ഭര്‍ത്താവിനെ കറുമ്പന് എന്ന് വിളിച്ച് നിരന്തരം അധിക്ഷേപിക്കുന്നത് ക്രൂരതയാണെന്ന് കര്‍ണാടക ഹൈക്കോടതി. വിവാഹ മോചനകേസ് സംബന്ധിച്ച വിധിയിലാണ് കോടതിയുടെ നിരീക്ഷണം. ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ലഭിക്കാന്‍ ഭാര്യ നല്കിയ ഹര്‍ജിയില്‍ ഇയാള്‍ക്കെതിരെ വ്യാജ ആരോപണങ്ങളും ഉന്നയിച്ചിരുന്നു. ഭര്‍ത്താവിന് പരസ്ത്രീബന്ധമുണ്ടെന്നാണ് ഭാര്യ നല്കിയ പരാതിയില്‍ പറയുന്നത്. 2007 നവംബര്‍ 15നാണ് ദമ്പതികള്‍ വിവാഹിതരായത്. ഇവര്‍ക്ക് ഒരു മകളുമുണ്ട്. 2012ലാണ് വിവാഹമോചനം ആവശ്യപ്പെട്ട് ഇവര്‍ രംഗത്തെത്തിയത്. അന്ന് ഇവരുടെ മകള്‍ക്ക് വെറും മൂന്നര വയസ്സായിരുന്നു പ്രായം. തന്റെ നിറം കറുത്തതാണെന്ന് പറഞ്ഞ് ഭാര്യ തന്നെ അപമാനിക്കുമായിരുന്നുവെന്ന് ഭര്‍ത്താവ് നല്കിയ ഹര്‍ജിയില്‍ പറയുന്നു. കുഞ്ഞിനെ കരുതി ഈ അപമാനം സഹിക്കുകയായിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു. 2011 ഒക്ടോബര്‍ 29ന് ഭാര്യ ബനസ്വാഡി പോലീസ് സ്റ്റേഷനില്‍ എത്തി തനിക്കും തന്റെ പ്രായമായ അമ്മയ്ക്കുമെതിരേ കേസു കൊടുക്കുകയായിരുന്നുവെന്നും ഭര്‍ത്താവ് പറഞ്ഞു. ഐപിസി 498എ പ്രകാരമാണ് പരാതി…
Read MoreTag: black man
കുന്നംകുളത്ത് ജനങ്ങളെ ഭീതിയിലാഴ്ത്തി അജ്ഞാത രൂപത്തിന്റെ തേര്‍വാഴ്ച ! വീടുകളില്‍ നിന്ന് വീടുകളിലേക്ക് പായുന്നത് സൂപ്പര്‍മാന്റെ വേഗത്തില്‍; പോലീസിനു പോലും ഒന്നും ചെയ്യാന്‍ കഴിയുന്നില്ല…
കുന്നംകുളത്തെ ജനങ്ങളെ ഭീതിയാഴ്ത്തി അജ്ഞാതന്‍. കുന്നംകുളം മേഖലയിലെ പഴഞ്ഞി, ചിറയ്ക്കല്‍, പെരുമ്പിലാവ് തുടങ്ങിയ സ്ഥലങ്ങളിലാണ് അജ്ഞാതന്‍ വിലസി നടക്കുന്നത്. പൊലീസിനോ നാട്ടുകാര്‍ക്കോ അജ്ഞാതനെ പിടികൂടാന്‍ ഇതുവരെ സാധിച്ചിട്ടില്ല. കഴിഞ്ഞ ഒരു മാസത്തോളമായി കുന്നംകുളം മേഖലയില്‍ അജ്ഞാതന്റെ ശല്യമുണ്ട്. രാത്രി എട്ടുമണിയ്ക്കു ശേഷമാണ് ഇയാള്‍ കളത്തിലിറങ്ങുന്നത്. പലവീടുകളുടെയും ടെറസില്‍ നിന്ന് വിചിത്രമായ ശബ്ദം കേള്‍ക്കും. വീടുകളില്‍ നിന്ന് മരങ്ങളിലേക്ക് അതിവേഗം ഓടിമറയുന്ന രൂപത്തിന് ആറടിയിലേറെ ഉയരമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ ആരും തന്നെ ഇയാളെ വ്യക്തമായി കണ്ടിട്ടില്ല. രാത്രിയില്‍ പല വീടുകളുടേയും വാതിലില്‍ തട്ടി ഇയാള്‍ ഓടിമറയുന്നു. ഭയംകാരണം ഒറ്റയ്ക്ക് ആരും പുറത്തിറങ്ങുന്നില്ല. പിന്നീട് സംഘമായി യുവാക്കളടക്കം അജ്ഞാതനെ അന്വേഷിച്ച് പുറത്തിറങ്ങും. എന്നാല്‍, ഇതുവരെ ആര്‍ക്കും അജ്ഞാതനെ പിടികൂടാന്‍ സാധിച്ചിട്ടില്ല. സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി പേരാണ് ഇതിനെ കുറിച്ച് ഇപ്പോള്‍ സംസാരിക്കുന്നത്. നിരവധി ആളുകളാണ് ഇക്കാര്യം പറഞ്ഞ് പരാതി നല്കാന്…
Read More