ടിവിയില്‍ നാഴികയ്ക്ക് നാല്‍പത് വട്ടം കേള്‍ക്കുന്ന ‘ബ്ലോക് ബസ്റ്റര്‍’ പ്രയോഗത്തിന് കാരണക്കാര്‍ ഇവരാണ്; അങ്ങനെ ടെക്‌സാസിലെ അവസാന ബ്ലോക്ബസ്റ്റര്‍ സ്‌റ്റോറും അടച്ചുപൂട്ടുമ്പോള്‍…

  ടെക്‌സാസ്: ബ്ലോക് ബസ്റ്റര്‍ ചലച്ചിത്രമെന്നും ബ്ലോക്ബസ്റ്റര്‍ സിനിമയെന്നും കേട്ടിട്ടുള്ള ഭൂരിപക്ഷ മലയാളികള്‍ക്കും എന്താണ് ഈ ബ്ലോക്ബസ്റ്റര്‍ എന്ന് വലിയ ധാരണയൊന്നുമുണ്ടാവില്ല. മൂന്ന് ദശാബ്ദങ്ങള്‍ക്ക് മുമ്പ് അമേരിക്കയില്‍ ആദ്യമായി എത്തുന്ന മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നല്‍കി ജീവിതം കരുപിടിപ്പിക്കുവാന്‍ സഹായിച്ച വീഡിയോ കാസെറ്റ് കമ്പനിയാണ് ‘ ബ്ലോക് ബസ്റ്റര്‍’ അന്ന് കമ്പനി സൂപ്പര്‍ഹിറ്റായിരുന്നു. അതേത്തുടര്‍ന്നാണ് സിനിമകള്‍ക്ക് ബ്ലോക് ബസ്റ്റര്‍ ചേര്‍ത്ത് പറയാന്‍ തുടങ്ങിയത്. മികച്ച സിനിമ, സൂപ്പര്‍ഹിറ്റ് സിനിമ എന്ന അര്‍ഥത്തിലാണ് ഇന്ന് ബ്ലോക്ബസ്റ്റര്‍ പ്രയോഗിക്കുന്നത്. എന്നാല്‍ ഒരു കാലത്ത് പതിനായിരങ്ങള്‍ക്ക് തൊഴില്‍ നല്‍കിയ ബ്ലോക്ബസ്റ്ററിന്റെ ടെക്‌സാസിലെ അവസാന സ്‌റ്റോറും അടച്ചു പൂട്ടുകയാണെന്ന ദുഖകരമായ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.1990ല്‍ സ്ഥാപിച്ച എഡിന്‍ബര്‍ഗിലെ ബ്ലോക്ക് ബസ്റ്റര്‍ കൂടി അടച്ചുപൂട്ടുന്നതോടെ ലോണ്‍ സ്റ്റാര്‍ സംസ്ഥാനമായ ടെക്‌സാസില്‍ ഇനി ഈ സ്ഥാപനം വെറും ഓര്‍മ്മയായി ശേഷിക്കും.വീഡിയൊ കാസറ്റ്,…

Read More