ഹോങ്കോങിന്റെ രാഷ്ട്രീയഭാവി തന്നെ ചോദ്യചിഹ്നമാക്കുന്ന വിവാദ നിയമം ആരുമറിയാതെ പാസാക്കി ചൈന. നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പിലായാല്‍ അത് കിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രീയത്തില്‍ തന്നെ വലിയ ചലനങ്ങളുണ്ടാക്കുമെന്ന് തീര്‍ച്ചയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിലധികം കാലമായി വളരെ ശക്തമായ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഹോങ്കോങിനുമേല്‍ തങ്ങളുടെ സ്വാധീനം എത്രയും പെട്ടെന്ന് ഉറപ്പിക്കണം എന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായ ഷി ജിന്‍ പിങ്ങിന്റെ നയമാണ് ഈ നിയമം പാസാക്കാന്‍ കാണിച്ച ധൃതിയിലൂടെ അരക്കിട്ടുറപ്പിക്കപ്പെട്ടിരിക്കുന്നത്. ഈ നിയമം നടപ്പില്‍ വന്നതോടെ ഹോങ്കോങ്ങിനെക്കുറിച്ചുള്ള ആശങ്കകള്‍ കൂടുതല്‍ ശക്തമായിരിക്കുകയാണ്. ഹോങ്കോങില്‍ നിലവില്‍ നടന്നു വരുന്ന ജനാധിപത്യ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനുള്ള വഴികള്‍ ആലോചിക്കുന്ന ചൈനയുടെ കുറുക്കുവഴിയായാണ് ഈ നിയമം വിലയിരുത്തപ്പെടുന്നത്. ചൈനയിലെ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ സ്റ്റാന്റിംഗ് കമ്മിറ്റി, മൂന്നു ദിവസത്തെ ചര്‍ച്ചക്കൊടുവില്‍ ചൊവ്വാഴ്ചയാണ് പുതിയ ബില്‍ ഐകകണ്ഠ്യേന പാസാക്കിയത്. ഈ ബില്ലിന്റെ കരട് രേഖ…
Read More