പത്തനംതിട്ട: കാട്ടുപന്നികളുടെ ശല്യം കാരണം ബുദ്ധിമുട്ടിലായ കർഷകർക്ക് കരിമഞ്ഞൾ ആശ്വാസമാകുന്നു.കരിമഞ്ഞൾ കാട്ടുപന്നികൾക്ക് പ്രതിരോധം തീർക്കുമെന്ന് മുന്പ് വയനാട്ടിലെ കർഷകർ പരീക്ഷിച്ചു കണ്ടെത്തിയിരുന്നു. ഇത് പത്തനംതിട്ട ജില്ലയിലെ പല കൃഷിയിടങ്ങളിലേക്കു വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കർഷകർ. കരിമഞ്ഞളിൽനിന്നുള്ള രൂക്ഷഗന്ധമാണ് പന്നിയെ അകറ്റുന്നത്. കൃഷിയിടത്തിലേക്ക് പ്രവേശിക്കുന്ന പന്നി മഞ്ഞൾ തുരക്കാൻ ശ്രമിക്കുന്നതോടെ ഇതിന്റെ ഗന്ധം അടിക്കുകയും ഓടിമാറുകയും ചെയ്യും. കർപ്പൂരത്തിന്റെ സമാനമായ ഗന്ധമാണ് കരിമഞ്ഞളിൽനിന്നുണ്ടാകുന്നത്. കരിമഞ്ഞളിന്റെ പ്രതിരോധ സാധ്യത തിരിച്ചറിഞ്ഞ് പത്തനംതിട്ട ജില്ലയിൽ ആനിക്കാട്, വാര്യാപുരം ഭാഗങ്ങളിൽ പലരും ഇതു കൃഷി ചെയ്തു തുടങ്ങി.പ്രതിരോധത്തോടൊപ്പം കരിമഞ്ഞൾ കൃഷി വരുമാനമാർഗവുമാണെന്ന് ഇതുമായി ബന്ധപ്പെട്ടവർ പറയുന്നു. ലാഭകരംകരിമഞ്ഞൾ ആയുർവേദ മരുന്നായതിനാൽ ഇവയ്ക്ക് വിപണിയിൽ മെച്ചപ്പെട്ട വിലയുണ്ട്. കരിമഞ്ഞളിന് കാൻസർ പ്രതിരോധം അടക്കം ഔഷധഗുണമുളളത് മെഡിക്കൽ ലോകം തിരിച്ചറിഞ്ഞതാണ്. വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന ഇനം മഞ്ഞളാണിത്. വിളവെടുക്കുന്ന മഞ്ഞൾ ഉണക്കി പൊടിച്ച് നൽകിയാൽ മെച്ചപ്പെട്ട വില…
Read More