ഭീതി വിതച്ച ബ്ലാക്ക്, വൈറ്റ്,യെല്ലോ ഫംഗസുകള്‍ക്കു ശേഷം ഇപ്പോള്‍ ഗ്രീന്‍ ഫംഗസും കോവിഡ് രോഗമുക്തി നേടുന്നവരിലുണ്ടാകുമെന്ന് കണ്ടെത്തിയിരിക്കുകയാണ്. കോവിഡ് രോഗമുക്തനായ ഇന്‍ഡോര്‍ സ്വദേശിയിലാണ് ഇപ്പോള്‍ ഗ്രീന്‍ ഫംഗസ് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ മധ്യപ്രദേശില്‍ ചികിത്സയിലിരുന്ന ഇയാളെ വിദഗ്ധ ചികിത്സക്കായി മുംബൈയിലേക്ക് മാറ്റി. നേരത്തെ ഇയാളില്‍ ബ്ലാക്ക് ഫംഗസ് രോഗം നേരത്തെ സ്ഥിരീകരിച്ചിരുന്നു. കോവിഡ് രോഗമുക്തി നേടിയതിന് പിന്നാലെ വിശദമായ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ഗ്രീന്‍ ഫംഗസ് കണ്ടെത്തിയത്. രക്തം, ശ്വാസകോശം, സൈനസുകള്‍ എന്നിവയിലാണ് രോഗബാധ കണ്ടെത്തിയതെന്ന് ശ്രീ അരബിന്ദോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടറായ രവി ദോസി ഡോക്ടര്‍ വ്യക്തമാക്കി. രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് ഇയാളെ കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു മാസത്തോളം ഇയാള്‍ ഐസിയുവില്‍ ചികിത്സയിലായിരുന്നു. പിന്നീട് കോവിഡ് മുക്തിയുണ്ടായെങ്കിലും കടുത്ത പനി തുടരുകയായിരുന്നു. മൂക്കിലൂടെ രക്തം വരികയും ചെയ്തിരുന്നു. ഭാരം കുറഞ്ഞത് മൂലം രോഗി…
Read MoreTag: black fungus
ബ്ലാക്ക് ഫംഗസ് മരുന്ന് ക്ഷാമം ; ബംഗളൂരുവില്‍നിന്ന് മരുന്ന് എത്തിക്കാന്‍ നീക്കം; കെഎംഎസ്സിഎല് പ്രതിനിധിയെ അയച്ചു
സ്വന്തം ലേഖകന്‍ കോഴിക്കോട്: സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് ക്ഷാമം രൂക്ഷമായതിനെ ത്തുടര്‍ന്ന് ബംഗളൂരുവില്‍നിന്ന് മരുന്നെത്തിക്കാന്‍ നീക്കം. കേരള മെഡിക്കല്‍ സര്‍വീസ് കോര്പറേഷന് ലിമിറ്റഡ് (കെഎംഎസ്സിഎല് ) മരുന്ന് ശേഖരിക്കുന്നതിനായി ഒരു പ്രതിനിധിയെ ബംഗളൂരുവിലേക്ക് അയച്ചിട്ടുണ്ട്. ഇവിടെ നിന്ന് 100 വയല്‍ ആംഫോടെറിസിന്‍ എത്തിക്കാനാണ് നീക്കം നടക്കുന്നത്. ഇതിന് പുറമേ മുംബൈ വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുന്ന മരുന്നും ഇന്നെത്തിക്കാന്‍ നീക്കം നടത്തുന്നുണ്ട്. നെടുമ്പാശേരിയില്‍ ഇന്നലെ വൈകിട്ട് എത്തേണ്ട വിമാനം തകരാറായതിനെ തുടര്‍ന്നാണ് ഇവ എത്തിക്കാന്‍ സാധിക്കാത്തത്. 50 വയല്‍ മരുന്നാണ് ഇവിടെ കുടുങ്ങി കിടക്കുന്നത്. അതേസമയം ഇന്ന് 150 വയല്‍ എത്തിച്ചാല്‍ മരുന്ന്ക്ഷാമത്തിന് നേരിയ ആശ്വാസമാകും.ഉത്തരേന്ത്യയില്‍ ബ്ലാക്ക് ഫംഗസ് രോഗം രൂക്ഷമായതിനെത്തുടര്‍ന്നാണ് സംസ്ഥാനത്ത് മരുന്ന് ക്ഷാമം രൂക്ഷമായത്. രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് മരുന്നുകള്‍ ലഭിക്കാത്ത അവസ്ഥയാണുള്ളത്. ആംഫോ ടെറിസിൻ, ലൈപോസോമൽ ആം ഫോടെറിസിൻ എന്നീ മരുന്നുകളാണ് ബ്ലാക്ക്…
Read Moreസംസ്ഥാനത്ത് ബ്ലാക് ഫംഗസ് ബാധ കുതിച്ചുയരുന്നു ! ഏറ്റവും കൂടുതല്‍ മലപ്പുറത്ത്;മരണസംഖ്യ ഉയരുമ്പോള്‍ മരുന്നിന് ക്ഷാമം…
സംസ്ഥാനത്ത് കോവിഡാനന്തരം ബ്ലാക് ഫംഗസ് ( മ്യൂക്കോര്‍മൈക്കോസിസ്) ബാധിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നു. ഇതുവരെ 44 പേര്‍ക്കാണ് സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ 35 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. ഒമ്പത് പേര് രോഗം മൂലം മരിച്ചു. മലപ്പുറത്താണ് കൂടുതല്‍ ആളുകളില്‍ ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. 11 പേര്‍ക്കാണ് ജില്ലയില്‍ രോഗം വന്നത്. കോഴിക്കോട് – 6, തൃശൂര്‍ -5, പാലക്കാട് – 5, എറണാകുളം – 4, തിരുവനന്തപുരം- 3, കൊല്ലം-2, പത്തനംതിട്ട – 2, കോട്ടയം -2, കണ്ണൂരില്‍ ഒന്ന് എന്നിങ്ങനെയാണ് ഇതുവരെ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. രോഗം കൂടുതല്‍ അവയവങ്ങളിലേക്ക് ബാധിക്കാതിരിക്കാന്‍ നേരത്തെ കണ്ടെത്തി ചികിത്സ തുടങ്ങുക എന്നതു മാത്രമാണ് പ്രതിവിധി. ഇതിനായി ആന്റിഫംഗല്‍ മരുന്നായ ആംഫോടെറിസിന്‍ ബി എന്ന മരുന്നാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഇതിന് സംസ്ഥാനത്ത് ദൗര്‍ലഭ്യം…
Read Moreബ്ലാക് ഫംഗസിനു പിന്നാലെ ‘വൈറ്റ് ഫംഗസ്’ ബാധയും ! ഈ രോഗത്തെക്കുറിച്ചും രോഗലക്ഷണങ്ങളെക്കുറിച്ചും അറിയാം…
ബ്ലാക് ഫംഗസിനു പിന്നാലെ വൈറ്റ് ഫംഗസ് ബാധയും വ്യാപകമായതോടെ ആശങ്കയിലാണ് ആളുകള്‍. എന്നാല്‍ വൈറ്റ് ഫംഗസിനെക്കരുതി ആശങ്ക വേണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. വായ, ശ്വാസനാളം, അന്നനാളം, ആമാശയം, ത്വക്ക് എന്നീ ശരീരഭാഗങ്ങളെ ബാധിക്കുന്ന രോഗാവസ്ഥയാണിത്.വായില്‍ വെള്ള നിറത്തില്‍ പൂപ്പല്‍ ബാധ പലരിലും കാണാറുണ്ട്. ഇതു വൈറ്റ് ഫംഗസ് ബാധയാണെന്ന് വിദഗ്ധര്‍ പറയുന്നു. സാധാരണ കാന്‍സര്‍ രോഗികളുടെ നാവിലും അണ്ണാക്കിലും ഈ പൂപ്പല്‍ ബാധ കാണാറുണ്ട്. ഇത് യാതൊരുകാരണവശാലും മരണകാരണമാകില്ല. നിരവധി മരുന്നുകളും ഇതിനു ലഭ്യമാണ്. യാതൊരു തരത്തിലുമുള്ള ഭീഷണി ഈ രോഗം മൂലമുണ്ടാകില്ല. സാധാരണ കണ്ടുവരുന്ന ഈ അസുഖത്തെ ക്യാന്ഡിഡാ ആല്ബിക്കെന്സ് എന്നാണു ശാസ്ത്രലോകം വിളിക്കുന്നത്. ബ്ലാക് ഫംഗ്സ പോലെ മാരകമായ അസുഖമല്ല ഇതെങ്കിലും ചിലര്‍ ഇതിനെ പര്‍വ്വതീകരിച്ച് സോഷ്യല്‍ മീഡിയയിലൂടെ ഭയം വിതയ്ക്കുന്നുണ്ട്. കോവിഡ് ബാധിച്ച് ഐ.സി.യുവില്‍ കഴിയുന്ന രോഗികള്‍ക്ക് സ്റ്റിറോയ്ഡ് ഉപയോഗംമൂലം പ്രതിരോധശേഷി…
Read Moreമൂക്കടപ്പ് ബ്ലാക് ഫംഗസിന്റെ ലക്ഷണം ? ബ്ലാക് ഫംഗസ് ശരീരത്തില്‍ പ്രവേശിക്കുന്ന സാഹചര്യങ്ങളെക്കുറിച്ചറിയാം…
കോവിഡ് രണ്ടാം തരംഗത്തില്‍ ബ്ലാക് ഫംഗസ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. വീടുകള്‍ക്ക് അകത്തും പുറത്തുമായി പൊതുവേ കാണുന്ന മ്യൂകര്‍മൈസറ്റിസ് എന്നു വിളിക്കപ്പെടുന്ന പൂപ്പലുകളില്‍ നിന്നാണ് മ്യൂകര്‍മൈകോസിസ് അഥവാ ബ്ലാക് ഫംഗസ് എന്ന രോഗബാധയുണ്ടാകുന്നത്. രോഗം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ബ്ലാക് ഫംഗസ് ലക്ഷണങ്ങള്‍ എന്തെല്ലാമാണെന്നും എന്ത് മുന്‍കരുതലുകളാണ് സ്വീകരിക്കേണ്ടതെന്നും അറിഞ്ഞിരിക്കേണ്ടത് ആവശ്യകതയാണ്. ബ്ലാക് ഫംഗസ് ഏറ്റവും കൂടുതലായി ബാധിക്കുന്ന അവയവങ്ങള്‍ മൂക്കും കണ്ണുമാണ്. ഇതേകാരണത്താല്‍ മൂക്കടപ്പ് എല്ലാം ബ്ലാക് ഫംഗസാണോ എന്ന് സംശയിക്കുന്നവരാണ് അധികവും. കോവിഡ് മാറിക്കഴിഞ്ഞാലും സൈനസൈറ്റിസ് തുടരുന്നതാണ് പലരെയും ഈ ആശങ്കയിലേക്കെത്തിക്കുന്നത്. സൈനസൈറ്റിസിന്റെ ലക്ഷണങ്ങള്‍ ബ്ലാക്ക് ഫംഗസ് ബാധിതരില്‍ കാണപ്പെടാറുണ്ടെങ്കിലും ദീര്‍ഘനാള്‍ ഐസിയുവില്‍ കിടന്ന് സ്റ്റിറോയിഡ് എടുത്തവര്‍, പ്രതിരോധം കുറയ്ക്കുന്ന മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, പ്രമേഹ രോഗികള്‍, അര്‍ബുദ രോഗികള്‍, അവയവ മാറ്റം കഴിഞ്ഞ് മരുന്നു കഴിക്കുന്നവര്‍, എച്ച്ഐവി രോഗ ബാധിതര്‍ തുടങ്ങിയവരാണ്…
Read Moreബ്ലാക്ക് ഫംഗസ്: ഒരു മരണം, 13 പേർ ചികിത്സയിൽ; മരുന്നുകൾക്ക് രൂക്ഷ ക്ഷാമം
കോഴിക്കോട്: ബ്ലാക്ക് ഫംഗസ് (മ്യൂകർമൈകോസിസ്) ബാധിച്ച് ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 13 ആയി. അതേസമയം ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു.പാലക്കാട് സ്വദേശി ഹംസയാണ് മരിച്ചത്.ബ്ലാക്ക് ഫംഗസാണോ എന്ന് സ്ഥിരീകരിക്കാന്‍ സ്രവം പരിശോധനയ്ക്ക് അയച്ചു. 10 പേർ മെഡിക്കൽ കോളജിലും മൂന്ന് പേർ സ്വകാര്യ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. ഇതിൽ നാലു പേർ കോഴിക്കോട് സ്വദേശികളും ആറുപേർ മലപ്പുറം സ്വദേശികളുമാണ്. ഒരാൾ പാലക്കാട്, ഒരാൾ തൃശൂർ, ഒരു തമിഴ്നാട സ്വദേശി എന്നിങ്ങനെയാണ് ചികിത്സയിലുള്ളത്. മെയ് 18ന് മലപ്പുറം സ്വദേശി രോഗം ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ മരിച്ചിരുന്നു. മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള എല്ലാവരും ഗുരുതര പ്രമേഹ രോഗികളാണ്. ഒരാൾ അതി ഗുരുതരാവസ്ഥയിലാണെന്നും ഡോക്ടർമാർ വ്യക്തമാക്കി. മരുന്നുകൾക്ക് രൂക്ഷ ക്ഷാമം കോഴിക്കോട്: ബ്ലാക്ക് ഫംഗസ് ബാധിച്ചവർക്ക് നൽകുന്ന മരുന്നുകൾക്ക് രൂക്ഷ ക്ഷാമം. ആംഫോ ടെറിസിൻ, ലൈപോസോമൽ ആം ഫോടെറിസിൻ എന്നീ മരുന്നുകൾക്കാണ് ക്ഷാമം.…
Read Moreകോവിഡിനൊപ്പം തലവേദനയായി ബ്ലാക്ക് ഫംഗസ്; രാജ്യത്തെ പത്തിലധികം സംസ്ഥാനങ്ങളിൽ ഫംഗസ് ബാധ; കേരളത്തിലും മരണം സ്ഥിരീകരിച്ചു
ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തെ പിടിച്ചുകെട്ടാനുള്ള ശ്രമത്തിനിടെയാണ് രാജ്യത്ത് ബ്ലാക്ക് ഫംഗസ് പടരുന്നത് ആശങ്കയുണർന്നു. രാജ്യത്തെ പത്തിലധികം സംസ്ഥാനങ്ങളിൽ ഇതിനകം ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ, ബ്ലാക്ക് ഫംഗസ് രോഗത്തെ ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. പ്രകൃതിയിൽ സ്വാഭാവികമായി കാണപ്പെടുന്ന മ്യൂക്കോമിസൈറ്റ് എന്ന പൂപ്പലുകളാണ് ബ്ലാക്ക് ഫംഗസ് (മ്യൂക്കർമൈക്കോസെസ്) എന്ന രോഗത്തിനു കാരണം. പ്രതിരോധ ശേഷിയുള്ളവർക്ക് ബ്ലാക്ക് ഫംഗസ് ഭീഷണിയല്ല. എന്നാൽ പ്രതിരോധശേഷി കുറഞ്ഞവർ, പ്രമേഹ രോഗികൾ, സ്റ്റിറോയ്ഡ് മരുന്നുകൾ കഴിക്കുന്നവർ എന്നിവരെയാണ് രോഗം കൂടുതലായി ബാധിക്കുന്നത്.രാജസ്ഥാൻ, ഗുജറാത്ത്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ ബ്ലാക്ക് ഫംഗസിനെ പകർച്ചാവ്യാധിയായി പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ 90 പേരാണ് മ്യൂക്കോർമൈക്കോസിസ് ബാധിച്ച് മരിച്ചത്. ബ്ലാക്ക് ഫംഗസ് ബാധിച്ച 1500 കോവിഡ് രോഗികളെങ്കിലും മഹാരാഷ്ട്രയിലുണ്ട്. ഇവരിൽ 850 പേർ ആശുപത്രികളിൽചികിത്സയിലാണ്. മാരകമായ ഫംഗൽ അണുബാധയുടെ…
Read Moreബ്ലാക് ഫംഗസ് കേരളത്തിലും ഭീതി വിതയ്ക്കുന്നു ! മലപ്പുറത്ത് രോഗിയുടെ കണ്ണ് നീക്കം ചെയ്തു…
ബ്ലാക് ഫംഗസ് ബാധ കേരളത്തിലും വ്യാപകമാവുന്നു. ഇപ്പോഴിതാ മലപ്പുറത്തും ബ്ലാക് ഫംഗ്സ ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. തിരൂര്‍ ഏഴൂര്‍ സ്വദേശിയായ 62കാരനാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. കാവിഡ് ബാധയെ തുടര്‍ന്ന് ഏപ്രില്‍ 25നാണ് ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇവിടുത്തെ ചികിത്സയ്ക്കിടെ ന്യൂമോണിയ ഭേദമായെങ്കിലും ഇദ്ദേഹം വീട്ടില്‍ സമ്പര്‍ക്ക വിലക്കില്‍ തുടരുകയായിരുന്നു. ഇതിനിടെ ശക്തമായ തലവേദനയും മുഖത്ത് മരവിപ്പും അനുഭവപ്പെടുകയും കാഴ്ചയ്ക്കു മങ്ങലും ഉണ്ടായതിനെത്തുടര്‍ന്ന് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഇവിടെ വച്ചാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിക്കുന്നത്. പിന്നീട് ഇദ്ദേഹത്തെ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ച് ഇദ്ദേഹത്തിന്റെ ഇടത് കണ്ണ് നീക്കം ചെയ്യുകയായിരുന്നു. കണ്ണ് നീക്കം ചെയ്തില്ലെങ്കില്‍ മസ്തിഷ്കത്തിലേക്ക് ഫംഗസ് പടരാനുള്ള സാധ്യതയുണ്ടെന്നും ഇത് മരണത്തിലേക്ക് നയിച്ചേക്കാമെന്നുമുള്ള വിലയിരുത്തലിലാണ് കണ്ണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്.
Read Moreകോവിഡ് രോഗികളില്‍ ബ്ലാക് ഫംഗസ് പടര്‍ന്നത് ഐസിയുവില്‍ നിന്നും ? ഐസിയുവില്‍ ഉടന്‍ പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ്…
കേരളത്തില്‍ കോവിഡ് ബാധിതരില്‍ ബ്ലാക് ഫംഗസ് കണ്ടെത്തിയ സാഹചര്യത്തില്‍ കര്‍ശന ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്. കോവിഡ് രോഗികളില്‍ ഫംഗസ് രോഗബാധ കണ്ടെത്താന്‍ പരിശോധന നടത്തണമെന്ന് ചികിത്സയ്ക്കായി പുറത്തിറക്കിയ പ്രത്യേക മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഏഴ് പേരിലാണ് ബ്ലാക്ക് ഫംഗസ് കണ്ടെത്തിയത്. ഐസിയുവിലെ രോഗികളിലും ഐസിയുവിലെ അന്തരീക്ഷത്തിലുമാണ് ഫംഗസ് ബാധയ്ക്കു സാധ്യതയെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. അതുകൊണ്ട് തന്നെ എല്ലാ ഐസിയുകളിലും ഫംഗല്‍ ബാധ ഉണ്ടോയെന്ന് ഉടന്‍ തന്നെ പരിശോധന നടത്താനാണ് ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്നത്. അങ്ങനെ എവിടെയെങ്കിലും ഫംഗല്‍ ബാധ ഉണ്ടെങ്കില്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണം. കോവിഡ് രോഗികളെ ഡിസ്ച്ചാര്‍ജ് ചെയ്യുമ്പോള്‍ ഫംഗല്‍ ബാധ ഉണ്ടാകാന്‍ ഉള്ള സാധ്യതയെക്കുറിച്ച് ബോധവത്ക്കരിക്കണം. ഗുരുതര പ്രമേഹ രോഗികളിലാണ് കൂടുതലായി ഫംഗല്‍ ബാധ കണ്ടുവരുന്നത്. അവര്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം നല്‍കണം. ഫംഗല്‍ ബാധയുടെ…
Read Moreബ്ലാക് ഫംഗസിനു കാരണം സ്റ്റിറോയിഡിന്റെ അമിത ഉപയോഗം ? സ്റ്റിറോയിഡുകളുടെ ദുരുപയോഗം കര്‍ശനമായി തടയണമെന്ന് എയിംസ് ഡയറക്ടര്‍…
കോവിഡ് രോഗികളില്‍ മാരകമായ ബ്ലാക് ഫംഗസ് ബാധിക്കാനുള്ള പ്രധാനകാരണം സ്റ്റിറോയ്ഡുകളുടെ അമിത ഉപയോഗമാണെന്ന് ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ. സ്റ്റിറോയ്ഡുകളുടെ ദുരുപയോഗം കര്‍ശനമായി തടയേണ്ടതുണ്ടെന്ന്, കേന്ദ്ര സര്‍ക്കാരിന്റെ പ്രതിദിന കോവിഡ് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. മ്യൂക്കര്‍മൈക്കോസസിന് (ബ്ലാക്ക് ഫംഗസ്) പ്രധാന കാരണം സ്റ്റിറോയ്ഡുകളുടെ ദുരുപയോഗമാണ്. പ്രമേഹമുള്ളവരെ കോവിഡ് ബാധിക്കുകയും അവര്‍ക്കു സ്റ്റിറോയ്ഡുകള്‍ നല്‍കുകയും ചെയ്താല്‍ അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. ഇതു തടയാന്‍ സ്റ്റിറോയ്ഡുകളുടെ ഉപയോഗം കുറയ്ക്കുകയാണ് വേണ്ടത്. മ്യൂക്കര്‍മൈക്കോസിസ് മുഖത്തെയും നാസികയെയും കണ്ണിനെയും ബാധിക്കാം. അന്ധതയ്ക്കു വരെ അതു കാരണമാവും. തലച്ചോറിനെയും ശ്വാസകോശത്തെയും അണുബാധ പിടികൂടാനിടയുണ്ടെന്നും ഗുലേറിയ പറഞ്ഞു. കോവിഡ് കേസുകള്‍ കൂടുന്നതിനൊപ്പം ചികിത്സാ സംബന്ധമായ പ്രോട്ടോക്കോള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. പലപ്പോഴും രണ്ടാമതു വരുന്ന അണുബാധയാണ് മരണത്തിനു കാരണമാവുന്നതെന്ന് എയിംസ് ഡയറക്ടര്‍ ചൂണ്ടിക്കാട്ടി. കോവിഡ് വ്യാപനം അതിരൂക്ഷമായി…
Read More