മതനിന്ദ കുറ്റം ചുമത്തി പാക്കിസ്ഥാനില്‍ 26കാരിയായ മുസ്ലിം വനിതയ്ക്ക് വധശിക്ഷ. പ്രവാചകനായ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ ചിത്രം വാട്സാപ്പ് വഴി അയച്ചു നല്‍കിയതിനും വാട്സാപ്പ് സ്റ്റാറ്റസ് ആക്കിയതിനുമാണ് കോടതി വധശിക്ഷ വിധിച്ചത്. 2020 മെയ് മാസത്തിലാണ് അനീഖാ അതീഖ് എന്ന 26കാരിയെ മതനിന്ദ കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്. അനീഖ ആദ്യം ഈ ചിത്രം വാട്സാപ്പ് സ്റ്റാറ്റസ് ആക്കി. ഇത് ശ്രദ്ധയില്‍പ്പെട്ട പുരുഷ സുഹൃത്ത് ഉടന്‍ തന്നെ ഇത് വാട്സാപ്പ് സ്റ്റാറ്റസില്‍ നിന്നും എടുത്തു മാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. മാത്രമല്ല ഈ ചിത്രം ഉടന്‍ തന്നെ അനീഖ ഉടന്‍ ആ സുഹൃത്തിന് അയച്ചു നല്‍കിയതായും കോടതി നിരീക്ഷിച്ചു. മുസ്ലിം ഭൂരിപക്ഷ രാജ്യമായ പാക്കിസ്ഥാനില്‍ മതനിന്ദ വധശിക്ഷ ലഭിക്കുന്ന കുറ്റമാണ്. മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പാക്കിസ്ഥാനില്‍ നിരോധിച്ചിട്ടുള്ളതാണ്. റാവല്‍ പിണ്ടിയിലെ കോടതിയാണ് അനീഖയ്ക്ക് വധശിക്ഷ വിധിച്ചത്.20 വര്‍ഷത്തെ ജയില്‍…
Read MoreTag: blasphemy
മതനിന്ദ ആരോപിച്ച് പാകിസ്ഥാനില്‍ ശ്രീലങ്കന്‍ യുവാവിനെ ജീവനോടെ കത്തിച്ച് ആള്‍ക്കൂട്ടം ! ഞെട്ടലില്‍ ലോകം…
പാകിസ്ഥാനിലെ സിയാല്‍കോട്ടില്‍ ശ്രീലങ്കന്‍ പൗരനായ യുവാവിനെ മതനിന്ദക്കുറ്റം ആരോപിച്ച് കൊന്നുകളഞ്ഞ് ആള്‍ക്കൂട്ടം. പോലീസ് സ്ഥലത്ത് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. സിയാല്‍കോട്ടിലെ വസീറാബാദ് റോഡിലാണ് സംഭവം നടന്നതെന്നാണ് ഡോണ്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു സ്വകാര്യ ഫാക്ടറിയിലെ തൊഴിലാളികള്‍ ഫാക്ടറിയുടെ എക്സ്പോര്‍ട്ട് മാനേജരെ ആക്രമിക്കുകയും ജീവനോടെ കത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശ്രീലങ്കന്‍ പൗരനായ പ്രിയന്ത കുമാരയാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടതെന്ന് സിയാല്‍കോട്ട് ജില്ലാ പോലീസ് ഓഫീസര്‍ ഉമര്‍ സയീദ് മാലിക് പറഞ്ഞു. 40 വയസ്സുള്ള പ്രിയന്ത കുമാര, ഖുറാന് വാക്യങ്ങള്‍ ആലേഖനം ചെയ്ത പോസ്റ്റര്‍ കീറി ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ‘ഖുര്‍ആന്‍ വാക്യങ്ങള്‍ ആലേഖനം ചെയ്ത പോസ്റ്റര്‍ കീറി ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞുവെന്നായിരുന്നു ആരോപണം. കുമാരയുടെ ഓഫീസിനോട് ചേര്‍ന്നുള്ള ചുവരില്‍ തെഹ്രീക് ഇ ലബ്ബായിക് എന്ന ഇസ്ലാമിസ്റ്റ് പാര്‍ട്ടിയാണ് ഈ പോസ്റ്റര്‍…
Read Moreപാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ നഴ്സിനു നേരെ മതനിന്ദ ആരോപിച്ച് ആക്രമണം ! 30കാരിയെ ആള്‍ക്കൂട്ടം ആശുപത്രിയില്‍ കെട്ടിയിട്ടു മര്‍ദ്ദിച്ചു; സഹപ്രവര്‍ത്തകയുടെ പ്രതികാര നടപടിയെന്ന് വിവരം…
പാക്കിസ്ഥാനിലെ ആശുപത്രിയില്‍ ക്രിസ്ത്യന്‍ നഴ്സിന് നേരിടേണ്ടി വന്നത് കൊടിയ പീഡനം. കറാച്ചിയിലെ ശോഭരാജ് മെറ്റേണിറ്റി ഹോസ്പിറ്റലിലെ തബിത നസീര്‍ ഗില്ലിനെ (30) ആണ് ജനക്കൂട്ടം ആശുപത്രിയില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. യുവതി മതനിന്ദ നടത്തിയെന്ന് ഒരു മുസ്ലിം സഹപ്രവര്‍ത്തക ആരോപിച്ചതിന് പിന്നാലെയാണ് ജനക്കൂട്ടം കെട്ടിയിട്ട് പീഡിപ്പിച്ചത്. രാവിലെ മുതല്‍ മര്‍ദ്ദിച്ച ശേഷം തബിതയെ ഒരു മുറിയില്‍ കെട്ടിയിട്ടിരിക്കുകയായിരുന്നു. വിവരമറിഞ്ഞയുടന്‍ പൊലീസ് എത്തി തബിതയെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതി കുറ്റക്കാരിയല്ലെന്ന് പൊലീസ് കണ്ടെത്തുകയും അവരെ മോചിപ്പിക്കുകയുമായിരുന്നു. സഹപ്രവര്‍ത്തകയുടെ പ്രതികാര നടപടിയാണ് മതനിന്ദ ആരോപണമെന്നാണ് വിവരം. ഒരു രോഗിയില്‍ നിന്ന് സഹപ്രവര്‍ത്തക പണം സ്വീകരിച്ചത് കണ്ടുപിടിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ആശുപത്രി സേവനങ്ങള്‍ ഉപയോഗിക്കുന്ന ആളുകളില്‍ നിന്ന് സ്റ്റാഫ് പണം സ്വീകരിക്കുന്നത് ഗില്‍ വിലക്കിയിരുന്നു. എന്നാല്‍, ഒരു മുസ്ലിം സഹപ്രവര്‍ത്തക ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും രോഗിയില്‍ നിന്നും പണം…
Read Moreഇസ്ലാമിലേക്ക് മതം മാറാന്‍ നിര്‍ബന്ധിച്ചതിനെ എതിര്‍ത്തപ്പോള്‍ ചാര്‍ത്തി നല്‍കിയത് മതനിന്ദക്കുറ്റം ! ഏഴുവര്‍ഷത്തെ തടവിനു ശേഷം ക്രൈസ്തവ വിശ്വാസിയ്ക്ക് പാക്കിസ്ഥാനില്‍ വധശിക്ഷ…
ലോകത്തെ ഏറ്റവും അസ്വസ്ഥമായ രാജ്യങ്ങളിലൊന്നായ പാകിസ്ഥാന് തീവ്രവാദത്തിന്റെ നഴ്സറി എന്നതിനൊപ്പം തന്നെ കിരാതമായ നിയമങ്ങളുടെ സംരക്ഷകര്‍ കൂടിയാണ്. രാജ്യത്തെ ന്യൂനപക്ഷത്തെ വേട്ടയാടാന്‍ ഇവര്‍ ഉപയോഗിക്കുന്ന പ്രധാന ആയുധമാണ് ‘ബ്ലാസ്ഫെമി’. ഇംഗ്ലീഷില്‍ ഈ വാക്കിന്റെ അര്‍ഥം മതനിന്ദ അല്ലെങ്കില്‍ ഈശ്വരനിന്ദ എന്നിങ്ങനെയൊക്കെയാണ്. എന്നാല്‍ പാകിസ്ഥാനില്‍ മതന്യൂനപക്ഷങ്ങളുടെ മതത്തെയോ ദൈവത്തെയോ നിന്ദിച്ചാലോ അവരുടെ ആരാധനാലയങ്ങള്‍ പൊളിച്ചാലോ ഈ ശിക്ഷ ബാധകമല്ലെന്നതാണ് ഏറ്റവും വിചിത്രമായ വസ്തുത. ഈ കിരാതനിയമത്തില്‍ കുടുങ്ങി 1967 മുതല്‍ 2014 വരെ ശിക്ഷിക്കപ്പെട്ടത് 1,300ല്‍ അധികം അളുകളാണ്. പലര്‍ക്കും കിട്ടിയത് വധശിക്ഷയാണ്. പൊതുവായ മതനിന്ദക്കെതിരെ ബ്രിട്ടീഷ് ഭരണകാലത്ത് തയ്യാറാക്കിയ നിയമത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് ഇന്നത്തെ രീതിയിലാക്കിയത് 1980 ലായിരുന്നു. അതിനു ശേഷം ചുരുങ്ങിയത് 75 പേരെങ്കിലും ദൈവനിന്ദയുടെ പേരില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പലരെയും മതഭ്രാന്തരായ നാട്ടുകാരാണ് കൊലപ്പെടുത്തിയെന്നതാണ് മറ്റൊരു വസ്തുത. ദൈവനിന്ദയുള്ള പോസ്റ്റുകള്‍ ഓണ്‍ലൈനില്‍…
Read More