സ്വന്തം ലേഖകന്‍ കോഴിക്കോട്: നിയമസഭാതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഏറെ പ്രതീക്ഷ അര്‍പ്പിച്ച മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളും വിജയസാധ്യതയും പരിശോധിച്ച് കേന്ദ്രം. സംസ്ഥാന നേതൃത്വം ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറി. നിലവിലെ സാഹചര്യത്തില്‍ ഉള്ള ഏക സീറ്റ് നിലനിര്‍ത്താന്‍ കഴിയുമോ എന്ന ആശങ്കയാണ് അവസാനവട്ട വിലയിരുത്തലില്‍ കേന്ദ്രത്തിനുള്ളത്.നേമത്ത് ഒ.രാജഗോപാല്‍ വിജയിച്ചുകയറിയ സാഹചര്യം കുമ്മനം രാജശേഖരന് മ ത്സരിച്ചപ്പോള് ഉണ്ടായില്ലെന്ന വിലയിരുത്തലാണ് പാര്‍ട്ടിക്കുള്ളത്. പതിവുപോലെ വോട്ടിംഗ് ശതമാനം കൂടാനുള്ള സാധ്യതമാത്രമാണ് കേന്ദ്ര നേതൃത്വം കാണുന്നത്. അഞ്ച് സീറ്റെങ്കിലും ലഭിക്കുമെന്നായിരുന്നു ബിജെപി സംസ്ഥാന നേതാക്കള്‍ തെരഞ്ഞെടുപ്പിന് മുന്‍പ് കേന്ദ്രനേതാക്കളെ ധരിപ്പിച്ചിരുന്നത്. എന്നാല്‍ ശക്തമായ അടിയൊഴുക്കളുണ്ടായതായും പ്രതീക്ഷിച്ച സീറ്റുകള്‍ ലഭിക്കുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും നേതാക്കള്‍ പറയുന്നു. നേതാക്കളുടെ ആത്മവിശ്വാസം തകര്‍ക്കുന്ന റിപ്പോര്‍ട്ടുകളാണ് താഴെക്കിടയില്‍ നിന്നു തെരഞ്ഞെടുപ്പിനുശേഷം ലഭിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് മല്‍സരിച്ച മഞ്ചേശ്വരത്തുമാത്രമാണ് പ്രതീക്ഷയുള്ളതെന്ന വിലയിരുത്തലാണുള്ളത്.…
Read MoreTag: bjp
കിച്ചു ജയിച്ചാല്‍ ജനങ്ങള്‍ ജയിച്ച പോലെ ! തന്റെ ഭര്‍ത്താവായതു കൊണ്ട് പറയുകയല്ലെന്നും മറ്റു സ്ഥാനാര്‍ഥികളേക്കാള്‍ മികച്ചയാളാണ് കൃഷ്ണകുമാറെന്നും സിന്ധു കൃഷ്ണ…
തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന തന്റെ ഭര്‍ത്താവും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ കൃഷ്ണകുമാര്‍ മറ്റു സ്ഥാനാര്ഥികളെക്കാള് മികച്ചയാളെന്ന് അദ്ദേഹത്തിന്റെ ഭാര്യ സിന്ധു കൃഷ്ണ. കിച്ചു(കൃഷ്ണകുമാര്‍) ജയിച്ചാല്‍ ജനങ്ങള്‍ ജയിച്ചപോലെയാണെന്നും, അദ്ദേഹം തോറ്റാല്‍ എല്ലാവരും വീണ്ടും തോല്‍ക്കുമെന്നും സിന്ധു പറഞ്ഞു. കിച്ചു ജയിക്കണം, അദ്ദേഹത്തിനെതിരെ മത്സരിക്കുന്നവര്‍ വളരെ അനുഭവ സമ്പത്തുള്ളവരാണ്. ചിലരെ വ്യക്തിപരമായി പരിചയമുണ്ട്. കൃഷ്ണകുമാര്‍ എന്റെ ഭര്‍ത്താവായതുകൊണ്ട് പറയുകയല്ല, ഇവരേക്കാളൊക്കെ മികച്ച സ്ഥാനാര്‍ത്ഥി അദ്ദേഹം തന്നെയാണ്. കിച്ചുവിനെതിരെ പ്രവര്‍ത്തിക്കുന്ന ഓരോത്തര്‍ക്കും ഇക്കാര്യം അറിയാമെന്നും സിന്ധു മാധ്യമങ്ങളോടു പറഞ്ഞു. കൃഷ്ണകുമാര്‍ രാഷ്ട്രീയക്കാരനാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും എംഎല്‍എ കൃഷ്ണകുമാറിന്റെ ഭാര്യ എന്ന അലങ്കാരം വയ്ക്കാന്‍ ആഗ്രഹിക്കാത്ത ആളാണ് താനെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം കൃഷ്ണകുമാര്‍ ജയിച്ചുകഴിഞ്ഞാല്‍ മണ്ഡലത്തിലെ ഒരുപാട് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്നും സിന്ധു കൂട്ടിച്ചേര്‍ത്തു.
Read Moreതലശേരിയില്‍ സി.ഒ.ടി.നസീറിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി…
കണ്ണൂര്‍: ഒടുവില്‍ തലശേരിയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി.നസീറിന് പിന്തുണ നല്കാന് ബിജെപി തീരുമാനിച്ചു. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ബിജെപി സംസ്ഥാന നേതൃത്വം തീരുമാനം പ്രഖ്യാപിച്ചത്. മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസിന്റെ പത്രിക തള്ളിയത് പാര്‍ട്ടിയെ വിഷമവൃത്തത്തിലാക്കിയിരുന്നു. പത്രിക തള്ളിയ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല തീരുമാനം ലഭിച്ചില്ല. ഇതോടെയാണ് മണ്ഡലത്തിലെ വോട്ടര്‍മാരോട് ആരെ പിന്തുണയ്ക്കാന്‍ നിര്‍ദ്ദേശിക്കും എന്ന പ്രതിസന്ധിയില്‍ പാര്‍ട്ടി എത്തിയത്. നസീര്‍ അല്ലാതെ പ്രമുഖ സ്വതന്ത്ര സ്ഥാനാര്‍ഥികളൊന്നും മണ്ഡലത്തില്‍ മത്സര രംഗത്തുണ്ടായിരുന്നില്ല. ഒരുഘട്ടത്തില്‍ മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്യാന്‍ പാര്‍ട്ടി ആലോചിച്ചെങ്കിലും ഒത്തുകളി ആരോപിച്ച് എല്‍ഡിഎഫും യുഡിഎഫും വന്നതോടെ പിന്മാറി. ഇന്ന് കണ്ണൂരില്‍ വാര്‍ത്താ സമ്മേളനം നടത്തി നസീര്‍ പരസ്യമായി ബിജെപി പിന്തുണ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പാര്‍ട്ടി തീരുമാനം പ്രഖ്യാപിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നസീറും ബിജെപി നേതൃത്വവും…
Read Moreമുഖ്യമന്ത്രിയ്ക്കു വേണ്ടിയാണെങ്കില്‍ പോലും ഞാനിത് ചെയ്യില്ല ! പൊട്ടിത്തെറിച്ച് നുസ്രത് ജഹാന്; വീഡിയോ വൈറലാകുന്നു…
ഒരു മണിക്കൂറിലേറേ തിരഞ്ഞെടുപ്പ് പ്രചാരണം നീണ്ടതോടെ രോഷാകുലയായി പ്രതികരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും നടിയുമായ നുസ്രത്ത് ജഹാന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. വീഡിയോ എന്നത്തേതാണ് എന്നതില്‍ വ്യക്തതയില്ലെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നടന്ന റോഡ്ഷോയിലാണ് എംപിക്കു നിയന്ത്രണം വിട്ടത്. വാഹനത്തില്‍ പ്രചാരണം നടത്തുന്ന എംപിയോട് പ്രധാന റോഡ് തൊട്ടടുത്തതാണ്. അര കിലോമീറ്റര്‍ മാത്രം അകലെയെന്ന് ആരോ ഒരാള്‍ പറയുന്നതു വീഡിയോയില്‍ കേള്‍ക്കാം. ഒരു മണിക്കൂറില്‍ ഏറെയായി താന്‍ പ്രചാരണം നടത്തുകയാണെന്നും മുഖ്യമന്ത്രിക്കു വേണ്ടി പോലും താനിത് ചെയ്യില്ലെന്നും നുസ്രത്ത് ജഹാന് പറയുന്നതാണ് 25 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോയിലുള്ളത്. രോഷാകുലയായ നുസ്രത്ത് വാഹനത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. വീഡിയോ വൈറല്‍ ആയതോടെ നുസ്രത്തിനെതിരേ പരിഹാസവുമായി ബിജെപി രംഗത്തെത്തി. നന്ദിഗ്രാമില്‍ മമതയുടെ പതനം ഉറപ്പാണ് എന്ന ഹാഷ്ടാഗോടെ ബംഗാള്‍ ബിജെപിയുടെ ട്വിറ്റര്‍ പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്.
Read Moreകമലിന്റെ താര രാഷ്ട്രീയത്തിന് തമിഴകത്ത് വലിയ ഭാവിയില്ല ! ‘ഉലകനായക’നെതിരേ പ്രചാരണത്തിനിറങ്ങുമെന്ന് ഗൗതമി…
തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മക്കള്‍ നീതിമയ്യത്തിന്റെ(എംഎന്‍എം) സ്ഥാപകന്‍ കമല്‍ഹാസനെതിരേ പ്രചാരണത്തിനിറങ്ങുമെന്ന് നടിയും ബിജെപി താരപ്രചാരകയുമായ ഗൗതമി. കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ നിന്നാണ് കമല്‍ ജനവിധി തേടുന്നത്. കമലിന്റെ താര രാഷ്ട്രീയത്തിനു തമിഴകത്തു വലിയ ഭാവിയില്ലെന്നും ഗൗതമി ഒരു മാധ്യമത്തോടു പറഞ്ഞു. ചെന്നൈയില്‍ ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷ പുലര്‍ത്തുന്ന ഹാര്‍ബര്‍ മണ്ഡലത്തിലെ പ്രചാരണത്തിനിടെയാണു ഗൗതമി സംസാരിച്ചത്. ബിജെപി സ്ഥാനാര്‍ഥികള്‍ക്കായി തമിഴ്നാട്ടില്‍ അങ്ങോളമിങ്ങോളം ഓടിനടന്നു പ്രചാരണം നയിക്കുകയാണ് ഗൗതമി. സീറ്റിനു വേണ്ടിയല്ല ബിജെപിയില്‍ ചേര്‍ന്നതെന്നു രാജപാളയത്തു സീറ്റ് നിഷേധിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി നടി പറഞ്ഞു. തമിഴ്നാട്ടില്‍ ബിജെപിയോടുള്ള അകല്‍ച്ച കുറഞ്ഞുവെന്ന് ഗൗതമി അവകാശപ്പെട്ടു. നടിയും ബിജെപി നേതാവുമായ ഖുശ്ബുവുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന വാര്‍ത്തകളും താരം നിഷേധിച്ചു. ഖുശ്ബുവിനു വേണ്ടി പ്രചാരണത്തിനിറങ്ങും. വിരുദ്നഗറിലെ രാജപാളയത്ത് ഗൗതമി മത്സരിക്കുമെന്നായിരുന്നു ബിജെപി നേതാക്കള്‍ നേരത്തേ പറഞ്ഞിരുന്നത്. എന്നാല്‍ അണ്ണാ ഡിഎംകെ…
Read Moreമഞ്ചേശ്വരത്തെ ‘വയ്യാവേലിയെ’ വലവീശിപ്പിടിച്ച് ബിജെപി ! കെ സുന്ദര മത്സരരംഗത്തു നിന്നു പിന്മാറുന്നു; ബിജെപിയില്‍ ചേരും…
കഴിഞ്ഞ തവണ കെ. സുരേന്ദ്രനെ നിയമസഭയില്‍ എത്തുന്നതില്‍ നിന്നു തടഞ്ഞ സ്വതന്ത്ര സ്ഥാനാര്‍ഥി കെ സുന്ദര ഇത്തവണ ബിജെപി സ്ഥാനാര്‍ഥിയ്ക്കു ഭീഷണിയാകില്ല. ഇക്കുറി ബിഎസ്പി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച കെ സുന്ദര മല്‍സരരംഗത്തു നിന്നും മാറുന്നുവെന്നാണ് സൂചന. ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് വലിയ ആശ്വാസമാണ് സുന്ദരയുടെ നിലപാട്. മഞ്ചേശ്വരത്തു ബിഎസ്പി സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക നല്കിയ സുന്ദര ഇന്നു പത്രിക പിന്‍വലിക്കും. ഇത്തവണ ബിജെപിക്കു പിന്തുണ നല്‍കുമെന്നും സുന്ദര പറഞ്ഞു. സുന്ദരയോടൊപ്പം ബിജെപി നേതാക്കള്‍ നില്ക്കുന്ന ചിത്രം ബിജെപി മീഡിയ വാട്സാപ് ഗ്രൂപ്പിലൂടെ പുറത്തു വിട്ടു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സുരേന്ദ്രന്റെ അപരനായി, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച സുന്ദര 467 വോട്ടുകള്‍ നേടിയിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് ഇന്ന് 89 വോട്ടിനാണ് പരാജയപ്പെട്ടത്. ഇത്തവണയും സുന്ദരയുടെ സ്ഥാനാര്‍ത്ഥിത്വം ബിജെപിക്ക് ഭീഷണിയായിരുന്നു. അതിനിടെ,…
Read Moreബിജെപി പ്രവർത്തകർക്ക് കോവിഡ് ബാധിക്കില്ല, അവർ കഠിനാധ്വാനം ചെയ്യുന്നവരാണെന്ന് ബിജെപി എംഎൽഎ; കോവിഡ് വന്ന നേതാക്കൾ ഇവരൊക്കെ..
അഹമ്മദാബാദ്: പാർട്ടിയ്ക്കായി രാപകൽ അധ്വാനിക്കുന്നവർക്ക് കോവിഡ് വരില്ലെന്ന് ഗുജറാത്തിലെ ബിജെപി എംഎൽഎ ഗോവിന്ദ് പട്ടേൽ. സംസ്ഥാനത്ത് വൈറസ് പടരാൻ കാരണം രാഷ്ട്രീയപാർട്ടികൾ കോവിഡ് മാദണ്ഡം പാലിക്കാത്തത് കൊണ്ടല്ലേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് എംഎൽഎയുടെ മറുപടി. കഠിനാധ്വാനം ചെയ്യുന്നവർക്ക് കൊറോണ വൈറസ് പിടിപെടില്ല. ബിജെപി പ്രവർത്തകരെല്ലാം കഠിനാധ്വാനികളാണ്. ഇതുവരെ പാർട്ടിയുടെ ഒരു പ്രവർത്തകനു പോലും കോവിഡ് ബാധിതനായിട്ടില്ലെന്നും ഗോവിന്ദ് പറഞ്ഞു. അതേസമയം മുതിർന്ന ബിജെപി നേതാക്കളായ ജെ.പി. നഡ്ഡ, അമിത് ഷാ, നിതിൻ ഗഡ്കരി, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി എന്നിവർക്ക് കോവിഡ് ബാധിച്ചിരുന്നു.
Read Moreകഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ഥി വി മുരളീധരനോ അതോ നിലവിലെ കോണ്‍ഗ്രസ് നേതാവോ ? കഴക്കൂട്ടത്ത് സ്ഥാനാര്‍ഥി പ്രമുഖനെന്ന് വിവരം…
ബിജെപിയുടെ ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്ത കഴക്കൂട്ടത്ത് അപ്രതീക്ഷിത സ്ഥാനാര്‍ഥിയെന്ന് സൂചന. ഇന്ന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ സാധ്യയുണ്ട്. മത്സരിക്കാന്‍ താല്പര്യമുള്ള കേന്ദ്ര മന്ത്രി വി. മുരളീധരന് മത്സരിക്കാനുള്ള അനുമതി കേന്ദ്ര നേതൃത്വം ഇതുവരെ നല്‍കിയിട്ടില്ല. കഴിഞ്ഞ തവണ വി. മുരളീധരന് രണ്ടാമതെത്തിയ മണ്ഡലമാണിത്. കേന്ദ്രമന്ത്രി എന്ന രീതിയില്‍ മത്സരിച്ച ശേഷം പരാജയപ്പെട്ടാല്‍ ദേശീയ തലത്തില്‍ ചര്‍ച്ചയാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതാണ് വി. മുരളീധരന്റെ സ്ഥാനാര്‍ഥിത്വത്തിന് കേന്ദ്ര നേതൃത്വം പ്രാമുഖ്യം കൊടുക്കാതിരിക്കാനുള്ള കാരണം. മണ്ഡലത്തില്‍ ഏറെ സ്വീകാര്യതയുള്ള ശോഭ സുരേന്ദ്രന് പാര്‍ട്ടിയുമായി ഇടഞ്ഞു നില്ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വം ശോഭയുടെ പേര് വെട്ടുകയായിരുന്നു. മുരളീധരന്റെ പേരാണ് കൂടുതലും ഉയര്‍ന്നു കേള്‍ക്കുന്നത്. ഇതു കൂടാതെ പാര്‍ട്ടി വിടാന്‍ ഒരുങ്ങി നില്ക്കുന്ന ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവ് ഇവിടെ സ്ഥാനാര്‍ഥിയാകുമെന്നും അഭ്യൂഹമുണ്ട്. ഏതായാലും ഇന്നു വൈകിട്ടോടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് വിവരം.
Read Moreബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു ! നേമത്ത് കുമ്മനം,തൃശൂരില്‍ സുരേഷ് ഗോപി; സുരേന്ദ്രന് രണ്ടിടത്ത്…
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് രണ്ടു മണ്ഡലങ്ങളില്‍ ജനവിധി തേടും. മഞ്ചേശ്വരം, കോന്നി എന്നീ മണ്ഡലങ്ങളിലാണ് സുരേന്ദ്രന് മത്സരിക്കുക. ഡല്‍ഹിയില്‍ ബിജെപി കേന്ദ്ര നേതൃത്വമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 115 സീറ്റുകളിലാണ് ബിജെപി ഇത്തവണ മത്സരിക്കുന്നത്. കുമ്മനം രാജശേഖരന് നേമത്തും ഇ.ശ്രീധരന് പാലക്കാട്ടും ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിലും അല്‍ഫോണ്‍സ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയിലും ജനവിധി തേടും. കാട്ടാക്കടയില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.കെ.കൃഷ്ണദാസാണ് മത്സരിക്കുന്നത്. മുതിര്‍ന്ന നേതാവ് സി.കെ.പത്മനാഭന് ധര്‍മടത്ത് മത്സരിക്കും. മുഖ്യമന്ത്രി പിണറായി വിജയനെതിരേ മുതിര്‍ന്ന നേതാവ് തന്നെ മത്സരിക്കണമെന്ന പാര്‍ട്ടിയെ പൊതുവികാരത്തിന്റെ അടിസ്ഥാനത്തിലാണ് സി.കെ.പി ധര്‍മടത്ത് ജനവിധി തേടുന്നത്. രാജ്യസഭാ എംപി കൂടിയായ സുരേഷ്ഗോപി തൃശൂരില്‍ നിന്നാണ് മത്സരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലും സുരേഷ്ഗോപി തൃശൂര്‍ മണ്ഡലത്തെയാണ് പ്രതിനീധീകരിച്ചത്. സിനിമാതാരം സി.കൃഷ്ണകുമാറിനെ തിരുവനന്തപുരത്ത് രംഗത്തിറക്കി മണ്ഡലം പിടിക്കാനാണ് ബിജെപി ശ്രമം. വട്ടിയൂര്‍ക്കാവില്‍ വി.വി.രാജേഷാണ് സ്ഥാനാര്‍ഥി.
Read Moreവോട്ടു പിടിക്കാന്‍ പൂരം’ തീര്‍ത്ത് ബിജെപി; ബിജെപി ഭക്തർക്കൊപ്പം ഹാഷ്ടാഗുമായി പ്രചാരണത്തിനിറങ്ങും
കോഴിക്കോട്: തൃശൂര്‍ പൂരം “ഏറ്റെടുത്ത്’ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭക്തരുടെ പിന്തുണയ്ക്കായി ബിജെപി രംഗത്ത്. ശബരിമലയിലെ ഭക്തജന വേട്ടയെ ഓര്‍മിച്ച് പ്രചാരണം കടുപ്പിക്കാനൊരുങ്ങിയ ബിജെപി തൃശൂര്‍ പൂരവും വീണു കിട്ടിയ സുവര്‍ണാവസരമായി ഉപയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് ബിജെപി ഭക്തര്ക്കൊപ്പുമുണ്ടെന്ന സന്ദേശവുമായി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.വാട്സ് ആപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങി സമൂഹമാധ്യമങ്ങളിലൂടെ തൃശൂര്‍പൂരവും ബിജെപി നിലപാടും വൈറലായി മാറിയിരിക്കുകയാണ്. “ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചു കൊണ്ട്, പാരമ്പര്യപൊലിമയോടെ തൃശൂര്‍ പൂരവും അനുബന്ധ ചടങ്ങുകളും സംഘടിപ്പിക്കുക എന്നത് വിശ്വാസികളുടെ അവകാശമാണ്. രാഷ്ട്രീയ സമ്മേളനങ്ങള്‍ക്കും മറ്റു സര്‍ക്കാര്‍ പരിപാടികള്‍ക്കും ബാധകമല്ലാത്ത കോവിഡ് പ്രോട്ടോകോള്‍ ക്ഷേത്രോത്സവങ്ങളില്‍ മാത്രം അടിച്ചേല്‍പ്പിക്കുന്നത് ബാലിശമായ നടപടിയായേ കാണാനാകൂ.ഷോപ്പിംഗ് മാളുകളും സിനിമാ തിയേറ്ററുകളും തുറന്ന് പ്രവര്‍ത്തിക്കുന്ന നാട്ടില്‍ പൂരവും, അനുബന്ധ എക്സിബിഷനും നടത്താം.’ എന്നുമാണ് ബിജെപി പ്രചരിപ്പിക്കുന്നത്.അതേസമയം തൃശൂര്‍ പുരം തെരഞ്ഞെടുപ്പില്‍ ബിജെപി പ്രചാരണ ആയുധമാക്കുമെന്നതിനാല്‍ ഇതിനുള്ള പ്രതിരോധവും സര്‍ക്കാര്‍…
Read More