രക്തബന്ധത്തിലുള്ളവരെ വിവാഹം കഴിക്കരുത് ! തങ്ങളുടെ മൂന്നു മക്കളെയും നഷ്ടമാകാന്‍ കാരണം ഇതെന്ന വെളിപ്പെടുത്തലുമായി ദമ്പതികള്‍…

അടുത്ത രക്തബന്ധത്തില്‍ പെട്ടവര്‍ തമ്മില്‍ വിവാഹം കഴിക്കരുതെന്ന് പറയാറുണ്ട്. പാരമ്പര്യ രോഗങ്ങള്‍ അടുത്ത തലമുറയിലേക്ക് പകരാന്‍ സാധ്യതയുള്ളതിനാലാണ് ഇത്. ഇത്തരമൊരു വിവാഹത്തിന്റെ നഷ്ടംപേറി ജീവിക്കുന്ന ദമ്പതികളാണ് റൂബ ബിബിയും സാദിഖ് മെഹ് മൂദും. ഇരുവരും അടുത്ത ബന്ധുക്കളായിരുന്നു. സ്‌കുള്‍ പഠനം പൂര്‍ത്തിയാക്കിയ ഉടന്‍ റൂബയെ 17-ാം വയസ്സില്‍ 27 വയസ്സുള്ള സാദിഖിന് വിവാഹം ചെയ്തു കൊടുത്തു. രണ്ടു മാസങ്ങള്‍ക്കു ശേഷം റൂബ ഗര്‍ഭിണിയാകുകയും ചെയ്തു. 2007 ല്‍ അവര്‍ക്ക് ഹാസിം എന്നൊരു മകന്‍ പിറന്നു. ചെറിയ കുട്ടിയായിരുന്നപ്പോള്‍ തന്നെ ഹാസിമിന് ഉറക്കക്കുറവും ആഹാരം കഴിക്കാന്‍ ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. എന്നാല്‍ അതെല്ലാം നിസ്സാരമാണെന്നു റൂബ കരുതി. എന്നാല്‍ വൈകാതെ കുട്ടിക്ക് ചില ജനതികപ്രശ്‌നങ്ങള്‍ ഉണ്ടെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതി. കുട്ടിയുടെ വളര്‍ച്ചയ്ക്ക് തടസ്സമാകുന്ന ചില ജനതികതകരാറുകളായിരുന്നു ഹാസിമിന്. ഒരേ കുടുംബത്തിലെ അടുത്ത രക്തബന്ധമുള്ള ആളുകള്‍ തമ്മില്‍ വിവാഹം കഴിക്കുമ്പോള്‍ അവര്‍ക്ക്…

Read More