പത്തനംതിട്ട: സംസ്ഥാനത്ത് ഭീതി വിതച്ച ബ്ലൂവെയ്ല്‍ ഗെയിമിന്റെ പിന്മുറക്കാരന് അരങ്ങിലെത്തി എന്നു സൂചന. കല്ലൂപ്പാറയില്‍ കല്ലൂപ്പാറയില്‍ രണ്ടാഴ്ച മുന്‍പ് ആത്മഹത്യ ചെയ്ത 13 വയസുള്ള വിദ്യാര്‍ഥി മൊബൈല്‍ ഗെയിമില്പ്പെട്ട് ആത്മഹത്യചെയ്തെന്ന സൂചനയാണ് പൊലീസിനു ലഭിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് അന്വേഷണമാരംഭിച്ചു. വിദ്യാര്‍ഥിയുടെ മുറിയില്‍നിന്നു ലഭിച്ച ചില നോട്ട്ബുക്കുകളില്നിന്നും മൊബൈല്‍ ഫോണില്‍നിന്നും ഈ വിവരങ്ങള്‍ പൊലീസിനു ലഭിച്ചു. കാര്‍ സമ്മാനമായി കിട്ടുമെന്ന വിവരം വിദ്യാര്‍ഥി അടുത്ത ബന്ധുക്കളോടു പറഞ്ഞിരുന്നുവത്രെ. വീട്ടിലും പരിസരത്തും എല്ലാവരോടും വളരെ അടുപ്പമുള്ള വിദ്യാര്‍ഥിയുടെ ആത്മഹത്യ നാടിനെ ദുഖത്തിലാഴ്ത്തിയിരുന്നു. അതേസമയം, കുട്ടികളെ മരണത്തിലേക്കുവരെ നയിക്കുന്ന മൊബൈല്‍ ഗെയിമുകള്‍ക്കും ഓണ്‍ലൈന്‍ ഗെയിമുകള്ക്കുംം ഡിജിറ്റല്‍ സൈറ്റുകള്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നു കേരള കോണ്‍ഗ്രസ് (എം) ഉന്നതാധികാരസമിതിയംഗം ജോസഫ് എം. പുതുശേരി ആവശ്യപ്പെട്ടു. മുന്തിയ കാറുകളും മറ്റുമടക്കം വമ്പന്‍ ഓഫറുകള്‍ നല്കി കുട്ടികളെ തങ്ങളുടെ മാസ്മരിക വലയത്തിലേക്ക് അടുപ്പിക്കുന്നതാണ് ഇത്തരം ഗെയിമുകളുടെ…
Read MoreTag: blue whale
‘കൊലയാളി’ തിരുവനന്തപുരത്തും ! പ്ലസ് വണ്‍ വിദ്യാര്‍ഥി മനോജ് മരിച്ചത് ബ്ലൂവെയ്ല്‍ ഗെയിം കളിച്ചെന്ന് അമ്മ; ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് മനോജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…
ബ്ലൂ വെയ്ല് ഗെയിമിന്റെ ഇര കേരളത്തിലും.തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചത് ബ്ലൂ വെയ്ല് ഗെയിം കളിച്ചാണെന്ന് മാതാവ് തന്നെ വെളിപ്പെടുത്തി. പ്രമുഖ വാര്‍ത്താ ചാനലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കഴിഞ്ഞ ജൂലൈ 26നാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മനോജ ്(16) ജീവനൊടുക്കിയത്. ഒന്‍പത് മാസം മുന്‍പാണ് വിദ്യാര്‍ഥി ഫോണില്‍ കൊലയാളി ഗെയിം ഡൗണ്‍ലോഡ് ചെയ്യുന്നത്. അതുവരെ എല്ലാവരോടും ഇടപെട്ടിരുന്ന വിദ്യാര്‍ഥി പിന്നീട് ഒറ്റയ്ക്ക് നടക്കാന്‍ തുടങ്ങി. അമ്മയോട് മാത്രമായി സംസാരം ഒതുങ്ങുകയായിരുന്നു. രാപകലുകള്‍ അവന് കൊലയാളി ഗെയിമിന്റെ പിന്നാലെയായി. ഗെയിമിലെ ടാസ്കുകള് പൂര്‍ത്തിയാക്കാന്‍ വിദ്യാര്‍ഥി നിരവധി കാര്യങ്ങള്‍ ചെയ്തുവെന്നും വ്യക്തമായി. ഒറ്റയ്ക്ക് ഒരിടത്തും പോയിട്ടില്ലാത്ത വിദ്യാര്‍ഥി കൊലയാളി ഗെയിമിലെ ടാസ്കുകള് പൂര്‍ത്തിയാക്കാന്‍ ശംഖുമുഖത്ത് കടല്‍ കാണാനും കോട്ടയത്തേയ്ക്കും പോയി. നീന്തല്‍ അറിയില്ലാഞ്ഞിട്ടും പുഴയില്‍ ആഴമുള്ള ഭാഗത്ത് ചാടി. ഇതിന്റെ ദൃശ്യങ്ങള്‍ സുഹൃത്തുക്കളെക്കൊണ്ട് ഫോണില്‍ പകര്‍ത്തി.…
Read More