തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയ്ക്കു നേരെ വധഭീഷണി. ഊമക്കത്തിലൂടെയാണ് വധഭീഷണി. എംഎല്‍എ ഹോസ്റ്റലിലെ വിലാസത്തിലാണ് കത്തു ലഭിച്ചത്. 10 ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കില്‍ ഭാര്യയെയും മക്കളെയും ഉള്‍പ്പെടെ വകവരുത്തുമെന്നാണ് കത്തില്‍ പറയുന്നത്. ക്രിമിനല്‍ പട്ടികയില്‍പ്പെടുത്തിയതിന്റെ പ്രതികാരമാണെന്നു കത്തില്‍ പറയുന്നു. കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് കോഴിക്കോട് നിന്നുമാണ്. ടിപി വധക്കേസിലെ പ്രതികളുടെ പ്രതികാര നീക്കമാകാമെന്ന് പ്രതികരിച്ച തിരുവഞ്ചൂര്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്കി. പരാതിയില്‍ മുഖ്യമന്ത്രി അടിയന്തരമായി നടപടിയെടുക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു. ഭീഷണിക്കു പിന്നില്‍ ടി.പി. വധക്കേസ് പ്രതികളാണെന്നു സംശയിക്കുന്നുവെന്നും ഗൗരവമായ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
Read MoreTag: blackmail
ആവശ്യപ്പെടുന്ന പണം തന്നില്ലെങ്കില്‍ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കും ! പ്രമുഖ സിനിമാനടന്റെ മകളെ നിരന്തരം ബ്ലാക്മെയില്‍ ചെയ്ത് പണംതട്ടിയ യുവാവ് പിടിയില്‍…
ബോളിവുഡ് സിനിമാതാരത്തിന്റെ മകളുടെ നഗ്നദൃശ്യങ്ങള്‍ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവ് പിടിയില്‍. മുംബൈയിലെ മലാഡ് സ്വദേശിയായ ഖുമെയ്ല്‍ ഹനീഫ് പഠാനി എന്ന 25 കാരനാണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. സിനിമാ നടന്റെ മകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ കൈവശം ഉണ്ടെന്ന് ഭീഷണിപ്പെടുത്തിയാണ് യുവാവ് പണം തട്ടുമെന്ന് ഭീഷണിപ്പെടുത്തിയത്. പണം തന്നില്ലെങ്കില്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് യുവാവ് ഭീഷണി മുഴിക്കിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ സന്ദേശം അയക്കുകയും, പെണ്‍കുട്ടി കണ്ടെന്ന് ബോധ്യമായ ഉടന്‍ തന്നെ സന്ദേശം ഡിലീറ്റ് ചെയ്യുകയുമായിരുന്നു ഇയാളുടെ സ്ഥിരം പരിപാടി. ചിത്രം നശിപ്പിക്കണമെങ്കില്‍ പണം നല്‍കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. ഭീഷണിയില്‍ പകച്ചുപോയ പെണ്‍കുട്ടി 20,000 രൂപ വരെ നല്‍കാമെന്ന് സമ്മതിക്കുകയായിരുന്നു. എന്നാല്‍ ഇതിന് ശേഷം കൂടുതല്‍ പണം വേണമെന്ന് യുവാവ് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി വിവരം മാതാപിതാക്കളെ അറിയിക്കുകയും, ബാംഗൂര്‍ നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു. പരാതിയില്‍…
Read Moreഇനി ഇത്തരം പരിപാടികള്‍ നീ ആവര്‍ത്തിച്ചാല്‍ നിയമനടപടികള്‍ നേരിടേണ്ടി വരും ! നടി തൃഷയ്ക്ക് അവസാന മുന്നറിയിപ്പുമായി മീര മിഥുന്…
തെന്നിന്ത്യന്‍ താരം തൃഷ കൃഷ്ണനെതിരേ ഭീഷണിയുമായി തമിഴ് ബിഗ്ബോസിലെ വിവാദ നായിക മീര മിഥുന്. തൃഷ തന്റെ ഹെയര്‍ സ്റ്റൈലും മറ്റും കോപ്പിയടിച്ച് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നുവെന്നാണ് മീരയുടെ ആരോപണം. തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഉപയോഗിക്കുന്നതാണെന്നും മീര അവകാശപ്പെടുന്നു. ‘തൃഷ, ഇത് നിനക്കുളള അവസാന മുന്നറിയിപ്പാണ്. ഇനി എന്റെ ഹെയര്‍സ്റ്റൈലിനു സമാനമായ ചിത്രങ്ങള്‍ ഫോട്ടോഷോപ്പ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ നീ നിയമ നടപടികള്‍ നേരിടേണ്ടി വരും. നിനക്കറിയാം എന്താണ് ചെയ്യുന്നതെന്ന്, നിങ്ങളുടെ മനസാക്ഷിക്ക് അറിയാം. വളരുക! സ്വന്തമായി ഒരു ജീവിതം ജീവിക്കുക,’ മീര കുറിച്ചു. എന്നാല്‍ തൃഷ ഇതുവരെ മീരയുടെ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല. ശ്രീഗണേഷ് സംവിധാനം ചെയ്ത എട്ട് തോട്ടകള്‍ എന്ന ചിത്രത്തിലൂടെയാണ് മീര മിഥുന് തമിഴ് സിനിമയില്‍ അരങ്ങേറ്റം നടത്തിയത്. നാസര്‍, എം.എസ് ഭാസ്കര്‍ എന്നിവരും മലയാള താരം അപര്‍ണ ബാലമുരളിയും ഈ…
Read Moreബ്ലാക്ക്മെയില്‍ കേസ് ഞെട്ടിക്കുന്നത്; അപ്രിയമായ ഒട്ടേറെ കാര്യങ്ങള്‍ സിനിമമേഖലയില്‍ ഉണ്ടെന്ന് എ.കെ. ബാലൻ
ഷംന കാസിം ബ്ലാക്ക്മെയില്‍ കേസ് ഞെട്ടിപ്പിക്കുന്നതെന്ന് മന്ത്രി ഏ.കെ. ബാലന്. അപ്രിയമായ ഒട്ടേറെ കാര്യങ്ങള്‍ സിനിമമേഖലയില്‍ ഉണ്ടെന്നും അദേഹം പറഞ്ഞു. ചിലതു കണ്ടതിലും കേട്ടത്തിലും കൂടുതലാണ്. ഇത്തരം പ്രവണതകള്‍ക്കെതിരേ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഇതേ സമയം കേസിന്റെ അന്വേഷണം കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്. ഷംന കാസിമിനെ തട്ടികൊണ്ട് പോയി മോചനദ്രവ്യം ആവശ്യപ്പെടാന്‍ പദ്ധതി ഇട്ട സംഘം നേരെത്തെ 20ലേറെ യുവതികളെ പറ്റിച്ചു പണവും സ്വര്‍ണവും തട്ടിയെടുത്തിട്ടുണ്ട്. സ്വര്‍ണാഭരണങ്ങളില്‍ ചിലതു പണയപ്പെടുത്തിയെന്നാണ് പ്രതികളുടെ മൊഴി. കളവു സ്വര്‍ണം വാങ്ങിയ ഒരാള്‍ കേസില്‍ പ്രതിയാകും. ഒൻപത് പവന് സ്വര്‍ണം ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. കേസില്‍ 11 പ്രതികളാണ് ഉള്ളത്. ഇവരില്‍ ഒരാള്‍ കോവിഡ് ബാധിച്ചു ചികിത്സയില്‍ ആണ്. കസ്റ്റഡിയില്‍ ഉള്ള പ്രതികളുടെ തെളിവെടുപ്പും ഉടന്‍ നടക്കും. പ്രതികള്‍ നടിയെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതിയിട്ടിരുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഷംനയേയും കുടുംബത്തേയും ഭീഷണിപ്പെടുത്തി…
Read Moreഏറ്റുമുട്ടാനാണ് ഭാവമെങ്കില്‍ ഡല്‍ഹിയില്‍ പാകിസ്ഥാന് പതാക പാറും ! ഇന്ത്യയെ പേടിപ്പിക്കാന്‍ പുതിയ നമ്പരുമായി നവാസ് ഷെരീഫിന്റെ സഹോദരന് ഷഹബാസ്…
ന്യൂഡല്‍ഹി: ഇന്ത്യയെ പേടിപ്പിക്കാന്‍ ഭീഷണിയുമായി നവാസ് ഷെരീഫിന്റെ സഹോദരന് ഷഹബാസ് ഷെരീഫ്. ഏറ്റുമുട്ടാനാണ് ഇന്ത്യയുടെ ഭാവമെങ്കില്‍ ഡല്‍ഹിയില്‍ പാകിസ്ഥാന് പതാക പാറുമെന്നാണ് പ്രതിപക്ഷ നേതാവും മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയുമായ ഷഹബാസ് ഷെരീഫ് ഭീഷണിയുയര്ത്തിരിക്കുന്നത്. പാകിസ്ഥാന് നേതാക്കള്‍ പുലര്‍ത്തുന്ന സംയമനം ദൗര്‍ബല്യമായി ഇന്ത്യ കരുതിയാല്‍ അത് വലിയ അബദ്ധമാകുമെന്നും ഷഹബാസ് പറഞ്ഞു. ഇന്ത്യന്‍ നേതാക്കള്‍ വിവേകപൂര്‍വം ചിന്തിക്കണം. ഉത്തരവാദിത്തത്തോടെ പെരുമാറുകയും വേണം. തെക്കന്‍ ഏഷ്യയിലെ ജനങ്ങളെ യുദ്ധത്തിലേക്ക് തള്ളിവിടുകയല്ല വേണ്ടത്. ഇന്ത്യ യുദ്ധക്കൊതി നിര്‍ത്തണമെന്നും ഷഹബാസ് പറഞ്ഞു. ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനും ലഷ്കര്‍ ഇ തയ്ബ തലവന്‍ ഹാഫിസ് സയീദിനും സുരക്ഷിത താവളം ഒരുക്കിയത് ഷഹബാസ് ഷെരീഫാണെന്ന റിപ്പോര്‍ട്ട് മുമ്പ് പുറത്തു വന്നിരുന്നു.
Read Moreകെവിന്റെ മരണം ഒരു ഒറ്റപ്പെട്ട സംഭവം ആവില്ല ! പ്രണയ വിവാഹത്തിന് ഒരുങ്ങിയ യുവാവിനെതിരേ കൊലവിളിയുമായി യുവതിയുടെ ബന്ധുക്കള്‍; വിവാഹം നടത്തിത്തരണമെന്ന ആവശ്യവുമായി കമിതാക്കള്‍ തൃക്കാക്കര പോലീസ് സ്റ്റേഷനില്‍…
കെവിന്റെ മരണം ഒരൊറ്റപ്പെട്ട സംഭവമായി പരിണമിക്കില്ലെന്ന സൂചനയുമായി മറ്റൊരു പ്രണയം കൂടി. പ്രണയ വിവാഹത്തിന് ഒരുങ്ങിയ പത്തനംതിട്ട സ്വദേശിയ്ക്കാണ് ഇക്കുറി കാമുകിയുടെ ബന്ധുക്കളില്‍ നിന്ന് വധഭീഷണി ലഭിച്ചത്.ജീവന് സംരക്ഷണം നല്‍കണമെന്നും വിവാഹം നടത്തിത്തരണമെന്നും ആവശ്യപ്പെട്ട് കമിതാക്കള്‍ എറണാകുളം തൃക്കാക്കര പോലീസ് സ്റ്റേഷനിലെത്തി. കണ്ണൂര്‍ സ്വദേശിനിയായ യുവതിയും പത്തനംതിട്ട എരുമേലി സ്വദേശിയുമായ യുവാവുമാണ് സംരക്ഷണം ആവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയത്. വീട്ടുതടങ്കലില്‍ ആയിരുന്ന യുവതിയുമായി യുവാവ് നാടുവിടുകയായിരുന്നു. ഇവരുടെ വിവാഹം തടയുന്നതിനായി യുവതിയുടെ തിരിച്ചറിയില്‍ രേഖയുള്‍പ്പെടെയുള്ളവ ബന്ധുക്കള്‍ തടഞ്ഞുവെച്ചെന്നും രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും കമിതാക്കള്‍ ആരോപിക്കുന്നു. ചിലര്‍ നേരിട്ട് യുവാവിന്റെ വീട്ടിലെത്തി വധഭീഷണി മുഴക്കിയതായും ഇവര്‍ പറഞ്ഞു. വനിതാ സെല്ലില്‍ പരാതി നല്കിയ ശേഷം യുവാവിന്റെ ബന്ധുക്കള്‍ക്ക് ഒപ്പമാണ് ഇരുവരും ചൊവ്വാഴ്ച തൃക്കാക്കര സ്റ്റേഷനിലെത്തിയത്. കെവിന്റെ മരണത്തിന്റെ അലയൊലികള്‍ ഇനിയും അടങ്ങിയിട്ടില്ലെന്നിരിക്കേ പുതിയ വാര്‍ത്തകള്‍ പൊതു സമൂഹത്തെ കൂടുതല്‍ ആശങ്കപ്പെടുത്തുകയാണ്.
Read Moreപ്രണയം വീട്ടിലറിയിക്കുമെന്നു പറഞ്ഞത് കമിതാക്കളില്‍ വൈരാഗ്യമുണ്ടാക്കി; പിന്നീട് നിരന്തരം ഭീഷണിയായിരുന്നു; അനഘയെ മരണത്തിലേക്ക് തള്ളിയിട്ടതിന്റെ കാരണങ്ങള്‍ ഇതൊക്കെ…
തൃശൂര്‍: സഹപാഠികളുടെ പ്രണയത്തെ എതിര്‍ത്തതിന്റെ പേരിലുണ്ടായ നിരന്തരമായ ഭീഷണിയെത്തുടര്‍ന്ന് പെണ്‍കുട്ടി ജീവനൊടുക്കി. മണ്ണുത്തി മുക്കാട്ടുകര പുത്തന്‍പുരയ്ക്കല്‍ പരേതനായ ബാലന്റെ മകള്‍ അനഘ(18)യാണു കൂട്ടാലയിലെ അമ്മവീട്ടില്‍ തൂങ്ങിമരിച്ചത്. തലേന്ന് അമ്മയും അനുജത്തിയുമൊത്ത് വിഷു ആഘോഷിക്കാന്‍ വിരുന്നിനെത്തിയതായിരുന്നു. അവര്‍ പിറ്റേദിവസം വീട്ടിലേക്കു തിരിച്ചു പോയിട്ടും അനഘ അമ്മവീട്ടില്‍ തങ്ങുകയായിരുന്നു. വിദ്യാര്‍ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് മുക്കാട്ടുകരയിലെ വീട്ടില്‍നിന്നു കണ്ടെത്തി. തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്ന സഹപാഠികളായ രണ്ടു പെണ്‍കുട്ടികളുടെയും ഒരു ആണ്‍കുട്ടിയുടെയും പേര് ഇതില്‍ സൂചിപ്പിച്ചിട്ടുണ്ട്. തനിക്ക് ഭീഷണി നേരിടുന്നുണ്ടെന്ന വിവരം മൊബൈല്‍ ഫോണിന്റെ വോയ്സ് റെക്കോഡറില്‍ രേഖപ്പെടുത്തുകയും ചെയ്തു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഇന്ന് ഉച്ചകഴിഞ്ഞ് വടൂക്കര ശ്മശാനത്തില്‍ സംസ്കരിക്കും. തൃശൂര്‍ ചെമ്പൂക്കാവില്‍ അക്കൗണ്ടന്‍സി കോഴ്സ് പഠിപ്പിക്കുന്ന സ്വകാര്യസ്ഥാപനത്തിലെ വിദ്യാര്‍ഥിനിയാണ് അനഘ. ഒപ്പം പഠിക്കുന്ന ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും അടുപ്പത്തിലായിരുന്നു. ഇത് എതിര്‍ത്തതും ആണ്‍കുട്ടിയുടെ സ്വഭാവത്തെക്കുറിച്ച് പെണ്‍കുട്ടിയോട് മോശമായി…
Read Moreകിരണ്‍ യുവനടിയുടെ അടുത്തുകൂടിയത് പ്രണയം നടിച്ച്; കൊച്ചിയിലെ ഹോട്ടലില്‍ വച്ച് കിടപ്പറരംഗങ്ങളും അര്‍ധനഗ്ന ചിത്രങ്ങളും കാമറയിലാക്കി, ബ്ലാക്മെയിലിംഗ് പാളിയത് നടിയുടെ പുതിയ കാമുകന്റെ വരവോടെ
മലയാളത്തിലെ പ്രമുഖ യുവനടിയുടെ കിടപ്പറ രംഗങ്ങള്‍ സോഷ്യല്‍മീഡിയ വഴി പുറത്തുവിട്ട സംഭവം മറനീക്കി പുറത്തുവരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിലൂടെ സിനിമയിലെത്തിയ നടി കുറച്ചുകാലം കൊണ്ട് മലയാളത്തില്‍ വലിയ ഉയരങ്ങളിലെത്തിയിരുന്നു. പിന്നീട് സിനിമയില്‍നിന്ന് വിട്ടുനിന്ന ഇവര്‍ വീണ്ടും ചില ചിത്രങ്ങളില്‍ അഭിനയിക്കാനെത്തിയിരുന്നു. ഇടയ്ക്ക് സ്വര്‍ണക്കടത്ത് കേസിലും നടിയുടെ പേര് പറഞ്ഞുകേട്ടിരുന്നു. നടിയുടെ മുന്‍കാമുകനായ കിരണ്‍ കുമാര്‍ (38) ആണ് ചിത്രങ്ങള്‍ പുറത്തുവിട്ടതിന് അറസ്റ്റിലായത്. തൃപ്പൂണിത്തുറ ഉദയംപേരൂര്‍ എം.എല്‍.എ റോഡ് അംബേദ്കര്‍ ജങ്ഷന് സൗപര്‍ണിക പാര്‍ക്ക് ഏഴാം നമ്പര്‍ വില്ലയില്‍ താമസിക്കുന്ന കിരണ്‍ കുമാര്‍ നടിയുമായി പ്രണയത്തിലായിരുന്നു. ഒമ്പതു വര്‍ഷം മുമ്പ് പകര്‍ത്തിയ സ്വകാര്യ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. നടിയുമായി വളരെ അടുപ്പം സ്ഥാപിച്ച ശേഷമാണ് ഇരുവരും തമ്മിലുള്ള കിടപ്പറ ദൃശ്യങ്ങള്‍ ഇയാള്‍ ബ്ലാക്ക്മെയിലിംങ് ചെയ്യുന്നതിനായി പകര്‍ത്തിയത്. ഇതിനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് പകര്‍ത്തിയ സ്വകാര്യ ചിത്രങ്ങള്‍ വാട്സ്ആപ്പിലൂടെയും…
Read Moreദുബായിലെ കാമുകിയെ അറിയിക്കാതെ അജേഷ് നാട്ടിലെത്തി കല്യാണം കഴിച്ചു, തിരികെയെത്തി വീണ്ടും കാമുകിക്കൊപ്പം, രഹസ്യ കല്യാണത്തിന്റെ ഫോട്ടോ കണ്ടു ഞെട്ടിയ യുവതി പരാതിയുമായി കടുത്തുരുത്തി പോലീസ് സ്റ്റേഷനില്‍
ദുബായില്‍ ഒന്നിച്ചു താമസിക്കുന്ന കാമുകന് വേറൊരു വിവാഹം കഴിച്ചെന്ന പരാതിയുമായി യുവതി കടുത്തുരുത്തി പോലീസ് സ്റ്റേഷനില്‍. വെച്ചൂച്ചിറ കുംഭിത്തോട് സ്വദേശി അജേഷ് നായര്‍ക്കെതിരെയാണു കടുത്തുരുത്തി സ്വദേശിനി പരാതി നല്‍കിയത്. ദുബായില്‍ ഹോട്ടലില്‍ ഒരുമിച്ചു ജോലി ചെയ്തു വരികയായിരുന്നു ഇരുവരും. പിന്നോക്ക സമുദായംഗമാണ് പരാതിക്കാരി. സംഭവത്തെക്കുറിച്ച് യുവതി പറയുന്നതിങ്ങനെ- എംബിഎ ബിരുദധാരിയായ യുവതിയും ഹോട്ടലില്‍ ജീവനക്കാരനായ അജേഷും ദുബായില്‍ വച്ചാണ് പരിചയപ്പെടുന്നത്. സൗഹൃദം പ്രണയത്തിലേക്ക് നീങ്ങിയപ്പോള്‍ ഇരുവരും താമസം ഒന്നിച്ചാക്കി. ദുബായിലെ ക്ഷേത്രത്തില്‍ വച്ച് മാലയിട്ട് വിവാഹിതരാകുകയും ചെയ്തു. 2015 സെപ്റ്റംബറില്‍ നാട്ടിലെത്തിയ ഇരുവരും കാഞ്ഞിരപ്പള്ളിയിലെ ലോഡ്ജിലും താമസിച്ചു. ദുബായിലേക്കു മടങ്ങിയ ശേഷവും ജോലിയും താമസവും ഒരുമിച്ചായിരുന്നു. ഇടയ്ക്ക് ഒരു തവണ അജേഷ് നാട്ടിലേക്കു തനിച്ചു പോയി. നാട്ടിലെത്തിയ അജേഷ് ഇവിടെയുള്ള ഒരു പെണ്‍കുട്ടിയെ നിയമാനുസരണം വിവാഹം കഴിച്ചു. ഈ വിവരം തന്നില്‍നിന്നു മറച്ചുവച്ചുവെന്നും ദുബായിലെത്തിയശേഷം ബന്ധം പഴയപോലെ…
Read More