വെറും മൂന്നു മീനിന് രണ്ടേകാല്‍ ലക്ഷം രൂപ…വിശ്വസിക്കാന്‍ പാടുണ്ട് അല്ലേ…എന്നാല്‍ വാര്‍ത്ത സത്യമാണ്. കഴിഞ്ഞ ദിവസം കൊല്ലം നീണ്ടകര തുറമുഖത്താണ് ഈ സംഭവം നടന്നത്. ലേലം വിളി കേട്ടെത്തിയവര്വര്ക്ക് കണ്ണുകളെയും കാതുകളെയും വിശ്വസിക്കാനായില്ല. അത്യാവശ്യം വലിപ്പമുള്ള മൂന്ന് മീനുകളെയാണ് അവിടെ കണ്ടത്. എന്നാല്‍ ലേലംവിളി’ഒന്നേ ഇരുപത്, ഒന്നേ നാല്പത്, ഒന്നേ അമ്പത്’ ഇങ്ങനെ അതിവേഗം മുറുകുകയായിരുന്നു. ഒടുവില്‍ രണ്ടേകാല്‍ ലക്ഷത്തിന് കച്ചവടം ഉറപ്പിച്ചു. കടല്‍ സ്വര്‍ണമെന്നറിയുന്ന പട്ത്തികോരയെ (ഗോല്‍) ആണ് കഴിഞ്ഞദിവസം നീണ്ടകര തുറമുഖത്തുനിന്ന് രണ്ടേകാല്‍ ലക്ഷത്തിന് ലേലം പോയത്. ഹൃദയശസ്ത്രക്രിയ ഉള്‍പ്പെടെ വലിയ ശസ്ത്രക്രിയകള്‍ക്കാവശ്യമായ നൂല് നിര്‍മാണത്തിന് ഉപയോഗിക്കുന്നത് പട്ത്തകോരയുടെ ബ്ലാഡറാണ് (പളുങ്ക്). കടല്‍ വെള്ളത്തില്‍ പൊങ്ങിക്കിടിക്കാനും നീന്താനും സഹായിക്കുന്ന ഇതിന്റെ ഈ ‘എയര്‍ ബ്ലാഡറാ’ണ് മോഹവിലയ്ക്ക് കാരണം. ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡീഷ തീരങ്ങളിലാണ് ഈ മത്സ്യം സാധാരണയായി കാണാറുള്ളത്. കേരളതീരത്ത് അത്യപൂര്‍വമായിട്ടാണ് കഴിഞ്ഞ ദിവസം…
Read More