിയില്‍ ബഹളം സൃഷ്ടിച്ച ത്യാഗിയുടെ അനുയായികളെയും പോലീസ് കസ്റ്റഡിയിലെടുത്തു. നോയിഡ പോലീസ് ത്യാഗിക്കെതിരെ ഗുണ്ടാനിയമം ചുമത്തി. കഴിഞ്ഞ ദിവസമാണ് ശ്രീകാന്ത് ത്യാഗിയും ഹൗസിംഗ് സൊസൈറ്റിയില്‍ താമസക്കാരിയായ വനിതയും തമ്മില്‍ വൃക്ഷത്തൈകള്‍ നടുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നടന്നത്. ത്യാഗി ഹൗസിംഗ് സൊസൈറ്റിയില്‍ ചില വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാന്‍ ശ്രമിക്കുകയും നിയമങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി സ്ത്രീ അതിനെ എതിര്‍ക്കുകയുമായിരുന്നു. സംഭവം നടന്നപ്പോള്‍ ത്യാഗി…
Read More