തിരുവനന്തപുരം: ബിരിയാണിയില്‍ രക്തം കലര്‍ന്ന ബാന്‍ഡേജ് കണ്ടെത്തിയതിനെത്തുടര്‍ന്ന് ടെക്നോപാര്‍ക്ക് ഫുഡ്കോര്‍ട്ടിലെ റസ്റ്ററന്റായ ‘രംഗോലി’ അടപ്പിച്ചു. ഇതിനു മുമ്പും ഇവിടെ സമാനമായ സംഭവം നടന്നിരുന്നു. നാലു മാസം മുന്‍പ് ഇതേ റസ്റ്റോറന്റിലെ ചിക്കന്‍ ടിക്കയില്‍ നിന്നും പുഴുവിനെ കണ്ടെത്തുകയും ഇതേതുടര്‍ന്ന് റസ്റ്ററന്റ് താത്കാലികമായി അടപ്പിക്കുകയും ചെയ്തിരുന്നു. സമാനമായ നിരവധി പരാതികളായിരുന്നു നിള ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ഈ റസ്റ്ററന്റിനെ ചുറ്റിപ്പറ്റി ഉയര്‍ന്നിരുന്നത്. പരാതികള്‍ കുമിഞ്ഞുകൂടിയിട്ടും അധികൃതര്‍ യാതൊരു നിലപാടും സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാരുടെ സംഘടനയും രംഗത്തെത്തിയിരുന്നു. ഇന്നലെയാണ് ബിരിയാണിയില്‍ നിന്നും ബാര്ഡേജ് കിട്ടിയത്. ഇക്കാര്യം അറിയിച്ചുവെങ്കിലും ഇതൊക്കെ സാധാരണ സംഭവം എന്ന തരത്തിലായിരുന്നു ഹോട്ടല്‍ ഉടമയുടെ പ്രതികരണം.
Read More