ഇടുക്കി: മൂന്നാർ നയമക്കാട് എസ്റ്റേറ്റിൽ ഭീതി പരത്തിയ കടുവ കെണിയിൽ കുടുങ്ങി. വനംവകുപ്പ് സ്ഥാപിച്ച കെണിയിലാണ് ഇന്നലെ രാത്രി കടുവ കുടുങ്ങിയത്. കടുവയെ വിദഗ്ധസംഘം പരിശോധിക്കുകയാണ്. കടുവ കെണിയിൽ കുടുങ്ങിയതോടെ ആശങ്ക ഒഴിഞ്ഞതായി വനം വകുപ്പ് അറിയിച്ചു. എന്നാൽ പ്രദേശവാസികളിൽ നിന്നും ഭീതി വിട്ടു മാറിയിട്ടില്ല. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അഞ്ചു പശുക്കളെ കടുവ കൊന്നിരുന്നു. ഇതോടെ നാട്ടുകാർ വനംവകുപ്പിനെതിരെ പ്രതിഷേധിച്ചു. തുടർന്ന് വനംവകുപ്പ് സ്ഥലത്ത് മൂന്നു കൂടുകൾ സ്ഥാപിച്ചു. കൂടാതെ പ്രദേശത്ത് അതീവ ജാഗ്രത നിർദേശം നൽകി. നാട്ടുകാർ വീടുകൾക്കു പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പും നൽകിയിരുന്നു. കെണിയിൽ കുടുങ്ങിയ കടുവയെ മൂന്നാറിലെ വനം വകുപ്പ് പരിസരത്തേയ്ക്ക് മാറ്റി. കടുവയുടെ ആരോഗ്യ സ്ഥിതി മനസിലാക്കുന്നതിനായി വെറ്റിനറി സർജൻ അടങ്ങിയ വിദഗ്ധസംഘമാണ് പരിശോധിക്കുന്നത്. കടുവയുടെ ആരോഗ്യനില പരിശോധിക്കൻ ഡോ. അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം മൂന്നാറിലെത്തി പരിശോധന നടത്തുകയാണ്. കടുവയെ…
Read MoreTag: blind
കാഴ്ച ശക്തിയില്ലാത്തയാള്‍ക്ക് ജില്ലാ സെക്രട്ടറി സ്ഥാനം ! ചരിത്രം തിരുത്തിക്കുറിക്കുന്ന തീരുമാനവുമായി തമിഴ്നാട് സിപിഎം
ഇന്നേവരെ ഒരു രാഷ്ട്രീയപാര്‍ട്ടിയും എടുക്കാന്‍ ധൈര്യപ്പെടാത്ത ധീരമായ തീരുമാനവുമായി തമിഴ്നാട് സിപിഎം. കാഴ്ച ശക്തിയില്ലാത്ത വ്യക്തിയ്ക്ക് ജില്ലാ സെക്രട്ടറി സ്ഥാനം നല്‍കിയാണ് തമിഴ്നാട് സിപിഎം ഏവരുടേയും ശ്രദ്ധാകേന്ദ്രമായത്. അഭിഭാഷകന് കൂടിയായ ബി.എസ് ഭാരതി അണ്ണയെയാണ് സിപിഎം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ചെങ്കല്‍പ്പേട്ട് സിപിഎം ജില്ലാ ഘടകമാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തത്. എസ്എഫ്ഐയിലൂടെ വിദ്യാര്‍ഥി രാഷ്ട്രീയ ജീവിതം തുടങ്ങിയ അണ്ണ, സജീവമായി പാര്‍ട്ടിക്കൊപ്പം പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുകയാണ്. ഉള്‍ക്കാഴ്ച കൊണ്ടും പ്രതിസന്ധികളിലും അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ഭാഗമായിരുന്നു. മൂന്ന് വയസു മുതലാണ് അണ്ണായ്ക്ക് കാഴ്ച ശക്തി കുറഞ്ഞു വന്നത് ശ്രദ്ധയില്‍പ്പെട്ടത്. ശേഷം 2014ല്‍ കാഴ്ചശക്തി പൂര്‍ണമായും നഷ്ടമാവുകയും ചെയ്തു. എന്നാല്‍ പിന്നീടും പൊതുപ്രവര്ത്തകന് എന്ന നിലയില്‍ അദ്ദേഹം സജീവമായി മുന്നിലുണ്ടായിരുന്നു. സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ ചരിത്രത്തില്‍ തന്നെ ഇത്തരമൊരു തീരുമാനം ആദ്യമാണെന്ന് പാര്‍ട്ടി അവകാശപ്പെടുന്നു. നിലപാടിനെ പ്രശംസിച്ച് രാഷ്ട്രീയത്തിനപ്പുറം ഒട്ടേറെ…
Read More