മ​ല​യാ​ള സി​നി​മ​യി​ല്‍ ക​ള്ള​പ്പ​ണം ഒ​ഴു​കു​ന്നു ! ന​ട​ന്‍ കൂ​ടി​യാ​യ നി​ര്‍​മാ​താ​വ് പി​ഴ​യ​ട​ച്ച​ത് 25 കോ​ടി രൂ​പ…

മ​ല​യാ​ള സി​നി​മാ മേ​ഖ​ല​യി​ല്‍ വ​ന്‍​തോ​തി​ല്‍ ക​ള്ള​പ്പ​ണം ഒ​ഴു​ക്കു​ന്ന​താ​യു​ള്ള ഇ​ന്റ​ലി​ജ​ന്‍​സ് വി​വ​ര​ത്തെ തു​ട​ര്‍​ന്നു ആ​ദാ​യ​നി​കു​തി വ​കു​പ്പും എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റും (ഇ​ഡി) ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്കി. മ​ല​യാ​ള സി​നി​മ​യി​ലെ 5 നി​ര്‍​മാ​താ​ക്ക​ള്‍ കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഒ​രാ​ള്‍ ഇ​തി​നോ​ട​കം 25 കോ​ടി രൂ​പ പി​ഴ​യ​ട​ച്ചു. ബാ​ക്കി 4 പേ​രെ ഇ​ഡി ചോ​ദ്യം​ചെ​യ്യും. മ​ല​യാ​ള​ത്തി​ലെ ന​ട​ന്‍ കൂ​ടി​യാ​യ നി​ര്‍​മാ​താ​വ് വി​ദേ​ശ​ത്തു വ​ന്‍​തു​ക കൈ​പ്പ​റ്റി​യ​തി​ന്റെ രേ​ഖ​ക​ള്‍ കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍​ക്കു ല​ഭി​ച്ചി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്നാ​ണ് 25 കോ​ടി രൂ​പ നി​ര്‍​മാ​ണ​ക്ക​മ്പ​നി പി​ഴ​യ​ട​ച്ച​ത്. ദേ​ശ​സു​ര​ക്ഷ​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന ഏ​തെ​ങ്കി​ലും ആ​ശ​യ​ങ്ങ​ളു​ടെ പ്ര​ചാ​ര​ണ​ത്തി​നു​ള്ള ‘പ്രൊ​പ​ഗാ​ന്‍​ഡ’ സി​നി​മ​ക​ളു​ടെ നി​ര്‍​മാ​ണ​ത്തി​നു വേ​ണ്ടി​യാ​ണോ വി​ദേ​ശ​ത്തു​ള്ള സാ​മ്പ​ത്തി​ക സ്രോ​ത​സു​ക​ളി​ല്‍ നി​ന്നു​ള്ള ക​ള്ള​പ്പ​ണം കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന​തെ​ന്നാ​ണു പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ക്കു​ന്ന​ത്. വി​ദേ​ശ​ക​ള്ള​പ്പ​ണ നി​ക്ഷേ​പം വ​രു​ന്ന സി​നി​മ​ക​ളു​ടെ നി​ര്‍​മാ​ണ വേ​ള​യി​ലാ​ണ് ഏ​റ്റ​വും അ​ധി​കം ല​ഹ​രി​മ​രു​ന്ന് ഷൂ​ട്ടി​ങ് ലൊ​ക്കേ​ഷ​നു​ക​ളി​ല്‍ എ​ത്തു​ന്ന​തെ​ന്നും കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍​ക്കു മൊ​ഴി ല​ഭി​ച്ചി​ട്ടു​ണ്ട്. സ​മീ​പ​കാ​ല​ത്തു മ​ല​യാ​ള​ത്തി​ല്‍ കൂ​ടു​ത​ല്‍…

Read More

തൃപ്പൂണിത്തുറയില്‍ അടിച്ച ബംബര്‍ എങ്ങനെ ഗള്‍ഫിലുള്ള വയനാട്ടുകാരന്‍ സെയ്തലവിയിലെത്തി ! പിന്നില്‍ കള്ളപ്പണം വെളുപ്പിക്കലോ ? ഉയരുന്നത് നിരവധി ചോദ്യങ്ങള്‍…

കേരളം ആവേശത്തോടെ കാത്തിരുന്ന ഓണം ബംബറിന്റെ നറുക്കെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ ഇതിനെച്ചുറ്റിപ്പറ്റി പല സംശയങ്ങളും ഉയരുകയാണ്. ഒന്നാം സമ്മാനമായ 12 കോടിയ്ക്കര്‍ഹമായത് TE 645465 എന്ന നമ്പരിലുള്ള ടിക്കറ്റായിരുന്നു. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സബ് ഓഫീസിനു കീഴില്‍ ഉള്ള ടിക്കറ്റ് വിറ്റത് തൃപ്പൂണിത്തുറയിലാണെന്നായിരുന്നു ആദ്യം വിവരം വന്നത്. ഏജന്റ് മുരുകേഷ് തേവര്‍ വിറ്റ ടിക്കറ്റിന്റെ ഉടമ ആരെന്ന് തുടക്കത്തില്‍ കണ്ടെത്താനായതുമില്ല. അങ്ങനെ കേരളം ഭാഗ്യവാനെത്തപ്പി നടക്കുമ്പോഴാണ് ഇന്നലെ രാത്രിയോടെ ഭാഗ്യവാന്‍ വയനാട് പനമരം സ്വദേശി സെയ്തലവിയാണെന്ന വിവരങ്ങള്‍ പുറത്തു വന്നത്. കഴിഞ്ഞ പതിനൊന്നു വര്‍ഷമായി സെയ്തലവി ദുബായിലെ അബു ഹെയ്‌ലിലുള്ള റെസ്റ്റൊറന്റില്‍ ജോലി ചെയ്യുകയായിരുന്നു. സുഹൃത്ത് അഹമ്മദ് വഴി വാട്‌സ് ആപ്പിലൂടെയാണ് താന്‍ ടിക്കറ്റ് എടുത്തതെന്നാണ് സെയ്തലവി പറയുന്നത്. ടിക്കറ്റിന്റെ പണം ഓണ്‍ലൈനായി അയച്ചു കൊടുത്തപ്പോള്‍ ടിക്കറ്റിന്റെ ചിത്രം സുഹൃത്ത് വാട്‌സ്ആപ്പിലൂടെ അയച്ചു കൊടുത്തുവെന്നും…

Read More

കള്ളപ്പണം ഇല്ലേയില്ല ! കോണ്‍സല്‍ ജനറല്‍ കിട്ടിയതിന്റെ ഒരു പങ്ക് നല്‍കി; സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തലും ഞെട്ടിക്കുന്നത്…

തന്റെ ബാങ്ക് ലോക്കറില്‍ കണ്ടെത്തിയത് യുഎഇ കോണ്‍സല്‍ ജനറല്‍ തനിക്ക് സമ്മാനമായി നല്‍കിയ തുകയെന്ന് സ്വപ്ന കോടതിയില്‍. ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിച്ച കമ്പനി, കോണ്‍സല്‍ ജനറലിന് കമ്മിഷന്‍ നല്‍കിയിരുന്നു. ഇതിന്റെ ഒരു വിഹിതം തനിക്ക് സമ്മാനമായി ലഭിക്കുകയായിരുന്നെന്നും സ്വപ്ന കോടതിയില്‍ പറഞ്ഞു. സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷയില്‍ വാദം പുരോഗമിക്കുന്നതിനിടെയാണ് അഭിഭാഷകന്‍ വഴി സ്വപ്ന ഇക്കാര്യം കോടതിയെ അറിയിച്ചത്. ലോക്കറില്‍ കണ്ടത് കള്ളപ്പണമല്ലാത്തതിനാല്‍ കള്ളപ്പണം വെളുപ്പിക്കലിന്റെ പേരില്‍ ഇഡി രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കില്ല എന്ന വാദമാണ് സ്വപ്‌നയുടെ അഭിഭാഷകന്‍ ഇന്ന് കോടതിയില്‍ ഉയര്‍ത്തിയത്. കള്ളപ്പണമല്ലെങ്കില്‍ പിന്നെ എന്തിന് ലോക്കറില്‍ സൂക്ഷിച്ചെന്ന് കോടതി തിരിച്ചു ചോദിച്ചപ്പോള്‍ നിയമപരമായി പണം ലോക്കറില്‍ വയ്ക്കുന്നതിന് തടസമില്ലെന്നായിരുന്നു അഭിഭാഷകന്റെ മറുപടി. എന്നാല്‍ യൂണിടാക് എന്ന കമ്പനി ഉദ്യോഗസ്ഥരോട് യുഎഇ കോണ്‍സല്‍ ജനറല്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കാണാന്‍…

Read More

മലയാളത്തിലും ‘ഡി’ കമ്പനി ? അധോലോക നായകന്‍ ദാവൂദ് ഹവാലയായി കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഒഴുക്കുന്നത് കോടികള്‍; ദിലീപിന് എങ്ങനെ 800 കോടിയുടെ ആസ്തിയുണ്ടായെന്ന് എന്‍ഫോഴ്‌സ്‌മെന്റ്

കൊച്ചി: അങ്ങ് മുംബൈയില്‍ മാത്രമല്ല ഇങ്ങ് കേരളത്തിലുമുണ്ട് അധോലോകം. മലയാള സിനിമയിലും ദാവൂദിന്റെ  ‘ഡി’ കമ്പനി പിടിമുറുക്കുന്നതായി കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികളുടെ വെളിപ്പെടുത്തല്‍ മലയാള സിനിമയുടെ വിദേശത്തെ സാറ്റലൈറ്റ് റൈറ്റും മറ്റും നേടിക്കൊടുക്കുന്നതിന്റെ മറവിലാണ് ദുബായ് കേന്ദ്രീകൃതമായ ഹവാല ഏജന്‍സിയുടെ ഇടപെടല്‍ നടക്കുന്നത്. മൂന്ന് കോടി പ്രതിഫലം പറ്റുന്ന ദിലീപിന്റെ മൊത്തം ആസ്തി 800 കോടിയാണെന്ന ഞെട്ടിക്കുന്ന കണക്കാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പങ്കുവയ്ക്കുന്നത്. ഇതിന് പിന്നില്‍ ദാവൂദ് സംഘത്തിലെ പ്രധാനിയാണെന്നാണ് വിലയിരുത്തല്‍. വിദേശത്ത് നേട്ടമുണ്ടാക്കുന്ന മലയാള സിനിമകളില്‍ എല്ലാം ദാവൂദിന്റെ കമ്പനിയുടെ ഇടപെടല്‍ സജീവമായിരുന്നു. മുമ്പ് ബോളിവുഡില്‍ സജീവമായിരുന്ന ഡി കമ്പനിയെ മുംബൈ സ്‌ഫോടനക്കേസും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും ഹിന്ദി സിനിമയില്‍ നിന്ന് അകറ്റുകയായിരുന്നു. സഞ്ജയ് ദത്തിന്റെ അറസ്‌റ്റോടെ അധോലോകവുമായി ബന്ധപ്പെടാന്‍ താരങ്ങളും മടി കാണിച്ചു. ഇതോടെയാണ് ഡി കമ്പനി മറ്റു ഫിലിം ഇന്‍ഡസ്ട്രികളിലേക്ക്…

Read More