ലൈംഗിക പീഡനത്തെത്തുടര്‍ന്നുണ്ടാകുന്ന കുട്ടികളെ നിയമപ്രകാരം ദത്തു നല്കിയ ശേഷം രക്തസാംപിളുകള്‍ ഡിഎന്‍എ പരിശോധനയെക്കരുതി ശേഖരിക്കുന്നത് വിലക്കി ഹൈക്കോടതി. പീഡനക്കേസുകളില്‍, ഇത്തരം കുട്ടികളുടെ രക്ത സാംപിളുകള്‍ ശേഖരിക്കാന്‍ അനുമതി നല്കിയ വിവിധ കോടതി ഉത്തരവുകളാണ് ജസ്റ്റിസ് കെ. ബാബു സ്റ്റേ ചെയ്തത്. ദത്തു നല്‍കിയശേഷം കുട്ടികളുടെ ഡിഎന്‍എ സാംപിളുകള്‍ പരിശോധിക്കുന്നതിന് അനുമതി നല്കുന്ന ഉത്തരവുകള്‍ നിയമത്തിനു വിരുദ്ധമാണെന്നും കുട്ടികളുടെ സ്വകാര്യതയെ ബാധിക്കുമെന്നും ഇവ റദ്ദാക്കണമെന്നും ചൂണ്ടിക്കാണിച്ച് കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ (കെല്‍സ) വിക്റ്റിമ്സ് റൈറ്റ്സ് സെന്റര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടി. ഹൈക്കോടതി സ്വമേധയാ എടുത്ത ഹര്‍ജി സര്‍ക്കാരിന്റെയും കെല്‍സയുടെയും റിപ്പോര്‍ട്ട് തേടി 21നു പരിഗണിക്കാന്‍ മാറ്റി. പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ അഡ്വ.പാര്‍വതി മേനോന് ആണ് റിപ്പോര്‍ട്ട് നല്‍കിയത്. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതി, കട്ടപ്പന പോക്സോ കോടതി, രാമങ്കരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട്…
Read More