രാജ്യത്തിനു വേണ്ടി കാവല്‍ നില്‍ക്കുന്നവര്‍ വടക്ക് കൊല്ലപ്പെടുമ്പോള്‍ വീടിന്റെ കാവല്‍ക്കാരാണ് ഇവിടെ കൊല്ലപ്പെടുന്നതെന്നും രണ്ടും ഭീകരത തന്നെയെന്നും തുറന്നു പറഞ്ഞ് മോഹന്‍ലാല്‍. ദീര്‍ഘ കാലത്തെ ഇടവേളയ്ക്ക് ശേഷം ലാല്‍ കുറിച്ച തന്റെ പുതിയ ബ്ലോഗിലാണ് പുല്‍വാമ ഭീകരാക്രമണത്തെയും പെരിയ ഇരട്ടക്കൊലപാതകത്തെയും താരതമ്യപ്പെടുത്തിയത്. അവര്‍ മരിച്ചു കൊണ്ടേയിരിക്കുന്നു, നാം ജീവിക്കുന്നു…എന്ന തലക്കെട്ടിലാണ് താരത്തിന്റെ ഏറ്റവും പുതിയ ബ്ലോഗ്. പുല്‍വാമയില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ പൊലിഞ്ഞു പോയ ധീരജവാന്‍മാരുടെ വേണ്ടപ്പെട്ടവരുടെ വേദനകളും തേങ്ങലുകളുമാണ് ഇപ്പോള്‍ എഴുതാന്‍ വീണ്ടും പ്രേരിപ്പിച്ചതെന്നും മോഹന്‍ലാല്‍ പറയുന്നു. ശമ്പളത്തിന് മാത്രമല്ല നമ്മുടെ ധീരജവാന്മാര്‍ ജോലി ചെയ്യുന്നത്, മരണം മുന്നില്‍ വന്ന് നില്‍ക്കുമ്പോള്‍ അവര്‍ അതിനെക്കുറിച്ച് ഓര്‍ക്കാറേയില്ല. ശത്രുക്കള്‍ പതുങ്ങുന്ന അതിര്‍ത്തിയിലേക്ക് കണ്ണുനട്ടിരിക്കുമ്പോള്‍ തനിക്ക് പിറകില്‍ ഒരു മഹാരാജ്യമാണ് പരന്നുകിടക്കുന്നത് എന്ന കാര്യം അവനറിയാം. താന്‍ മരിച്ചാലും രാജ്യം ജീവിക്കണം, സുരക്ഷിതമാകണം, സുഖമായുറങ്ങണം, ഉണരണം, ഉയരങ്ങളിലേക്ക് വളരണം. താരം…
Read More