തിയറ്ററുകള്‍ ഇളക്കിമറിച്ചു കൊണ്ട് ബാഹുബലിയുടെ രണ്ടാംഭാഗം മുന്നേറുമ്പോള്‍ ചിത്രത്തില്‍ പ്രതിനായക വേഷം ചെയ്ത റാണാ ദഗുബതിയുടെ വെളിപ്പെടുത്തല്‍ ആരാധകരെയാകെ ഞെട്ടിച്ചിരിക്കുകയാണ്. തന്റെ ഇടതു കണ്ണിന് കാഴ്ചയില്ലെന്നു പറഞ്ഞാണ് റാണ ഏവരെയും അമ്പരപ്പിച്ചത്. 2016ല്‍ ഒരു ചാനലിനു നല്കിയ അഭിമുഖത്തിലായിരുന്നു റാണയുടെ ഈ വെളിപ്പെടുത്തല്‍. ബാഹുബലിയിലെ പ്രതിനായക കഥാപാത്രമായ പല്‍വാല്‍ ദേവനാകാന്‍ വേണ്ടി റാണ നടത്തിയ ശാരീരികാധ്വാനങ്ങള്‍ സോഷ്യല്‍മീഡിയയില്‍ മുമ്പേ തരംഗമായിരുന്നു. ബാഹുബലി ഇറങ്ങിയതോടെ റാണയും പ്രഭാസിനൊപ്പം തന്നെ ശ്രദ്ധേയനായി. ആ അഭിമുഖത്തില്‍ റാണ പറഞ്ഞതിങ്ങനെ ”ഞാന്‍ ഒരു കാര്യം പറയട്ടെ എന്റെ ഇടതുകണ്ണിന് കാഴ്ചയില്ല. വലതുകണ്ണ് അടച്ചാല്‍ എനിക്ക് യാതൊന്നും കാണാനാകില്ല. ഏതോ ഒരു മഹത്വ്യക്തി മരണാനന്തരം കണ്ണുകള്‍ ദാനം ചെയ്തു. എങ്കിലും കാഴ്ച്ച ലഭിച്ചില്ല”. ശാരീരിക പരിമിതികള്‍ ഉള്ള ധാരാളം ആളുകള്‍ നമുക്കു ചുറ്റുമുണ്ടെന്നും പരിമിതികളില്‍ തളരാതെ മുമ്പോട്ടു പോയാല്‍ വിജയം സുനിശ്ചിതമാണെന്നും റാണ പറയുന്നു.…
Read More