പണം പിന്‍വലിക്കാനെത്തിയ പ്രശസ്ത ഹോളിവുഡ് സംവിധായകന് റയാന് കൂഗ്ലറിനെ ബാങ്ക് കൊള്ളക്കാരനെന്ന് തെറ്റിദ്ധരിച്ച് അറസ്റ്റു ചെയ്ത് പോലീസ്. ബാങ്ക് ഓഫ് അമേരിക്കയിലെ ജീവനക്കാരാണ് റയാനെ കൊള്ളക്കാരനെന്ന് തെറ്റിദ്ധരിച്ച് പോലീസില്‍ ഏല്‍പ്പിച്ചത്. ജനുവരിയിലായിരുന്നു സംഭവം. സണ്‍ ഗ്ലാസ്സും മാസ്കും തൊപ്പിയും ധരിച്ചാണ് റയാന് ബാങ്കിലെത്തിയത്. അക്കൗണ്ടില്‍ നിന്ന് 12000 ഡോളര്‍ പിന്‍വലിക്കുകയായിരുന്നു ഉദ്ദേശ്യം. പണം എത്രയാണെന്ന് മറ്റുള്ളവര്‍ അറിയാതിരിക്കാന്‍ ജീവനക്കാരന് റയാന് ഒരു കുറിപ്പ് നല്കി. 12000 ഡോളര്‍ തന്റെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കണമെന്നും ഇത് മറ്റുള്ളവര്‍ അറിയരുതെന്നുമായിരുന്നു കുറിപ്പ്. ഒരു തവണ പിന്‍വലിക്കാനാകുന്ന പരമാവധി തുക 10000 ആയതിനാല്‍ റയാന് ബാങ്ക് കൊള്ളക്കാരനാണെന്ന് തെറ്റിദ്ധരിച്ച് ബാങ്ക് ജീവനക്കാര്‍ ഉടന്‍ തന്നെ പോലീസിനെ വിളിക്കുകയായിരുന്നു. റയാനെ അറസ്റ്റ് ചെയ്യുന്ന വീഡിയോ അറ്റ്ലാന്റ പോലീസ് രണ്ട് മാസത്തിന് ശേഷം കഴിഞ്ഞ ദിവസം പുറത്തു വിട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ബാങ്കില്‍ വരി…
Read More