കൊച്ചി: ഒമ്പതു വര്‍ഷമായി കൊണ്ടുനടക്കുന്ന കലിപ്പടക്കി കപ്പടിക്കാന്‍ ബ്ലാസ്റ്റേഴ്സും തോല്‍വിയെന്ന് വെറുതെപോലും ചിന്തിക്കാത്ത മുന്‍ ചാമ്പ്യന്മാരായ ബംഗളൂരു എഫ്സിയും നേര്‍ക്കുനേര്‍ വരുന്ന ഉശിരന്‍ പോരാട്ടത്തോടെ ഐഎസ്എല്‍ പത്താം സീസണിന് ഇന്ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കിക്കോഫ്. ടിക്കറ്റുകള്‍ പൂര്‍ണമായും വിറ്റുതീര്‍ന്നതോടെ മഞ്ഞക്കുപ്പായക്കാര്‍ക്ക് നടുവിലാകും ബംഗളൂരു പന്തു തട്ടേണ്ടത്. രാത്രി എട്ടിന് സ്പോര്‍ട്സ് 18ലും സൂര്യ മൂവീസിലും തത്സമയം കളി കാണാം. കഴിഞ്ഞ സീസണില്‍ ബംഗളൂരുവിനെതിരായ പ്ലേ ഓഫ് മത്സരത്തിനിടെ റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് ഗ്രൗണ്ട് വിട്ടിരുന്നു. ഈ തീരുമാനത്തിന് ടീം വലിയ വില നല്‍കേണ്ടിയും വന്നു. ഇതേത്തുടര്‍ന്നുണ്ടായ വിലക്ക് തീരാത്തതിനാല്‍ സീസണിലെ ആദ്യ നാലു മത്സരങ്ങളില്‍ പരിശീലകന് ഇവാന് വുക്കുമനോവിച്ചിന് പുറത്തിരിക്കേണ്ടിവരും. വുക്കുമനോവിച്ചിന്റെ കീഴില്‍ തുടര്‍ച്ചയായ രണ്ട് സീസണുകളില്‍ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിലെത്തിയിരുന്നു. മൂന്നു തവണ ഫൈനലിലെത്തിയെങ്കിലും ഇതുവരെ കിരീടമുയര്‍ത്താന്‍ ബ്ലാസ്റ്റേഴ്സിനായിട്ടില്ല. തുടര്‍ച്ചയായ…
Read MoreTag: blasters
എറണാകുളം ജനറല്‍ ആശുപത്രിയ്ക്ക് സച്ചിന്റെ വക 25 ലക്ഷം; കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഇതു കണ്ട് നാണിക്കണമെന്ന് ആരാധകര്‍…
സച്ചിന് കേരളത്തോടുള്ള ഇഷ്ടം പണ്ടേ പ്രസിദ്ധമാണ്. ഏകദിന ക്രിക്കറ്റില്‍ സച്ചിന്റെ രണ്ട് അഞ്ചു വിക്കറ്റ് പ്രകടനവും കൊച്ചിയിലാണെന്നതും കൗതുകകരം. ക്രിക്കറ്റില്‍ നിന്നു വിരമിച്ച ശേഷം കൂടുതല്‍ നേരം കേരളത്തില്‍ ചെലവഴിക്കാനാണ് സച്ചിന് താത്പര്യം കാണിച്ചതും. ആ സ്നേഹത്തിനു നിദാന്തമായ തെളിവാകുന്ന മറ്റൊരു സംഭവത്തെക്കുറിച്ചാണ് പറയാന്‍ പോകുന്നത്. എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡിജിറ്റല്‍ എക്സേ യൂണിറ്റിന് സച്ചിന് 25 ലക്ഷം രൂപ അനുവദിച്ചിരിക്കുകയാണ്. സച്ചിന്റെ എംപി ഫണ്ടില്‍ നിന്നാണ് പണം അനുവദിച്ചിരിക്കുന്നത്. ഇക്കാര്യം എറണാകുളം ജില്ലാ കളക്ടറെ സച്ചിന്റെ ഓഫീസ് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. എഴുപത് ദിവസത്തിനകം ഇതിനു വേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തുക കൈമാറുമെന്ന് സച്ചിന്റെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. 2017ലെ ഐഎസ്എല്‍ മത്സരങ്ങള്‍ ഒക്ടോബറില്‍ ആരംഭിക്കും. സച്ചിനെ കൂടാതെ സിനിമ താരങ്ങളായ ചിരഞ്ജീവി, നാഗാര്‍ജുന്‍, അല്ലു അരവിന്ദ്, നിമ്മഗഡ പ്രസാദ് എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മറ്റ് ഉടമകള്‍. അതേസമയം…
Read More