പത്തനംതിട്ട: എത്ര ഓപ്പറേഷന് കുബേര നടത്തിയാലും മലയാളി പഠിക്കില്ലെന്നു വച്ചാല്‍ എന്താ ചെയ്യുക. 1980 മുതല്‍ നമ്മള് കാണുന്നതാണ് ബ്ലേഡ് കമ്പനി ഉടമകള്‍ നാട്ടുകാരെ പറ്റിച്ച് പണം തട്ടി മുങ്ങുന്നത്. കൂടുതല്‍ പലിശ, കുറഞ്ഞ നിക്ഷേപ കാലാവധി എന്നിങ്ങനെ കേള്‍ക്കുമ്പോള്‍ മുന്‍പിന്‍ നോക്കാതെ ബ്ലേഡ് കമ്പനിയില്‍ നിക്ഷേപത്തിന് ഓടും. കിട്ടുന്ന കോടികളുമായി ഉടമ മുങ്ങും. ഒടുവില്‍ കോടതിയില്‍ പാപ്പര്‍ സ്യൂട്ട് ഫയല്‍ ചെയ്യുന്നതോടെ ആ കോടികള്‍ അയാള്‍ക്കു സ്വന്തം. കോഴഞ്ചേരിയ്ക്കു സമീപം ചെറുകോലില്‍ നിന്നു പുറത്തുവരുന്നതും ഇത്തരമൊരു തട്ടിപ്പിന്റെ കഥയാണ്. തേവര്‍വേലില്‍ ബാങ്കേഴ്സ് ഉടമ കെവി മാത്യുവും(ഷാജി) ഭാര്യ ആനിയും ചേര്‍ന്നാണ് നാട്ടുകാരെ പറ്റിച്ച് 30 കോടിയുമായി മുങ്ങിയിരിക്കുന്നത്. കാല്‍നൂറ്റാണ്ടായി റാന്നി താലൂക്കിലെ ചെറുകോല്‍ പഞ്ചായത്തില്‍ വാഴക്കുന്നം ജംഗ്ഷനിലാണ് തേവര്‍വേലില്‍ ബാങ്കേഴ്സ് പ്രവര്‍ത്തിക്കുന്നത്. നിക്ഷേപത്തട്ടിപ്പ് സംബന്ധിച്ച് കോഴഞ്ചേരി സിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ തുടരന്വേഷണം നടക്കുന്നില്ല. ബാങ്ക്…
Read More