അടിമാലി: പീഡനക്കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി ഹൃദ്രോഗിയായ പോസ്റ്റ്മാനില്നിന്നു പണം തട്ടിയ യുവാവ് പിടിയിലായി. വക്കീല്‍ ചമഞ്ഞായിരുന്നു തട്ടിപ്പ്. ഇയാളുടെ കൂട്ടുപ്രതിയായ യുവതി ഒളിവിലാണ്. കല്ലാര്‍കുട്ടി പോസ്റ്റ് ഓഫീസ് ജീവനക്കാരനായ കമ്പിളികണ്ടം ഇടയ്ക്കാട്ട് കുര്യാച്ചനില്നിന്ന് 75,000 രൂപ തട്ടിയെടുത്ത പടിക്കപ്പ് ചവറ്റുകുഴി ഷൈജനാ(40)ണ് അറസ്റ്റിലായത്. കത്തിപ്പാറയില്‍ താമസിക്കുന്ന ലതയെന്ന യുവതിയെ പീഡിപ്പിച്ചെന്നു പരാതി ലഭിച്ചതായി അറിയിച്ച് ഈ മാസം ആദ്യം കുര്യാക്കോസിനെ ഷൈജന്‍ ഫോണില്‍ വിളിച്ചു. ലതയുടെ അഭിഭാഷകന് ഫ്രാന്‍സിസ് ജോര്‍ജെന്നു പരിചയപ്പെടുത്തിയാണു വിളിച്ചത്. എന്നാല്‍ അങ്ങനെയൊരു സംഭവം അറിയില്ലെന്ന് കുര്യാക്കോസ് തീര്‍ത്തുപറഞ്ഞെങ്കിലും പീഡനക്കേസില്‍ പോലീസ് വീട്ടിലെത്തി അറസ്റ്റു ചെയ്യുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. നിരപരാധിത്വം കോടതിയില്‍ തെളിയിക്കണമെങ്കില്‍ ലക്ഷങ്ങള്‍ മുടക്കേണ്ടിവരുമെന്നും യുവതിക്കു പണം നല്കി പ്രശ്നം പരിഹരിക്കാമെന്നും ഇയാള്‍ അറിയിച്ചു. ഒന്നേകാല്‍ലക്ഷം രൂപ നല്കിയാല് മതിയെന്നും അതില്‍ 75,000 ആദ്യം നല്‍കണമെന്നും പറഞ്ഞു. മാനഹാനി ഭയന്ന് കുര്യാക്കോസ് ഇതംഗീകരിക്കുകയായിരുന്നു.…
Read More